Home
Computer

ഇൻബിൽറ്റ് പിസി, മൊബൈൽ കണക്റ്റിവിറ്റിയുമായി സാംസങ് സ്മാർട്ട് മോണിറ്റർ എം 5, എം 7 അവതരിപ്പിച്ചു

രണ്ട് സീരീസുകളിലായി പുതിയ സ്മാർട്ട് മോണിറ്റർ (Samsung Smart Monitor) സാംസങ് തിങ്കളാഴ്ച അവതരിപ്പിച്ചു. വീഡിയോ ഓൺ ഡിമാൻഡ് (വിഒഡി) പോലുള്ള സ്മാർട്ട് ടിവി സവിശേഷതകൾ കൂടാതെ, മൊബൈൽ, പിസി കണക്റ്റിവിറ്റി സംയോജിപ്പിക്കുന്നതിനായുള്ള പുതിയ ലൈനപ്പിൽ വരുന്ന ഡിവൈസാണ് ഇത്. സാംസങ് സ്മാർട്ട് മോണിറ്റർ രണ്ട് സീരീസുകളിൽ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. നിലവിൽ അൾട്രാ-ഹൈ ഡെഫനിഷൻ (യുഎച്ച്ഡി) റെസല്യൂഷനെ സപ്പോർട്ട് ചെയ്യുന്ന 32 ഇഞ്ച് മോഡലും, എം 7 32 ഇഞ്ച്, 27 ഇഞ്ച് മോഡലുകളിൽ ലഭ്യമാണ്. സ്മാർട്ട് മോണിറ്ററിലെ എല്ലാ മോഡലുകളും കമ്പനിയുടെ ടൈസെൻ ഒ.എസ് (v5.5)ൽ പ്രവർത്തിക്കുന്നു. രണ്ട് 5W ബിൽറ്റ്-ഇൻ സ്പീക്കറുകളുമായാണ് ഈ മോണിറ്റർ വിപണിയിൽ വരുന്നത്. കൂടാതെ, ഡെക്സും മിററിംഗ് സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. സാംസങ് മോണിറ്ററിനെ ലോകത്തിലെ ആദ്യത്തെ 'ഡു-ഇറ്റ്-ഓൾ സ്‌ക്രീൻ' എന്ന് വിളിക്കുന്നു.

സാംസങ് സ്മാർട്ട് മോണിറ്റർ എം 5, എം 7 വില, ലഭ്യത

സാംസങ് സ്മാർട്ട് മോണിറ്റർ എം 5, എം 7 വില, ലഭ്യത

സാംസങ് സ്മാർട്ട് മോണിറ്റർ ഇന്നലെ മുതൽ കാനഡ, ചൈന, യുഎസ് എന്നിവിടങ്ങളിൽ ലഭ്യമായി തുടങ്ങി. സാംസങ് ഈ മാസം അവസാനം സ്മാർട്ട് മോണിറ്റർ ആഗോള വിപണികളിലേക്ക് കൊണ്ടുവരുന്നതിനുള്ള തയ്യാറെടുപ്പിലാണ്. യു‌എസിൽ‌ ഈ സ്മാർട്ട് മോണിറ്റർ എം 7 മോഡലിന് 400 ഡോളർ (ഏകദേശം 29,800 രൂപ) വില വരുന്നു; സ്മാർട്ട് മോണിറ്റർ എം 5 ലൈനപ്പിന്റെ 27 ഇഞ്ച് വേരിയന്റിന് 230 ഡോളറും (ഏകദേശം 17,130 രൂപ), 32 ഇഞ്ച് എം 5 വേരിയന്റിന് 280 ഡോളറുമാണ് (ഏകദേശം 20,900 രൂപ) വില വരുന്നത്.

സാംസങ് സ്മാർട്ട് മോണിറ്റർ എം 5, എം 7 സവിശേഷതകൾ

സാംസങ് സ്മാർട്ട് മോണിറ്റർ എം 5, എം 7 സവിശേഷതകൾ

ഏറ്റവും പുതിയ സാംസങ് സ്മാർട്ട് മോണിറ്റർ സീരീസിന് 60Hz റിഫ്രഷ് റേറ്റ്, 16: 9 ആസ്പെക്ടറ്റ് റേഷിയോ, വി‌എ പാനലുകൾ എന്നിവ വരുന്നു. എല്ലാ മോഡലുകളും സാംസങ്ങിന്റെ ടിസെൻ 5.5ൽ പ്രവർത്തിക്കുന്നു. 8 എംഎസ് (ജിടിജി) റെസ്പോൺസ് ടൈമുള്ള വിഎ പാനലുകൾ, 250 നൈറ്റിന്റെ നോർമൽ ബറൈറ്നെസ്സ്, എച്ച്ഡിആർ 10 സ്റ്റാൻഡേർഡിനുള്ള സപ്പോർട്ട് എന്നിവ ഉൾപ്പെടുന്നു. മോണിറ്ററുകൾ ബ്ലൂടൂത്ത് 4.2, വൈ-ഫൈ 5 കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുകയും, രണ്ട് 5W ബിൽറ്റ്-ഇൻ സ്പീക്കറുകൾ അവതരിപ്പിക്കുകയും ചെയ്യുന്നു.

സാംസങ് സ്മാർട്ട് മോണിറ്റർ എം 5

മുൻപ് സൂചിപ്പിച്ചതുപോലെ, ഈ സാംസങ് സ്മാർട്ട് എം 7 മോണിറ്റർ സീരീസിന് ഒരൊറ്റ 32 ഇഞ്ച് വേരിയന്റുണ്ട്. അൾട്രാ എച്ച്ഡി (3,840 x 2,160 പിക്‌സൽ) റെസലൂഷനിലാണ് ഈ മോണിറ്റർ വരുന്നത്. എം 5 മോഡൽ 27 ഇഞ്ച്, 32 ഇഞ്ച് വേരിയന്റുകളിൽ ഫുൾ-എച്ച്ഡി (1,920 x 1,080 പിക്സലുകൾ) ലഭ്യമാണ്. ഡാറ്റ കൈമാറ്റം ചെയ്യാനും 65W വരെ ചാർജ് ചെയ്യാനും അനുവദിക്കുന്ന യുഎസ്ബി ടൈപ്പ്-സി പോർട്ട് M7 ന് ഉണ്ട്. എം 7 ൽ മൂന്ന് യുഎസ്ബി 2.0 പോർട്ടുകൾ വരുന്നു. എം 5 ന് രണ്ട് പോർട്ടുകലും വരുന്നു. ഇതിൻറെ രണ്ട് വേരിയന്റുകളിലും രണ്ട് എച്ച്ഡിഎംഐ 2.0 പോർട്ടുകൾ വീതം ഉണ്ട്.

സാംസങ് സ്മാർട്ട് മോണിറ്റർ എം 7

ടാപ്പ് വ്യൂ, ആപ്പ് കാസ്റ്റിംഗ് അല്ലെങ്കിൽ ആപ്പിൾ എയർപ്ലേ 2 ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ ഡിവൈസുകൾ ബന്ധിപ്പിക്കാൻ കഴിയും. വയർലെസ് സാംസങ് ഡെക്സ് ഉപയോഗിച്ച്, സാംസങ് സ്മാർട്ട് മോണിറ്ററിലെ ഒരു മൊബൈൽ ഡിവൈസ് ഉപയോഗിച്ച് നിങ്ങൾക്ക് ഡെസ്ക്ടോപ്പ് എക്‌സ്‌പീരിയൻസ് നേടാനാകും. നിങ്ങളുടെ മോണിറ്ററും ഫോണും ഉപയോഗിച്ച് മൊബൈൽ പ്രൊഡക്ടിവിറ്റി അപ്ലിക്കേഷനുകൾ‌ ഉപയോഗിക്കാനും ഫോട്ടോകൾ‌, സിനിമകൾ കാണാനും കഴിയും.

സാംസങ് സ്മാർട്ട് മോണിറ്റർ

പിസിയിലേക്കോ മൊബൈൽ ഡിവൈസുകളിലേക്കോ കണക്ഷൻ ഇല്ലാതെ നിങ്ങൾക്ക് നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, ആപ്പിൾ ടിവി എന്നിവയിൽ നിന്നും കണ്ടെന്റുകൾ സ്ട്രീം ചെയ്യുവാൻ സാധിക്കും. ഒരു റിമോട്ട് കൺട്രോൾ ഉപയോഗിച്ച് കണ്ടെന്റുകൾ ആക്സസ് ചെയ്യാൻ കഴിയും. അലക്സാ, ബിക്സ്ബി 2.0 എന്നിവയ്ക്കായി വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ടുണ്ട്. പിസി കണക്ഷനില്ലാതെ മൈക്രോസോഫ്റ്റ് ഓഫീസ് 365 ആപ്ലിക്കേഷനുകൾ സാംസങ് സ്മാർട്ട് മോണിറ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഓഫീസ് കമ്പ്യൂട്ടറിൽ നിന്നോ മറ്റെവിടെയെങ്കിലും സ്ഥാപിച്ചിരിക്കുന്ന ലാപ്‌ടോപ്പിൽ നിന്നോ ഫയലുകൾ ആക്‌സസ്സുചെയ്യാൻ നിങ്ങൾക്ക് റിമോട്ട് കണ്ട്രോൾ ഉപയോഗിക്കാവുന്നതാണ്.

ഇൻബിൽറ്റ് പിസി, മൊബൈൽ കണക്റ്റിവിറ്റിയുമായി സാംസങ് സ്മാർട്ട് മോണിറ്റർ

പിസിയിലേക്കോ മൊബൈൽ ഡിവൈസുകളിലേക്കോ കണക്ഷൻ ഇല്ലാതെ നിങ്ങൾക്ക് നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, ആപ്പിൾ ടിവി എന്നിവയിൽ നിന്നും കണ്ടെന്റുകൾ സ്ട്രീം ചെയ്യാൻ കഴിയും. ഒരു റിമോട്ട് കണ്ട്രോൾ ഉപയോഗിച്ച് കണ്ടെന്റുകൾ ആക്സസ് ചെയ്യാൻ കഴിയും. അലക്സാ, ബിക്സ്ബി 2.0 എന്നിവയ്ക്കായി വോയ്‌സ് അസിസ്റ്റന്റ് പിന്തുണയുമുണ്ട്. പിസി കണക്ഷനില്ലാതെ മൈക്രോസോഫ്റ്റ് ഓഫീസ് 365 ആപ്ലിക്കേഷനുകൾ സാംസങ് സ്മാർട്ട് മോണിറ്റർ സംയോജിപ്പിക്കുന്നു. ഓഫീസ് കമ്പ്യൂട്ടറിൽ നിന്നോ മറ്റെവിടെയെങ്കിലും സ്ഥാപിച്ചിരിക്കുന്ന ലാപ്‌ടോപ്പിൽ നിന്നോ ഫയലുകൾ ആക്‌സസ്സുചെയ്യാൻ നിങ്ങൾക്ക് റിമോട്ട് കണ്ട്രോൾ ആക്‌സസ്സ് ഉപയോഗിക്കാം.

സ്മാർട്ട് മോണിറ്ററിന് അഡാപ്റ്റീവ് പിക്ചർ സവിശേഷത

സ്മാർട്ട് മോണിറ്ററിന് അഡാപ്റ്റീവ് പിക്ചർ സവിശേഷതയുണ്ട്. ബറൈറ്നെസ്സും കളർ ടെംപറേച്ചറും ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്നതിലൂടെ ചിത്രത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ബ്ലൂ ലൈറ്റും ഫ്ലിക്കർ ഫ്രീ സവിശേഷതകളും കുറയ്ക്കുന്നതിന് മോണിറ്ററിന് ഐ-സേവർ മോഡ് ഉണ്ട്. സ്‌ക്രീൻ 21: 9 ആയി ക്രമീകരിക്കുന്നതിന് നിങ്ങൾക്ക് അൾട്രാവൈഡ് ഗെയിം വ്യൂ ഉപയോഗിക്കാവുന്നതാണ്.

Best Mobiles in India

English summary
On Monday, Samsung Smart Monitor was released in two series, a new lineup that is intended to combine smartphone and PC connectivity apart from providing smart TV features such as on-demand video (VOD). Two series are available for the Samsung Smart Display.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X