ഷാര്‍പ്പ് പാന്റണ്‍ 5 ഐസിഎസ് ഫോണ്‍

By Super
|
ഷാര്‍പ്പ് പാന്റണ്‍ 5 ഐസിഎസ് ഫോണ്‍

പാന്റണ്‍ 5 എന്ന ഹാന്‍ഡ്‌സെറ്റുമായി ഷാര്‍പ്പ് എത്തുന്നു. ആന്‍ഡ്രോയിഡ് ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റമാണ് ഇതിലേത്. 8 നിറങ്ങളിലായാണ് ഈ ഹാന്‍ഡ്‌സെറ്റ് എത്തുന്നത്. ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റ് വിപണിയിലെത്തുന്ന ഇതിന് റേഡിയേഷന്‍ ഡിറ്റക്റ്റര്‍ സവിശേഷത സഹിതമാണ് ഇതെത്തുന്നത്. ഫോണിന്റെ എല്ലാ സവിശേഷതകളും പുറത്തായിട്ടില്ല.

3.7 ഇഞ്ച് ഡിസ്‌പ്ലെ സ്‌ക്രീനാണ് ഷാര്‍പ്പ് പാന്റണ്‍ 5 ഫോണിന്റേത്. 854x480 റെസലൂഷനാണ് ഡിസ്‌പ്ലെയുടേത്. 4 മെഗാപിക്‌സലാണ് ക്യാമറ. 0.3 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറയും ഉണ്ട്. വീഡിയോ ചാറ്റിംഗിന് ഫ്രന്റ് പിക്‌സല്‍ ധാരാളമാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സവിശേഷതകളാണ് ഇതിലെ മറ്റൊരു പ്രധാനഘടകം.

 

ഡസ്റ്റ് പ്രൂഫ്, വാട്ടര്‍ പ്രൂഫ് എന്നിവയും പാന്റണ്‍ 5 ഐസിഎസിലുണ്ട്. അതിനാല്‍ എല്ലാ സാഹചര്യങ്ങളിലും ഈ ഫോണ്‍ ഉപയോഗിക്കാം. റേഡിയേഷന്‍ തോത് അളക്കാന്‍ കഴിയുന്ന റേഡിയേഷന്‍ ഡിറ്റക്റ്ററാണ് ഇതിലേത്. പ്രോസസര്‍. ഗ്രാഫിക്‌സ്, സ്റ്റോറേജ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. 8 നിറങ്ങളില്‍ ലഭിക്കുമെങ്കിലും അവ ഏതെല്ലാമെന്നും വ്യക്തമല്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X