മനം കവരും സാംസംഗ് സ്റ്റൈല്‍

Posted By: Staff

മനം കവരും സാംസംഗ് സ്റ്റൈല്‍

സ്റ്റൈലിന്റെ കാര്യത്തില്‍ എന്നും ആരെക്കാലും ഒരു പടിയെങ്കിലും മുന്നില്‍ നില്‍ക്കാന്‍ സാംസംഗ് ശ്രദ്ധിക്കാറുണ്ട്. സാംസംഗിന്റെ ഏറ്റവും പുതിയ ലാപ്‌ടോപ്പായ സാംസംഗ് ആര്‍വി 720യും സ്റ്റൈലിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല. അതുകൊണ്ട് ഈ ലാപ്‌ടോപ്പ് കണ്ടാല്‍ നിങ്ങളുടെ പഴയ ലാപ്‌ടോപ്പ് മാറ്റി ഒന്നു സ്റ്റൈലിഷ് ആവാന്‍ ആരും ഒന്നു കൊതിക്കും.

17 ഇഞ്ച് വലിപ്പത്തില്‍, ചാര നിറത്തില്‍ വരുന്ന സാംസംഗ് ആര്‍വി 720ല്‍ 2.1 ജിഗാഹെര്‍ഡ്‌സ് വേഗതയുള്ള ഇന്റല്‍ കോര്‍ i3-2310 എം പ്രോസസ്സറാണുള്ളത്. 8 ജിബി എക്‌സ്‌റ്റേണല്‍ മെമ്മറി സപ്പോര്‍ട്ടോടു കൂടിയ 750 ജിബി മെമ്മറിയുണ്ടിതിന്.3 യുഎസ്ബി പോര്‍ട്ടുകളും, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമുള്ളതുകൊണ്ട് ഡാറ്റാ മാനേജ്‌മെന്റ് വളരെ വേഗത്തില്‍ നടക്കും. വിവിധ വലിപ്പത്തിലുള്ള യുഎസ്ബി പോര്‍ട്ടുകളും ഹെഡ്ഫോണ്‍ പ്ലഗ് ഇന്നും ലാപ്‌ടോപ്പിന്റെ വലതു വശത്തായാണ് സജ്ജീകരിച്ചിരിക്കുന്നത്.

യാത്രകളില്‍ സഹായകമാകും വിധം വളരെ സമയം നീണ്ടു നില്‍ക്കുന്ന ബാറ്ററിയുണ്ട് എന്നുള്ളത് ബിസിനസ് ആവശ്യത്തിന് ലാപ്‌ടോപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.മികച്ച സ്പീക്കറുകളും, ഡിവിഡി റൈറ്റര്‍, വിന്‍ഡോസ് 7 64 ബിറ്റ് ഹോം പ്രീമിയം, മൈക്രോസോഫ്റ്റ് ഓഫീസ് 2010 എന്നിവയും പ്രത്യേകതകളുള്ള സാംസംഗ് ആര്‍വി 720ക്ക് ഒരു വര്‍ഷം വാറന്റിയും ഉണ്ട്.

24,500 രൂപ എന്നത് തികച്ചും ന്യായമായ വിലയില്‍ ഇത്രയും ഫാഷനബിളും, പ്രവര്‍ത്തന ക്ഷമതയും ഉള്ള ലാപ്‌ടോപ്പ് തീര്‍ച്ചയായും നല്ലൊരു ചോയ്‌സ് ആയിരിക്കും.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot