സാംസംഗിന്റെ 14 ഇഞ്ച് ലാപ്‌ടോപ്പ് വരുന്നു

Posted By:

സാംസംഗിന്റെ 14 ഇഞ്ച് ലാപ്‌ടോപ്പ് വരുന്നു

ചെറുതും ഒതുക്കമുള്ളതുമായ ലാപ്‌ടോപ്പുകള്‍ നിര്‍മ്മിക്കുന്നതിലാണ് ഇന്ന് ലാപ്‌ടോപ്പ് നിര്‍മ്മാതാക്കള്‍ പരസ്പരം മത്സരിക്കുന്നത്.  ലാപ്‌ടോപ്പുകളുടെ വലിപ്പം ഓരോരുത്തര്‍ക്കും ഓരോന്നായിരിക്കും ഇഷ്ചപ്പെടുക.  13 ഇഞ്ച് സ്‌ക്രീന്‍ ലാപ്‌ടോപ്പ് ചിലര്‍ക്ക് ചെറുതായി തോന്നും.  അതേസമയം 15 ഓ 17 ഓ ഇഞ്ച് സ്‌ക്രീന്‍ ഉള്ള ലാപ്‌ടോപ്പ് ആണെങ്കില്‍ വലിപ്പം കൂടിപ്പോയി എന്നു പറയാനും ആളുകളുണ്ടാകും.

ഈ രണ്ട് അവസ്ഥയ്ക്കും ഇടയ്ക്ക് ഒരു സ്‌ക്രീന്‍ വലിപ്പമുള്ള ലാപ്‌ടോപ്പ് ഇറങ്ങാറില്ല എന്നതാണ് വാസ്തവം.  ആ സാഹചര്യത്തിലേക്കാണ് സാംസംഗ് ഒരു 14 ഇഞ്ച് സ്‌ക്രീന്‍ ഉള്ള ലാപ്‌ടോപ്പുമായി എത്തുന്നത്.  ഇത് മേല്‍ പറഞ്ഞ രണ്ടു കൂട്ടരെയും തൃപ്തിപ്പെടുത്തും എന്നു പ്രതീക്ഷിക്കാം.

സാംസംഗ് ആര്‍എഫ്411 എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ ലാപ്‌ടോപ്പിന്റെ ഭാരം 2.3 കിലോഗ്രാം ആണ്.  13.6 ഇഞ്ച് നീളവും, 9.4 ഇഞ്ച് വീതിയും, 1.22 - 1.44 ഇഞ്ച് കട്ടിയുമാണ് ഈ സാംസംഗ് ലാപ്‌ടോപ്പിന്റേത്.  ഇതിന്റെ 14 ഇഞ്ച് ഡിസ്‌പ്ലേ മികച്ച റെസൊലൂഷനിലുള്ള എല്‍ഇഡി ഡിസ്‌പ്ലേയാണ്.

വലിയ കീബോര്‍ഡും, ടച്ച്പാഡും ഇതിനുണ്ട്.  2 ജിഗാഹെര്‍ഡ്‌സ് ഇന്റല്‍ കോര്‍ ഐ7 പ്രോസസ്സര്‍ 2630 ക്യുഎം, 6 എംബി കാഷെ മെമ്മറി, ഇന്റല്‍ എച്ച്എം 65 ചിപ്‌സെറ്റ്, 4 ജിബി സിസ്റ്റെ മെമ്മറി, 500 ജിബി ഹാര്‍ഡ് ഡിസ്‌ക്, എന്‍വിഡിയ ജിഫോഴ്‌സ് ജിടി 525 ഡിസ്‌ക്രീറ്റ് ഗ്രാഫിക്‌സ് കാര്‍ഡ്, 2 ജിബി എക്‌സ്റ്റേണല്‍ ഗ്രാഫിക്‌സ് മെമ്മറി എന്നിങ്ങനെ പ്രവര്‍ത്തന ക്ഷമതയുടെ ഒരു നീണ്ട കഥ തന്നെ പറയാനുണ്ട് ഈ പുതിയ 14 ഇഞ്ച് സാംസംഗ് ലാപ്‌ടോപ്പിന്.

4 യുഎസ്ബി പോര്‍ട്ടുകള്‍, എസ്ഡി, എസ്ഡിഎച്ച്‌സി, എസ്ഡിഎക്സ്സി, എംഎംസി മെമ്മറി കാര്‍ഡുകള്‍ സപ്പോര്‍ട്ടു ചെയ്യുന്ന മെമ്മറി കാര്‍ഡുകള്‍, ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികള്‍, 1.5 വാട്ട് സ്പീക്കറുകള്‍, 1.3 മെഗാപിക്‌സല്‍ വെബ്ക്യാം തുടങ്ങിയവയും ഈ സാംസംഗ് ലാപ്‌ടോപ്പിന്റെ സവിശേഷതകളാണ്.  ഇതിന്റെ വിലയെ കുറിച്ച് ഒരു സൂചനയും തല്‍ക്കാലം ലഭ്യമല്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot