ഇന്ത്യയ്ക്കായി സാംസംഗ് ഗാലക്‌സി ടാബ് 620

Posted By:

ഇന്ത്യയ്ക്കായി സാംസംഗ് ഗാലക്‌സി ടാബ് 620

ഇന്ത്യന്‍ വിപണിയ്ക്കു മാത്രം പ്രത്യേകമായി ഒരു 7 ഇഞ്ച് ടാബ്‌ലറ്റ് പുറത്തിറക്കാനൊരുങ്ങുകയാണ് സാംസംഗ്.  കരുത്തനായ ഒരു സ്മാര്‍ട്ട്‌ഫോണിനെയും, അതേ സമയം ടാബ്‌ലറ്റിനെയും ഓര്‍മ്മിപ്പിക്കുന്നതാണ് ഈ പുതിയ സാംസംഗ് 7 ഇഞ്ച് ടാബ്‌ലറ്റ്.

ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 3.2 ഓപറേറ്റിംഡ് സിസ്റ്റത്തിലായിരിക്കും ഈ പുതിയ സാംസംഗ് ഗാലക്‌സി ടാബ് 620 പ്രവര്‍ത്തിക്കുക.  വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗാഡ്ജറ്റില്‍ ഓരോ ക്ലിക്കിലും വളരെ വേഗത്തില്‍ ഇന്റര്‍നെറ്റിലൂടെ ഓഡിയോകളും, വീഡിയോകളും പ്രവര്‍ത്തിച്ചു തുടങ്ങും.  അതുപോലെ ഡാറ്റ ട്രാന്‍സിഫറിംഗ്, ഷെയറിംഗ് എന്നിവയും വളരെ വേഗത്തിലായിരിക്കും.

ഫീച്ചറുകള്‍:

  • 1.2 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍

  • 1 ജിബി റാം

  • 7 ഇഞ്ച് ഡിസ്‌പ്ലേ സ്‌ക്രീന്‍

  • കപ്പാസിറ്റീവ് ടച്ച്

  • ഒരേസമയം സ്മാര്‍ട്ട്‌ഫോണായും ടാബ്‌ലറ്റായും പ്രവര്‍ത്തിക്കുന്നു

  • വീഡിയോ കോളിംഗ്, കോണ്‍ഫറന്‍സിംഗ് സപ്പോര്‍ട്ട്

  • ആന്‍ഡ്രോയിഡ് 3.2 വേര്‍ഷന്‍ ഓപറേറ്റിംഗ് സിസ്റ്റം
1.2 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍, 1 ജിബി ഡിഡിആര്‍ 2 റാം എന്നിവയുടെ സപ്പോര്‍ട്ട് ഈ ടാബ്‌ലറ്റിനെ മള്‍ട്ടി ടാസ്‌ക്കിംഗിന് പര്യാപ്തമാക്കുന്നതിനൊപ്പം വളരെ വേഗത്തിലുള്ള മികച്ച പ്രവര്‍ത്തനക്ഷമതയും കാഴ്ച വെക്കുന്നു.

ഇതിന്റെ ഡിസ്‌പ്ലേയില്‍ പുതിയ പ്ലെയിന്‍ റ്റു ലൈന്‍ സ്വിച്ചിംഗ് ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്നു.  ഇതു ഡിസ്‌പ്ലേ ഇമേജുകള്‍ കൂടുതല്‍ വ്യക്തമായി കാണാന്‍ സഹായിക്കുന്നു.  കൂടെ ഇതിന്റെ വലിയ 7 ഇഞ്ച് സ്‌ക്രീനും കൂടിയാകുമ്പോള്‍ വളരെ മികച്ച വ്യൂവിംഗ് അനുഭവമായിരിക്കും.

ഇതിന് 3ജി കണക്റ്റിവിറ്റി സപ്പോര്‍ട്ട് ഉണ്ടെന്നത് ഇതിന്റെ ഡൗണ്‍ലോഡിംഗ് വേഗത വര്‍ദ്ധിപ്പിക്കുന്നു.  പ്രത്യേകിച്ചും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെ വേഗത്തില്‍ ഇതു പ്രവര്‍ത്തിക്കുന്നു.  അങ്ങനെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലേക്ക് വീഡിയോകളും മറ്റു ഫയലുകളും അപ്‌ലോഡ് ചെയ്യുന്നത് വളരെ വേഗത്തില്‍ നടക്കുന്നു.

720പി വേഗതയില്‍ വീഡിയോ റെക്കോര്‍ഡിംഗ് സാധ്യമാകുന്ന 3 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, വീഡിയോ കോണ്‍ഫറന്‍സിംഗ് ഒപ്ശന്‍ ഉള്ള 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവ ഈ ടാബ്‌ലറ്റിലുണ്ട്.

ഓണ്‍ലൈന്‍ സ്‌റ്റോറുകളിലൂടെ ഇവയുടെ ബുക്കിംഗ് ഇപ്പോള്‍ നടത്താവുന്നതാണ്.  30,000 രൂപയോളമാണ് സാംസംഗ് ഗാലക്‌സി ടാബ് 620 ടാബ്‌ലറ്റിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot