സാംസങ്ങ് ഗാലക്‌സി ടാബ് S സീരീസ് ടാബ്ലറ്റ്; 10 പ്രധാന ഫീച്ചറുകള്‍

Posted By:

സാംസങ്ങ് ഇന്നലെ ന്യൂയോര്‍കില്‍ വച്ചു നടന്ന ചടങ്ങിലാണ് പുതിയ ഗാലക്‌സി ടാബ് S ടാബ്ലറ്റുകള്‍ ലോഞ്ച് ചെയ്തത്. രണ്ട് സ്‌ക്രീന്‍ വേരിയന്‍ുകളുള്ള ടാബ്ലറ്റുകള്‍ ജൂലൈ മുതല്‍ വിപണിയില്‍ ലഭ്യമാവും. ടാബ്ലറ്റിനൊപ്പം ഏതാനും ആക്‌സസറികളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

ടാബ്ലറ്റുകളുടെ ഇന്ത്യയിലെ വില അറിവായിട്ടില്ലെങ്കിലും ഗാലക്‌സി ടാബ് 10.5 16 ജി.ബി. വൈ-ഫൈ ഓണ്‍ലി വേരിയന്റിന് 499 ഡോളറാണ് (29,990 രൂപ) യു.എസിലെ വില. ടാബ് S 8.4 ടാബ്ലറ്റിന് 399 ഡോളറും (23,940 രൂപ).

സാംസങ്ങിന്റെ ഇതുവരെ ലോഞ്ച് ചെയ്ത ടാബ്ലറ്റുകളില്‍ മികച്ചതാണ് പുതിയ ടാബ് S ടാബ്ലറ്റ്. സാങ്കേതികമായി മികച്ചു നില്‍ക്കുന്നു എന്നതിനൊപ്പം നിരവധി പുതിയ ഫീച്ചറുകളും ടാബ്ലറ്റിലുണ്ട്.

എന്തായാലും ഗാലക്‌സി ടാബ് S -ന്റെ 10 പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സൂപ്പര്‍ AMOLED ഡിസ്‌പ്ലെയാണ് ഗാലക്‌സി ടാബ് S ടാബ്ലറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. നിറങ്ങള്‍ കൃത്യമായി ലഭ്യമാവും എന്നതാണ് ഈ ഡിസ്‌പ്ലെയുടെ പ്രത്യേകത. കൂടാതെ ശക്തിയേറിയ സൂര്യപ്രകാശത്തിലും വ്യക്തമായി സ്‌ക്രീനിലെ കണ്ടന്റുകള്‍ കാണാന്‍ സാധിക്കും.

 

ഉപയോഗിക്കുന്ന ആപ്ലിക്കേഷനനുസരിച്ചും പുറത്തെ വെളിച്ചത്തിനനുസരിച്ചും സ്‌ക്രീന്‍ തനിയെ ക്രമീകരിക്കപ്പെടുന്നു എന്നതാണ് അഡാപ്റ്റീവ് ഡിസ്‌പ്ലെയുടെ മേന്മ. കൂടാതെ വീഡിയോ കാണുന്നതിനും ഫോട്ടോകള്‍ക്കുമായി പ്രത്യേകം ഡിസ്‌പ്ലെ മോഡുകള്‍ മാന്വലായി തെരഞ്ഞെടുക്കാനും സാധിക്കും.

 

സാംസങ്ങ് ഗാലക്‌സി എസ് 5 സ്മാര്‍ട്‌ഫോണിലേതിനു സമാനമായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉണ്ട് ഗാലക്‌സി ടാബ് S ലും. മള്‍ടി യൂസര്‍ മോഡും ഉണ്ട്. അതായത് ഒന്നിലധികം ആളുകള്‍ക്ക് ടാബ്ലറ്റ് ഉപയോഗിക്കണമെങ്കില്‍ അതിനനുസരിച്ച് ഫിംഗര്‍പ്രിന്റ് സ്‌കാനറിന്റെ സെറ്റിംഗ്‌സ് ക്രമീകരിക്കാന്‍ കഴിയും.

 

വിനോദത്തിനുള്ള മികച്ച ഉപാധികൂടിയാണ് ഈ ടാബ്ലറ്റ്. വിവിധ ഡിജിറ്റല്‍ മാഗസിനുകള്‍ ലഭ്യമാവുന്ന സാംസങ്ങ് മാഗസിന്‍ സര്‍വീസ്, വാര്‍ണര്‍ ബ്രാസിന്റേതുള്‍പ്പെടെ വിവിധ നിര്‍മാണ കമ്പനികളുടെ സിനിമകളുടെ ശേഖരം എന്നിവ കൂടാതെ നെറ്റ്ഫ് ളിക്‌സും ടാബ് S -ല്‍ ലഭിക്കും.

 

3 മാസം സൗജന്യമായി മാര്‍വല്‍ കോമിക്‌സുകള്‍ ലഭിക്കുന്ന മാര്‍വല്‍ അണ്‍ലിമിറ്റഡ് ആപ്ലിക്കേഷനും കിന്‍ഡ്‌ലെ സ്‌റ്റോര്‍ വഴി വിശാലമായ ഇ ബുക് ശേഖരവും ഗാലക്‌സി ടാബ് S -ല്‍ ലഭിക്കും.

 

ഒരേസമയം രണ്ടു വിന്‍ഡോകള്‍ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് ടാബ്ലറ്റിന്റെ മറ്റൊരു പ്രത്യേകത. കൂടാതെ സ്മാര്‍ട്‌ഫോണുമായി കണക്റ്റ് ചെയ്താല്‍ ഫോണില്‍ വരുന്ന കോളുകള്‍ സ്വീകരിക്കാനും ഫയലുകള്‍ ഫോണില്‍ നിന്ന് ടാബ്ലറ്റിലേക്ക് മാറ്റാനും കഴിയും.

 

ഓഫീസ് ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഫീച്ചറാണ് ഇത്. ഒന്നിലധികം ഫോണുകളുമായി കണക്റ്റ് ചെയ്ത് ഇ മീറ്റിംഗ് നടത്താനും ഓഫീസ് ഡോക്യുമെന്റുകള്‍ ആക്‌സസ് ചെയ്യാനും സാധിക്കുന്ന സംവിധാനമാണ് ഇവ.

 

ഭാരവും കട്ടിയും തീരെ കുറവാണ് ഗാലക്‌സി ടാബ് S-ന്. ടാബ് S 8.4-ന് 294 ഗ്രാം ആണ് ഭാരം. ആപ്പിളിന്റെ റെറ്റിന മിനിയുമായി താരതമ്യം ചെയ്താല്‍ ഇത് കുറവാണ്. ടാബ് S 10.5-നാവട്ടെ 465 ഗ്രാം ആണ് ഭാരം. 6.6 mm ആണ് തിക്‌നസ്.

 

ധാരാളം ആക്‌സസറികളും ടാബ്ലറ്റിനൊപ്പം സാംസങ്ങ് ലോഞ്ച് ചെയ്തിട്ടുണ്ട്. കട്ടികുറഞ്ഞ കവറായ സിംപിള്‍ കവര്‍, വിവിധ ആംഗിളുകള്‍ സ്‌ക്രീന്‍ ക്രമീകരിക്കാന്‍ കഴിയുന്ന ബുക് കവര്‍, ബ്ലുടൂത്ത് കീബോഡ് തുടങ്ങിയവ ഇതില്‍ ചിലതാണ്.

 

കുട്ടികള്‍ക്ക് ടാബ്ലറ്റ് ഉപയോഗിക്കുന്നതിനായി കിഡ്‌സ് മോഡ് ടാബ്ലറ്റിലുണ്ട്. ഈ മോഡില്‍ നേരത്തെ സെറ്റ് ചെയ്ത കണ്ടന്റുകള്‍ മാത്രമെ കുട്ടികള്‍ക്ക് ആക്‌സസ് ചെയ്യാന്‍ കഴിയു.
IR ബ്ലാസ്റ്റര്‍ ആണ് മറ്റൊന്ന്. അതായത് ടി.വിയുടെ റിമോട് കണ്‍ട്രോളായി ടാബ്ലറ്റ് ഉപയോഗിക്കാന്‍ കഴിയും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot