ഗാലക്‌സി ടാബ് 2 ഈ ആഴ്ച

Posted By: Super

ഗാലക്‌സി ടാബ് 2 ഈ ആഴ്ച

ഗാലക്‌സി ശ്രേണിയിലെത്തുന്ന സാംസംഗിന്റെ ഏറ്റവും പുതിയ ടാബ്‌ലറ്റ് ആണ് ഗാലക്‌സി ടാബ് 2. ഈ ആഴ്ച ഈ പുതിയ മോഡല്‍ സാംസംഗ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ടാബ് 310 എന്ന പേരും ഗാലക്‌സി ടാബ് 2വിനുണ്ട്. ഈ 7 ഇഞ്ച് ടാബ്‌ലറ്റിനെ ആദ്യമായി കമ്പനി പരിചയപ്പെടുത്തിയത് ഫെബ്രുവരിയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ്.

ആന്‍ഡ്രോയിഡിലെ ഏറ്റവും പുതിയ വേര്‍ഷനായ ഐസിഎസ് ആണ് ടാബ് 2വിലെ ഓപറേറ്റിംഗ് സിസ്റ്റം. 1 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസറില്‍ വരുന്ന ടാബ്‌ലറ്റിന് 1ജിബി ഡിഡിആര്‍ 2 റാമാണ്. 3 മെഗാപിക്‌സല്‍ ക്യാമറയും വീഡിയോ കോളിംഗിനായി ഒരു ഫ്രന്റ് വിജിഎ ക്യാമറയും ഉണ്ട്

സാധാരണ ജിപിഎസും ഒപ്പം റഷ്യന്‍ ഗ്ലോനാസ് ട്രാക്കിംഗ് സിസ്റ്റവും ഉണ്ട്. ഉപഗ്രഹ ട്രാക്കിംഗ് സിസ്റ്റമാണ് ഗ്ലോനാസ്.

ഡിസ്‌പ്ലെയിലും പുതിയ ടെക്‌നോളജിയെയാണ് സാംസംഗ് പരീക്ഷിച്ചിട്ടുള്ളത്. പ്ലെയിന്‍ റ്റു ലൈന്‍ സ്വിച്ചിംഗ് (പിഎല്‍എസ്) ടെക്‌നോളജിയാണ് ഡിസ്‌പ്ലെയില്‍ പ്രയോഗിച്ചിരിക്കുന്നത്. 1024x600 പിക്‌സലാണ് ഡിസ്‌പ്ലെ റെസലൂഷന്‍. മികച്ച കോണ്ട്രാസ്റ്റ്, കളര്‍ എന്നിവ ഐപിഎസ് ഡിസ്‌പ്ലെ ടെക്‌നോളജിയേക്കാള്‍ ലഭ്യമാക്കാന്‍ പിഎല്‍എസിന് സാധിക്കും.

എച്ച്എസ്പിഎ കണക്റ്റിവിറ്റി സെക്കന്റില്‍ 21 എംബി ഡൗണ്‍ലോഡ് വേഗത ലഭ്യമാക്കുന്നതിന് സഹായിക്കുന്നു. ഇന്ത്യയില്‍ ഈ ആഴ്ച എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഗാലക്‌സി ടാബ് 2വിന്റെ വില 20,000 രൂപയായിരിക്കും.

ഗാലക്‌സി ശ്രേണിയിലേക്ക് ഇണങ്ങുന്ന ആറ് പേരുകളുടെ ട്രേഡ് മാര്‍ക്ക് കമ്പനി സ്വന്തമാക്കിയിരുന്നു. ഗാലക്‌സി ടാബ് 2 ആണ് അതിലൊന്ന്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot