സാംസംഗ് സീരീസ് 5 ഹൈബ്രിഡ് പിസി വരുന്നു

Posted By: Staff

സാംസംഗ് സീരീസ് 5 ഹൈബ്രിഡ് പിസി വരുന്നു

ആന്‍ഡ്രോയിഡിന് പുറമെ വിന്‍ഡോസ് 8ലും ഊന്നല്‍ നല്‍കുകയാണ് സാംസംഗ്. വിന്‍ഡോസ് 8 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന സീരീസ് 5 ഹൈബ്രിഡ് പിസിയെയാണ് സാംസംഗ് കൊണ്ടുവരുന്നത്. ഇതേക്കുറിച്ചുള്ള സൂചനകള്‍ കമ്പനി തായ്‌പെയില്‍ നടന്നുവരുന്ന കമ്പ്യൂട്ടെക്‌സ് മേളയില്‍ വെച്ച്  നല്‍കുകയുണ്ടായി.

ഇതിലെ മിക്ക ടെക് സവിശേഷതകളെക്കുറിച്ചും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സ്‌ക്രീന്‍ വലുപ്പം പോലും വ്യക്തമല്ലെങ്കിലും 10 അഥവാ 11 ഇഞ്ചിനടുത്താണ് ഡിസ്‌പ്ലെ എന്ന് കരുതുന്നു. അസുസ് കഴിഞ്ഞ ദിവസം ഇറക്കിയ ട്രാന്‍സ്‌ഫോര്‍മര്‍ ടാബ്‌ലറ്റിനോടാണ് ഇത് സാമ്യം പുലര്‍ത്തുന്നത്.

10 മണിക്കൂറോളം ബാറ്ററി ചാര്‍ജ്ജ് പ്രതീക്ഷിക്കുന്ന ഹൈബ്രിഡില്‍ 2, 8 മെഗാപിക്‌സല്‍ ക്യാമറകളും വരുമെന്നാണ് അറിയുന്നത്. ഗാലക്‌സി നോട്ട് 10.1ല്‍ ഉപയോഗിച്ച പോലുള്ള എസ്-മെമോ സോഫ്റ്റ്‌വെയര്‍ പെന്‍ ഇന്‍പുട്ട് ഇതിലുണ്ടാകും. വിന്‍ഡോസിനിണങ്ങുന്ന ചില മാറ്റങ്ങള്‍ ഈ പെന്‍ ഇന്‍പുട്ടിന്  നല്‍കുന്നതാണ്. രണ്ട് വാട്ട് ഇന്റല്‍ ക്ലോവര്‍ ട്രയല്‍ സിപിയുവിലാണ് ഇതിന്റെ പ്രവര്‍ത്തനം.

അവതരണത്തിന് മുമ്പെയുള്ള പത്രസമ്മേളനത്തില്‍ വെച്ചാണ് സാംസംഗ് ഹൈബ്രിഡിനെ പരിചയപ്പെടുത്തിയത്. എന്നാല്‍ ഫോട്ടോയോ വീഡിയോയോ എടുക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. 9ന് അവസാനിക്കുന്ന കമ്പ്യൂട്ടെക്‌സില്‍ വെച്ചുതന്നെ ഈ ഉത്പന്നത്തെ സാംസംഗ് ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് കരുതാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot