സാംസംഗ് ഗാലക്‌സി നോട്ട് 10.1 സവിശേഷതകള്‍

Posted By: Super

സാംസംഗ് ഗാലക്‌സി നോട്ട് 10.1 സവിശേഷതകള്‍

കഴിഞ്ഞ ഫെബ്രുവരിയില്‍ വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസില്‍ വെച്ച് സാംസംഗ് പരിചയപ്പെടുത്തിയ ഗാലക്‌സി നോട്ട് 10.1 ഫാബ്‌ലറ്റ് ഈ മാസം വില്പനനക്കെത്തും. അന്ന് ഈ ഉത്പന്നത്തിന്റെ കൂടുതല്‍ സവിശേഷതകള്‍ കമ്പനി വ്യക്തമാക്കിയിരുന്നില്ല. ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്  ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഗാലക്‌സി നോട്ട് 10.1 എത്തുന്നത്.

സവിശേഷതകള്‍

  • 1.4 ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രോസസര്‍

  • 2 ജിബി റാം

  • 10.1 ഇഞ്ച് ഡബ്ല്യുഎക്‌സ്ജിഎ എല്‍സിഡി ഡിസ്‌പ്ലെ

  • 5 മെഗാപിക്‌സല്‍ ക്യാമറ (പിറകില്‍)

  • 1.9 മെഗാപിക്‌സല്‍ സെക്കന്‍ഡറി ക്യാമറ

  • സാംസംഗ് സ്റ്റൈലസ് എസ് പെന്‍

മൂന്ന് കണക്റ്റിവിറ്റി ഓപ്ഷനുകളിലുള്ള ഗാലക്‌സി നോട്ട് 10.1 മോഡലുകളാണ് വിപണിയില്‍ എത്തുക. വൈഫൈ മാത്രമുള്ള മോഡല്‍, വൈഫൈ+3ജി+എച്ച്എസ്പിഎ കണക്റ്റിവിറ്റി മോഡല്‍, വൈഫൈ+എല്‍ടിഇ മോഡല്‍ എന്നിവയാണവ. ഇതില്‍ അവസാനത്തെ മോഡല്‍ ഈ വര്‍ഷാവസാനത്തോടെയേ വിപണിയിലെത്തൂ.

ഏകദേശം 749 ഡോളറിനാകും (41,890 രൂപയോളം) ഈ ഉത്പന്നം വില്‍പന ആരംഭിക്കുകയെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിലയെക്കുറിച്ച് സാംസംഗില്‍ നിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot