മൊബൈല്‍ വേല്‍ഡ് കോണ്‍ഗ്രസില്‍ 2 സാംസംഗ് ടാബ്‌ലറ്റുകള്‍

Posted By:

മൊബൈല്‍ വേല്‍ഡ് കോണ്‍ഗ്രസില്‍ 2 സാംസംഗ് ടാബ്‌ലറ്റുകള്‍

ജനുവരിയില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോ നടക്കുന്നതിനു മുമ്പ് വരാനിരിക്കുന്ന ഉല്‍പന്നങ്ങളെ കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു.  എന്നാല്‍ സിഇഎസില്‍ അവതരിപ്പിക്കപ്പെട്ട ടാബ്‌ലറ്റുകളുടെ എണ്ണം തുലോം കുറവായിരുന്നു.

ഇനി ബാര്‍സലോണയില്‍ നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലേക്കാണ് ഗാഡ്ജറ്റ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും.  ഇവിടെ കൂടുതല്‍ ടാബ്‌ലറ്റുകള്‍ അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സാംസംഗ് പുതിയ രണ്ട് ടാബ്‌ലറ്റുകള്‍ പുറത്തിറക്കും മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇവയുടെ ഏറ്റവും വലിയ പ്രത്യേകത ഇവ ആന്‍ഡ്രോയിഡിന്റെ ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവര്‍ത്തിക്കുക എന്നതാണ്.

ഈ വരാനിരിക്കുന്ന സാംസംഗ് ടാബ്‌ലറ്റുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.  എന്നാല്‍ ജാപ്പാനീസ് വെബ്‌സൈറ്റായ അമിബ്ലോ.ജെപി ഈ പുതിയ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളെ കുറിച്ച് ചില വിവരങ്ങള്‍ പുറത്തു വിടുകയുണ്ടായി.

ഈ സൈറ്റില്‍ പറയുന്നത് ഈ ടാബ്‌ലറ്റുകളുടെ കോഡ് നെയിം ജിടി-പി3100, ജിടി-പി5100 എന്നിങ്ങനെയാണ്.  വൈഫൈ കണക്റ്റിവിറ്റി ഉണ്ടായിരിക്കും ഇവയില്‍.  ഇവയുടെ കോഡില്‍ നിന്നും ഇവ യഥാര്‍ത്ഥമാണ് എന്നു തന്നെയാണ് കരുതേണ്ടത്.  കാരണം, സാംസംഗ് ഗാലക്‌സി ടാബ് 7 പ്ലസിന്റെ കോഡ് ജിടി-പി6200 എന്നായിരുന്നു.

ഈ കോഡിലെ ജിടി എന്നത് ഗാലക്‌സി ടാബിനെയും, പി എന്നത് ടാബ്‌ലറ്റിനെയും ആണ് കുറിക്കുന്നത്.  അതിനാല്‍ വരാനിരിക്കുന്ന ടാബ്‌ലറ്റുകള്‍ ഗാലക്‌സി ടാബ് സീരീസിലെ ടാബ്‌ലറ്റുകള്‍ തന്നെയാണ് എന്നു വേണം കരുതാന്‍.

ഇവയെ കുറിച്ച് പല ഊഹാപോഹങ്ങളും ഉയരുന്നുണ്ട്.  ആമസോണിന്റെ കിന്റില്‍ ഫയര്‍ ടാബ്‌ലറ്റിനോട് മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ ടാബ്‌ലറ്റുകള്‍ക്ക് വില കുറവായിരിക്കും എന്നതാണ് ഒന്ന്.

2 ജിഗാഹെര്‍ഡ്‌സ് ക്വാഡ് കോര്‍ പ്രോസസ്സര്‍, 2560 x 1600 പിക്‌സല്‍ റെസൊലൂഷനുള്ള റെറ്റിന ഡിസ്‌പ്ലേ എന്നിവയുള്ള ഹൈ എന്റ് കട്ടിംഗ് എഡ്ജ് ടാബ്‌ലറ്റുകളായിരിക്കും ഇവ എന്നതാണ് മറ്റൊന്ന്.  അതുപോലെ ഒരെണ്ണം ചെറിയ വിലയിലും രണ്ടാമത്തേത് ഹൈ എന്റ് വിഭാഗത്തിലും ആയിരിക്കും എന്നതാണ് ഇനിയൊരു ഊഹം.

ആമസോണ്‍ കിന്റില്‍ ഫയറിനോട് മത്സരിക്കുക 1024 ം 600 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷനുള്ള ടാബ്‌ലറ്റ് ആയിരിക്കും.  വിലയായിരിക്കും ഇതിന്റെ വിജയ രഹസ്യം.  ഏകദേശം 15,000 രൂപയോളം ആയിരിക്കും ഇതിന്റെ വില.  ഏതായാലും കൃത്യമായ വിവരങ്ങളറിയാന്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് വരെ കാത്തിരിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot