ഇലവൻത്ത് ജനറേഷൻ ഇന്റൽ പ്രോസസർ, എസ് പെൻ സപ്പോർട്ടുള്ള സാംസങ് ഗാലക്‌സി ബുക്ക് പ്രോ സീരീസ് അവതരിപ്പിച്ചു
ചൊവ്വാഴ്ച നടന്ന ഗാലക്‌സി അൺപാക്ക്ഡ് 2021 വെർച്വൽ ഇവന്റിൽ സാംസങ് ഗാലക്‌സി ബുക്ക് പ്രോ സീരീസ് ലാപ്‌ടോപ്പുകൾ അവതരിപ്പിച്ചു. സാംസങ് ഗാലക്‌സി ബുക്ക് പ്രോ, ഗാലക്‌സി ബുക്ക് പ്രോ 360 ലാപ്‌ടോപ്പുകൾ എന്നിവയാണ് ഈ സീരിസിൽ ഉൾപ്പെടുന്നത്. ഇവ രണ്ടും 13.3 ഇഞ്ച്, 15 ഇഞ്ച് വലുപ്പത്തിലാണ് വിപണിയിൽ വരുന്നത്. ഐറിസ് എക്സ് ഗ്രാഫിക്സിനൊപ്പം ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ പ്രോസസറുകളുമായാണ് പുതിയ മോഡലുകൾ വരുന്നത്. ഈ സീരിസിൽ സാംസങ് ഗാലക്‌സി ബുക്ക് പ്രോ 360 ൽ 5 ജി കണക്റ്റിവിറ്റിയും എസ് പെൻ സ്റ്റൈലസ് സപ്പോർട്ടുമുണ്ട്. ഗാലക്‌സി ടാബിലേക്ക് ലാപ്‌ടോപ്പ് സ്‌ക്രീൻ മിറർ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന സെക്കൻഡ് സ്‌ക്രീൻ എന്ന സവിശേഷതയും സാംസങ് നൽകിയിട്ടുണ്ട്. ആളുകൾ ഇപ്പോൾ വർക്ക്-ഫ്രം-ഹോം ആയതിനാൽ ലാപ്ടോപ്പുകളുടെ ആവശ്യം ഇപ്പോൾ പതിവിലും കൂടുതലായി വർദ്ധിച്ചുകഴിഞ്ഞു. പുതിയ ട്രെൻഡിനെ സ്വാധീനിക്കാനും പുതിയ ഗാലക്‌സി ബുക്ക് പ്രോ മോഡലുകൾ ഉപയോഗിച്ച് ഉയർന്ന നിലവാരമുള്ള ലാപ്‌ടോപ്പുകൾ തിരയുന്ന ഉപഭോക്താക്കളെ ആകർഷിക്കാനും സാംസങ്ങിന് കഴിഞ്ഞേക്കും.

സാംസങ് ഗാലക്‌സി ബുക്ക് പ്രോ, ഗാലക്‌സി ബുക്ക് പ്രോ 360 ലാപ്ടോപ്പുകളുടെ വിലയും, ലഭ്യതയും
സാംസങ് ഗാലക്‌സി ബുക്ക് പ്രോയ്ക്ക് 999 ഡോളർ (ഏകദേശം 74,400 രൂപ) വില വരുന്നു. അതേസമയം, ഗാലക്‌സി ബുക്ക് പ്രോ 360 ലാപ്‌ടോപ്പിന് 1,199 ഡോളർ (ഏകദേശം 89,300 രൂപ) മുതൽ വില ആരംഭിക്കുന്നു. ഈ രണ്ട് ലാപ്ടോപ്പുകളും ഇന്ന് മുതൽ പ്രീ-ഓർഡറുകൾക്കായി ലഭ്യമാകും. സാംസങ് ഗാലക്‌സി ബുക്ക് പ്രോ മിസ്റ്റിക് ബ്ലൂ, മിസ്റ്റിക് സിൽവർ, മിസ്റ്റിക് പിങ്ക് ഗോൾഡ് കളർ ഓപ്ഷനുകളിൽ ഇവ ലഭ്യമാകും, ഗാലക്‌സി ബുക്ക് പ്രോ 360 മിസ്റ്റിക് നേവി, മിസ്റ്റിക് സിൽവർ, മിസ്റ്റിക് ബ്രോൺസ് ഷേഡുകൾ തുടങ്ങിയ നിറങ്ങളിൽ വിൽപ്പനയ്‌ക്കെത്തും. ഗ്ലോബൽ ഇവന്റിൽ ഈ പുതിയ മോഡലുകളുടെ ഇന്ത്യയിലെ ലോഞ്ചിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നുംതന്നെ പ്രഖ്യാപിച്ചിട്ടില്ല.

സാംസങ് ഗാലക്‌സി ബുക്ക് പ്രോയുടെ സവിശേഷതകൾ
സാംസങ് ഗാലക്‌സി ബുക്ക് പ്രോ 13, സാംസങ് ഗാലക്‌സി ബുക്ക് പ്രോ 15 വേരിയന്റുകൾക്ക് യഥാക്രമം 13.3 ഇഞ്ച്, 15 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേകളുണ്ട്. ഡിസ്പ്ലേ വ്യത്യാസത്തിന് പുറമെ, രണ്ട് ഗാലക്സി ബുക്ക് പ്രോ മോഡലുകൾക്കും ഒരേ സവിശേഷതകളാണ് വരുന്നത്. ഫുൾ എച്ച്ഡി (1,920x1,080 പിക്‌സൽ) റെസല്യൂഷന് പുറമെ, ഇന്റൽ ഐറിസ് എക്‌സെ ഗ്രാഫിക്സും പരമാവധി 32 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമുമായി ജോടിയാക്കിയ ഈ ലാപ്‌ടോപ്പുകൾക്ക് ശക്തി പകരുന്നത് ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 7 പ്രോസസറുകളാണ്. ലാപ്ടോപ്പുകളിൽ 1 ടിബി വരെ എൻവിഎം എസ്എസ്ഡി സ്റ്റോറേജുമുണ്ട്.

വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, തണ്ടർബോൾട്ട് 4, യുഎസ്ബി ടൈപ്പ്-സി, യുഎസ്ബി 3.2, 3.5 എംഎം ഹെഡ്‌ഫോൺ / മൈക്രോഫോൺ കോംബോ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഗാലക്സി ബുക്ക് പ്രോ സീരീസിൽ നാനോ സിം കാർഡ് സ്ലോട്ടുള്ള എൽടിഇ വേരിയന്റും ഉണ്ട്. ഡോൾബി അറ്റ്‌മോസ് ഓഡിയോ സാങ്കേതികവിദ്യയ്‌ക്കൊപ്പം സാംസങ് എകെജി സപ്പോർട്ടുള്ള സൗണ്ട് സിസ്റ്റവുമുണ്ട്. ഗാലക്‌സി ബുക്ക് പ്രോ ലാപ്‌ടോപ്പുകൾക്ക് 720 പിക്‌സൽ വെബ്‌ക്യാമാനുള്ളത്. ഗാലക്സി ബുക്ക് പ്രോ മോഡലുകൾക്ക് ഒരു പ്രോ കീബോർഡും, ഫിംഗർപ്രിന്റ് റീഡറും ഉണ്ട്. സാംസങ് ഗാലക്‌സി ബുക്ക് പ്രോ 15 മോഡലുകൾക്ക് 68Whr ബാറ്ററിയും, ഗാലക്‌സി ബുക്ക് പ്രോ 13 മോഡലുകൾക്ക് 63Whr ബാറ്ററിയും വരുന്നു. ഈ രണ്ട് ലാപ്ടോപ്പുകളിൽ 65W യുഎസ്ബി ടൈപ്പ്-സി ഫാസ്റ്റ് ചാർജറും ഉണ്ട്. ഗാലക്സി ബുക്ക് പ്രോ 13 യുടെ അളവ് 304.4x199.8x11.2 മില്ലീമീറ്ററും 0.88 കിലോഗ്രാം വരെ ഭാരവുമുണ്ട്. വലിയ ഗാലക്സി ബുക്ക് പ്രോ 15 355.4x225.8x11.7 മില്ലീമീറ്ററും 1.05 കിലോഗ്രാം വരെ ഭാരവുമുണ്ട്.

സാംസങ് ഗാലക്‌സി ബുക്ക് പ്രോ 360 സവിശേഷതകൾ
ഗാലക്‌സി ബുക്ക് പ്രോ പോലെത്തന്നെ സാംസങ് ഗാലക്‌സി ബുക്ക് പ്രോ 360 ന് രണ്ട് വ്യത്യസ്ത വേരിയന്റുകളിൽ വിപണിയിൽ വരുന്നു. 13.3 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുള്ള സാംസങ് ഗാലക്‌സി ബുക്ക് പ്രോ 360 13, 15 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുള്ള സാംസങ് ഗാലക്‌സി ബുക്ക് പ്രോ 360 15 എന്നിവയാണ് രണ്ട് വേരിയന്റുകൾ. ഈ രണ്ട് ലാപ്‌ടോപ്പുകൾക്കും ഫുൾ എച്ച്ഡി (1,920x1,080 പിക്‌സൽ) റെസലൂഷനും, ടച്ച്‌സ്‌ക്രീൻ സപ്പോർട്ടും ഉൾപ്പെടുന്നു. ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 7 പ്രോസസറുകളും ഇന്റൽ ഐറിസ് എക്സ് ഗ്രാഫിക്സും ഇവയ്ക്ക് നൽകിയിട്ടുണ്ട്. 32 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും 1 ടിബി വരെ എൻവിഎം എസ്എസ്ഡിയും സാംസങ് ലാപ്ടോപ്പുകൾക്ക് നൽകിയിട്ടുണ്ട്.

ഗാലക്‌സി ബുക്ക് പ്രോ 360 ലാപ്ടോപ്പുകളിൽ കണക്റ്റിവിറ്റി ഓപ്ഷനുകൾക്കായി വൈ-ഫൈ 6 (വൈ-ഫൈ 6 ഇ റെഡി), ബ്ലൂടൂത്ത് വി 5.1, തണ്ടർബോൾട്ട് 4, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ജാക്ക് എന്നിവയുണ്ട്. ഗാലക്‌സി ബുക്ക് പ്രോ 360 13യിൽ ഇൻ-ബിൽഡ് നാനോ സിം കാർഡിലൂടെ ഓപ്‌ഷണൽ 5 ജി കണക്റ്റിവിറ്റിയും ഉണ്ട്. ഗാലക്സി ബുക്ക് പ്രോ പോലെ, ഗാലക്‌സി ബുക്ക് പ്രോ 360 മോഡലുകൾക്കും എകെജി ട്യൂൺ ചെയ്ത സ്പീക്കറുകളും ഡോൾബി അറ്റ്‌മോസ് ഓഡിയോ സപ്പോർട്ടുമുണ്ട്. മാത്രവുമല്ല, പ്രോ കീബോർഡും, ഫിംഗർപ്രിന്റ് റീഡറും ഉണ്ട്.ഗാലക്സി ബുക്ക് പ്രോ 360 മോഡലുകൾക്ക് 65W യുഎസ്ബി ടൈപ്പ്-സി ഫാസ്റ്റ് ചാർജറുണ്ട്. ഗാലക്‌സി ബുക്ക് പ്രോ 360 13 ൽ 63Whr ബാറ്ററിയും ഗാലക്‌സി ബുക്ക് പ്രോ 360 15 ന് 68Whr ബാറ്ററിയും ഉൾപ്പെടുന്നു. ഗാലക്സി ബുക്ക് പ്രോ 360 13 യ്ക്ക് 302.5x202.0x11.5 മില്ലീമീറ്ററും, 1.04 കിലോഗ്രാം (വൈ-ഫൈ മാത്രം മോഡൽ) ഭാരവുമുണ്ട്. ഗാലക്‌സി ബുക്ക് പ്രോ 360 15 354.85x227.97x11.9 മില്ലീമീറ്ററും 1.3 കിലോഗ്രാം ഭാരം ഭാരവുമുണ്ട്.


Click it and Unblock the Notifications