7 ഇഞ്ച് ടാബ്‌ലറ്റുകള്‍ പരസ്പരം മത്സരിക്കുമ്പോള്‍

Posted By: Super

7 ഇഞ്ച് ടാബ്‌ലറ്റുകള്‍ പരസ്പരം മത്സരിക്കുമ്പോള്‍

ഏഴ് ഇഞ്ച് ടാബ്‌ലറ്റുകള്‍ക്കുള്ള അധിക ആവശ്യകത കാരണം ഏഴ് ഇഞ്ചു വലിപ്പമുള്ള ടാബ്‌ലറ്റുകള്‍ തമ്മില്‍ മത്സരവും കടുത്തതാണ്. പരസ്പരം മത്സരിക്കുന്നതില്‍ പ്രമുഖരാണ്, തോഷിബ 7 ഇഞ്ച് ടാബ്‌ലറ്റും, സാംസംഗ് ഗാലക്‌സി 7 ഇഞ്ച് ടാബ്‌ലറ്റും.

കാന്‍ഡിബാര്‍ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ രണ്ടു ടാബ്‌ലറ്റുകളും തമ്മില്‍ ഒരുപാടു സാമ്യങ്ങള്‍ ഉണ്ട്. അതുപോലെ തന്നെ പരസ്പരം കിടപിടിക്കുന്ന വ്യത്യാസങ്ങളും ഉണ്ട്. ഇവയുടെ പേരുകള്‍ സൂചിപ്പിക്കുന്നതു പോലെ, സാംസംഗ് ഗാലക്‌സി ടാബ് 7.0നും, തോഷിബ ത്രൈവ് 7.0നും 7 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയാണുള്ളത്.

മള്‍ട്ടി ടച്ച് സംവിധാനം, പ്രോക്‌സിമിറ്റി സംവിധാനം, എന്നിവ ഇരു ടാബ്‌ലറ്റുകളുടേയും പ്രത്യേകതകളില്‍ പെടുന്നു. ഇവയുടെ ഡിസ്‌പ്ലേയെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കില്‍ റെസൊലൂഷനുകള്‍ തമ്മിലുള്ള ചെറിയ വ്യത്യാസം മാത്രമേ ഒരു വ്യത്യാസമായി എടുത്തു പറയാനുള്ളൂ. സാംസംഗ് ഗാലക്‌സി ടാബ് 7ന് 1024 x 600 പിക്‌സലും, തോഷിബ ത്രൈവ് 7 ന് 1280 x 800 പിക്‌സലും ആണ് റെസൊലൂഷന്‍.

ഇരു ടാബ്‌ലറ്റുകളം പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 3.2 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ്. ഇവിടെ ഇവ തമ്മിലുള്ള വ്യത്യാസം വരുന്നത് ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ സപ്പോര്‍ട്ടു ചെയ്യുന്ന പ്രോസസ്സറുകളുടെ ഫ്രീക്വന്‍സികള്‍ തമ്മിലാണ്. സാംസംഗ് ഗാലക്‌സി ടാബ് 1200 മെഗാഹെര്‍ഡ്‌സ് സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തോഷിബ ത്രൈവ് 7ന് 1000 മെഗാഹെര്‍ഡ്‌സിന്റെ സപ്പോര്‍ട്ട് മാത്രമേയുള്ളൂ.

ഇവയുടെ ക്യമറകള്‍ തമ്മിലും കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ട്. ഇരു ടാബ്‌ലറ്റുകളും ഒരോ 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറകള്‍, ക്യാമറകള്‍ക്ക് ഓട്ടോ ഫോക്കസ്, സ്‌മൈല്‍ ഡിറ്റെക്ഷന്‍ സംവിധാനം എന്നിവയില്‍ തുല്യത പുലര്‍ത്തുന്നുണ്ടെങ്കിലും, റിയര്‍ ക്യാമറയുടെ കാര്യത്തില്‍ കാര്യമായ അന്തരം കാണാം. സാംസംഗ് ഗാലക്‌സി ടാബ് 7ന്റേത് വെരും 3 മെഗാപിക്‌സല്‍ ക്യാമറയാണെങ്കില്‍, തോഷിബ ത്രൈവ് 7ന് 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയുണ്ട്.

ബ്ലൂടൂത്ത്, യുഎസ്ബി പോര്‍ട്ടുകള്‍, വൈഫൈ എന്നീ സംവിധാനങ്ങളോടെ കണക്റ്റിവിറ്റിയുടെ കാര്യത്തില്‍ ഇരു ടാബ്‌ലറ്റുകളും സമാനത പുലര്‍ത്തുന്നു. ബാറ്ററി ബാക്ക്അപ്പിന്റെ കാര്യത്തിലും ഇരു ടാബ്‌ലറ്റുകളും മികവു പുലര്‍ത്തുന്നുണ്ട്.

വിലയുടെ കാര്യം വരുമ്പോള്‍ തോഷിബ ടാബ്‌ലറ്റിന് പ്രിയം കൂടുമെന്നാണ് തോന്നുന്നത്. കാരണം, തോഷിബ ത്രൈവ് 7ന്റെ വില 20,000 രൂപയോളവും, സാംസംഗ് ഗാലക്‌സി ടാബ് 7ന്റേത് 25,000 രീപയോളവും ആണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot