ഗാലക്‌സി ടാബ് 3 ഇന്നുമുതല്‍ ഇന്ത്യന്‍ വിപണിയിലും

By Bijesh
|

സാംസങ്ങിന്റെ നെക്‌സ്റ്റ് ജനറേഷന്‍ ടാബ്ലറ്റായ ഗാലക്‌സി ടാബ് 3 ഇന്നുമുതല്‍ ഇന്ത്യന്‍ വിപണിയിലും. ആഗോളതലത്തില്‍ ജൂണില്‍ പുറത്തിറക്കിയ മൂന്നു മോഡലുകളായ 7 ഇഞ്ച്, 8 ഇഞ്ച്, 10.1 ഇഞ്ച് ടാബില്‍ 10.1 ഒഴിച്ചുള്ള രണ്ടു മോഡലുകളാണ് നിലവില്‍ ഇന്ത്യയില്‍ ലഭ്യമാവുക. ടാബ് 211, 311, 310 എന്നിങ്ങനെ മൂന്നു വേരിയന്റുകളാണ് ടാബ് 3 ക്കുള്ളത്. 7 ഇഞ്ച് ഉള്ള ടാബ് 3 211-ന് ഇന്ത്യയിലെ വില 17,745 രൂപയാണ്. 8 ഇഞ്ച് ഉള്ള 311-ന് 25725 രൂപയും വൈ ഫൈ മാത്രമുള്ള 310-ന് 24945 രൂപയുമാണ് വില. ജൂലൈ 21 മുതല്‍ ഇവ എല്ല സാംസങ്ങ് സ്‌റ്റോറുകളിലും ലഭ്യമാകും. പ്രാരംഭ ഓഫറായി വൊഡാഫോണ്‍ പ്രീപെയ്ഡ് കസ്റ്റമേഴ്‌സിന് ടാബ് 3 വാങ്ങുമ്പോള്‍ രണ്ടുമാസത്തേക്ക് 2 ജി.ബി. സൗജന്യ ഡാറ്റാ യൂസേജ് അനുവദിക്കുന്നുണ്ട്.
നിലവില്‍ ടാബ്ലറ്റ് വിപണിയില്‍ മുന്നില്‍ നില്‍ക്കുന്ന ഗൂഗിള്‍ നെക്‌സസ് 7, ആപ്പിള്‍ ഐ പാഡ് മിനി എന്നിവയ്ക്കു കടുത്ത വെല്ലുവിളിയായിരിക്കും ടാബ് 3 എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

 

ഗാലക്‌സി ടാബ് 3 ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഗാലക്‌സി ടാബ് 3 ഇന്നുമുതല്‍ ഇന്ത്യന്‍ വിപണിയിലും

ഗാലക്‌സി ടാബ് 3- 211 ന്റെ പ്രത്യേകതകള്‍

1024- 600 പിക്‌സല്‍ റെസല്യൂഷനുള്ള 7- ഇഞ്ച് ടാബ്ലറ്റിന് 1.2 ജി.എച്ച്.ഇസെഡ് ഡ്യൂവല്‍ കോര്‍ പ്രാസസറും 1 ജി.ബി. റാമുമാണുള്ളത്. 8 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ എക്‌സ്പാന്‍ഡ് ചെയ്യാം. 9.9 മില്ലിമീറ്റര്‍ വീതിയും 302 ഗ്രാം ഭാരവുമുള്ള ടാബ് 3 കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്. പിന്‍വശത്ത് 3 മെഗാ പിക്‌സല്‍ വരുന്ന കാമറയും മുന്‍വശത്ത് 1.9 മെഗാ പിക്‌സല്‍ വരുന്ന ക്യാമറയുമുണ്ട്. 4000 എം.എ.എച്ച്. ബാറ്ററിയും 3 ജി, വൈ -ഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമുണ്ട്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X