സാംസങ്ങ് ഗാലക്‌സി നോട് പ്രൊ 12.2 ഇന്ത്യയിലും; വില 64,900 രൂപ

By Bijesh
|

ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന സാംസങ്ങ് ഫോറം 2014 പരിപാടിയില്‍ സാംസങ്ങിന്റെ പുതിയ നിരവധി ഉത്പന്നങ്ങള്‍ ലോഞ്ച് ചെയ്യുകയാണ്. ഇതില്‍ ഗാലക്‌സി ടാബ് 3 നിയോ, ഗാലക്‌സി നോട് 3 നിയോ എന്നിവയ്ക്കു പിന്നാലെ സാംസങ്ങ് പുറത്തിറക്കിയത് ഗാലക്‌സി നോട് പ്രൊ 12.2 ഇഞ്ച് ടാബ്ലറ്റാണ്. ഈ മുന്ന് ഉപകരണങ്ങളും ഇന്ത്യയിലും ലോഞ്ച് ചെയ്തിട്ടുണ്ട്.

 

ഗാലക്‌സി നോട് പ്രൊ 12.2 ടാബ്ലറ്റിന് 64,900 രൂപയാണ് വില. എങ്കിലും എന്നുമുതലാണ് വിപണിയില്‍ ലഭ്യമാവുക എന്ന് അറിയിച്ചിട്ടില്ല. ടാബ്ലറ്റിന്റെ പ്രത്യേകതകള്‍ നോക്കാം.

2560-1600 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 12.2 ഇഞ്ച് WQXGA ഡിസ്‌പ്ലെ, സാംസങ്ങിന്റെ എക്‌സിനോസ് 5 ഒക്റ്റ (1.9 GHz x 4 + 1.3 GHz x 4 ) പ്രൊസസര്‍, 3 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്. എന്നിവയുള്ള ടാബ്ലറ്റിന് 750 ഗ്രാം ഭാരവും 7.9 mm തിക്‌നസുമാണ് ഉള്ളത്. S സ്‌റ്റൈലസ് പെന്‍ സഹിതം വരുന്ന നോട് പ്രൊ 12.2-വില്‍ 8 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ, 64 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട് എന്നിവയുമുണ്ട്.

LTE/ 3 ജി, ബ്ലുടൂത്ത്, വൈ-ഫൈ ഡയരക്റ്റ്, ജി.പി.എസ് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 9500 mAh ആണ് ബാറ്ററി. ടാബ്ലറ്റിന്റെ പ്രധാനപ്പെട്ട 5 സവിശേഷതകള്‍ ചുവടെ കൊടുക്കുന്നു.

{photo-feature}

സാംസങ്ങ് ഗാലക്‌സി നോട് പ്രൊ 12.2 ഇന്ത്യയിലും; വില 64,900 രൂപ

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X