സാംസങ്ങ് ഗാലക്‌സി ടാബ് 3 നിയോ ഓണ്‍ലൈന്‍ സ്‌റ്റോറില്‍; വില 16,750 രൂപ

By Bijesh
|

കഴിഞ്ഞ മാസം സാംസങ്ങ് അവതരിപ്പിച്ച ഗാലക്‌സി ടാബ് 3 നിയോ ടാബ്ലറ്റ് ഇന്ത്യയില്‍ ഔദ്യോഗികമായി ലഭ്യമായി. സാംസങ്ങ് ഇന്ത്യ ഇ-സ്‌റ്റോറില്‍ 16,750 രൂപയാണ് വില. ടാബ്ലറ്റിന്റെ 3 ജി വേരിയന്റാണ് നിലവില്‍ ലഭ്യമായിരിക്കുന്നത്. വൈ-ഫൈ മോഡല്‍ എപ്പോള്‍ എത്തുമെന്നത് വ്യക്തമല്ല.

കഴിഞ്ഞ മാസം ടാബ്ലറ്റ് ലോഞ്ച് ചെയ്തപ്പോള്‍ തന്നെ ഫെബ്രുവരി അവസാനമോ മാര്‍ച് ആദ്യമോ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് സാംസങ്ങ് അറിയിച്ചിരുന്നു. അന്ന് 16,490 രൂപയാണ് വിലയിട്ടിരുന്നത്.

സാംസങ്ങ് ഗാലക്‌സി ടാബ് 3 നിയോ ഓണ്‍ലൈന്‍ സ്‌റ്റോറില്‍; വില 16,750 രൂപ

സാംസങ്ങ് ഗാലക്‌സി ടാബ് 3 നിയോയുടെ പ്രത്യേകതകള്‍

1024-600 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് WSVGA ഡിസ്‌പ്ലെ, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്, 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ എന്നിവയുള്ള ടാബ്ലറ്റില്‍ 2 എം.പി. പ്രൈമറി ക്യാമറയുണ്ടെങ്കിലും ഫ്രണ്ട് ക്യാമറയില്ല.

3 ജി, വൈ-ഫൈ വേരിയന്റുകളുള്ള ടാബ്ലറ്റ് ബ്ലുടൂത്ത്, മൈക്രോ യു.എസ്.ബി, ജി.പി.എസ് എന്നിവ സപ്പോര്‍ട് ചെയ്യും. 3600 mAh ബാറ്ററി 8 മണിക്കൂര്‍ വീഡിയോ പ്ലേ ബാക് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X