സാംസങ്ങ് ഗാലക്‌സി ടാബ് 3 നിയോ ടാബ്ലറ്റ് ലോഞ്ച് ചെയ്തു; വില 16,490 രൂപ

Posted By:

സാംസങ്ങ് സാധാരണക്കാരെ ലക്ഷ്യം വച്ച് ഇടത്തരം ശ്രേണിയില്‍ പെട്ട പുതിയ ടാബ്ലറ്റ് ലോഞ്ച് ചെയ്തു. ഗാലക്‌സി ടാബ്ല നിയോ എന്നു പേരിട്ടിരിക്കുന്ന ടാബ്ലറ്റിന് 16,490 രൂപയാണ് വില. ഇന്തോനേഷ്യയിലെ ബാലിയില്‍ സാംസങ്ങ് സംഘടിപ്പിച്ച 'ഫോറം 2014' എന്ന പ്രത്യേക ചടങ്ങിലാണ് ലോഞ്ചിംഗ് നടന്നത്. ടാബ്ലറ്റിന്റെ സാങ്കേതികമായ പ്രത്യേകതകള്‍ പരിശോധിക്കാം

600-1024 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് ഡിസ്‌പ്ലെ, 1.2 GHz പ്രൊസസര്‍, 1 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, മെമ്മറി കാര്‍ഡ് സ്ലോട് എന്നിവയുള്ള ടാബ്ലറ്റില്‍ 2 എം.പി. ക്യാമറ പിന്‍വശത്തുണ്ടെങ്കിലും ഫ്രണ്ട് ക്യാമറയില്ല.

3600 mAh ബാറ്ററിയുള്ള ഗാലക്‌സി ടാബ് 3 നിയോ 8 മണിക്കൂര്‍ വീഡിയോ പ്ലേബാക് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് എന്നിവ സപ്പോര്‍ട് ചെയ്യുന്ന ടാബ്ലറ്റിന് 3 ജി വേരിയന്റുമുണ്ട്.

സാംസങ്ങ് കീസ്, സാംസങ്ങ് ടച്ച് വിസ്, സാംസങ്ങ് ഹബ്, ചാറ്റ് ഓണ്‍, സാംസങ്ങ് ലിങ്ക്, സാംസങ്ങ് വോയ്‌സ്, ഡ്രോപ്‌ബോക്‌സ്, ഫ് ളിപ് ബോര്‍ഡ് തുടങ്ങി ഒട്ടുമിക്ക സാംസങ്ങ് ആപ്ലിക്കേഷനുകളും ടാബ്ലറ്റിലുണ്ട്. ഇതിനു പുറമെ ഗൂഗിളിന്റെ ക്രോം, ഗൂഗിള്‍ പ്ലസ്, മാപ്‌സ്, പ്ലേ ബുക്‌സ, പ്ലേ മൂവീസ്, പ്ലേ മ്യൂസിക്, പ്ലേ സ്‌റ്റോര്‍, യുട്യൂബ് എന്നീ സര്‍വീസുകളും ലഭ്യമാവും.

വൈകാതെതന്നെ ടാബ്ലറ്റ് വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാലക്‌സി ടാബ് 3 നിയോയുടെ ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു.

സാംസങ്ങ് ഗാലക്‌സി ടാബ് 3 നിയോ ടാബ്ലറ്റ് ലോഞ്ച് ചെയ്തു; വില 16,490 രൂപ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot