സിംട്രോണിക്‌സ് എക്‌സ്പാഡ്; ആകാശിനൊരു എതിരാളി

Posted By: Staff

സിംട്രോണിക്‌സ് എക്‌സ്പാഡ്; ആകാശിനൊരു എതിരാളി

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ടാബ്‌ലറ്റായ ആകാശിന് എതിരാളിയായി മറ്റൊരു ടാബ്‌ലറ്റ്. സിംട്രോണിക്‌സ് എക്‌സ്പാഡാണ് ഈ പുതിയ ടാബ്. ആകാശിന്റെ വിലയോട് മത്സരിക്കാന്‍ വേണമെങ്കില്‍ വില കുറച്ച് എക്‌സ്പാഡ് വില്‍ക്കാനൊരുക്കമാണ് സിംട്രോണിക്‌സ്. ഏകദേശം 4,000 രൂപയാണ് എക്‌സ്പാഡിന്റെ വില. ആകാശുമായി മത്സരിക്കാന്‍ 2,000 രൂപയായി വില കുറക്കാനും സിംട്രോണിക്‌സ് സന്നദ്ധമാണ്.

7, 8, 9, 9.7, 10 ഇഞ്ച് മോഡല്‍ ടാബ്‌ലറ്റുകളാണ് സിംട്രോണിക്‌സ് ഇറക്കുന്നത്. ഇതിലെ 7 ഇഞ്ച് മോഡലാണ് ആകാശിന് വെല്ലുവിളിയാകുന്നത്. ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ആണ് ഇതിലെ ഓപറേറ്റിംഗ് സിസ്റ്റം. ഒപ്പം വിവിധങ്ങളായ മറ്റ് സവിശേഷതകളും ഈ ടാബ്‌ലറ്റില്‍ എത്തുന്നുണ്ട്.

3ജി കണക്റ്റിവിറ്റി, ഓഡിയോ പ്രോസസര്‍, ഹൈ ഡെഫനിഷന്‍ വീഡിയോ പ്ലേബാക്ക്, ഡ്യുവല്‍ 2ഡി/3ഡി ഗ്രാഫിക്‌സ് എന്നിവയാണ് എക്‌സ്പാഡിലെ പ്രധാന പ്രത്യേകതകള്‍. 1 ജിഗാഹെര്‍ട്‌സ് പ്രോസസറാണ് എക്‌സാപാഡിലുള്ളത്. 4 ജിബിയുടെ ഇന്റേണല്‍ നാന്‍ഡ് ഫഌഷ് മെമ്മറിയെ കൂടാതെ 32 ജിബി മൈക്രോഎസ്ഡി കാര്‍ഡ് മെമ്മറി പിന്തുണയും ടാബ്‌ലറ്റിലുണ്ട്. യുഎസ്ബി, എച്ച്ഡിഎംഐ പോര്‍ട്ടുകളാണ് കണക്റ്റിവിറ്റിയ്ക്കുള്ളത്.

പ്രമുഖ ഇലക്ട്രോണിക്‌സ് സ്‌റ്റോറുകള്‍ വഴി സിംട്രോണിക്‌സ് എക്‌സ്പാഡ് ലഭ്യമായിത്തുടങ്ങി. പ്രതിമാസം 3 ലക്ഷം ടാബ്‌ലറ്റുകള്‍ ഈ വഷാവസാനത്തിനുള്ളില്‍ വില്പന നടത്താനാണ് കമ്പനിയുടെ പദ്ധതി.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot