ആറ് ഐവി ബ്രിഡ്ജ് ഡെസ്‌ക്ടോപുകളുമായി എച്ച്പി

By Super
|
ആറ് ഐവി ബ്രിഡ്ജ് ഡെസ്‌ക്ടോപുകളുമായി എച്ച്പി

ഇന്റലിന്റെ ഏറ്റവും പുതിയ ഐവി ബ്രിഡ്ജ് പ്രോസസറുള്‍പ്പെടുന്ന കമ്പ്യൂട്ടറുകളുമായി എച്ച്പി എത്തുന്നു. ആറ് വിവിധ ഡെസ്‌ക്ടോപുകളാണ് എച്ച്പി ഈ വിഭാഗത്തില്‍ പരിചയപ്പെടുത്തുക. ഓമ്‌നി 220ക്യുഡി, ഓമ്‌നി 27ക്യുഡി, ടച്ച്‌സ്മാര്‍ട് 520എക്‌സ്ടി, എപിഇ എച്ച്8ടി, എച്ച്പിഇ എച്ച്8എക്‌സ്ടി, എച്ച്പിഇ ഫോനിക്‌സ് എച്ച്9ടി എന്നിവയാണ് ഈ ആറ് മോഡലുകള്‍. ഇതില്‍ ആദ്യത്തെ മുന്നെണ്ണവും ഓള്‍ ഇന്‍ വണ്‍ പിസി വിഭാഗത്തില്‍ പെടുന്നവയാണ്.

 

50,000 രൂപ മുതലാണ് ഓമ്‌നി 220ക്യുഡി മോഡലിന്റെ വില ആരംഭിക്കുക. 27 ഇഞ്ച് ഡിസ്‌പ്ലെയാണ് ഓമ്‌നി 27ക്യുഡിയുടേത്. ഓള്‍ ഇന്‍ വണ്‍ പിസി വിഭാഗത്തില്‍ എച്ച്പി ആദ്യമായി ഇറക്കുന്ന 27 ഇഞ്ച് കമ്പ്യൂട്ടറെന്ന പ്രത്യേകതയും ഓമ്‌നി 27ക്യുഡിയ്ക്കുണ്ട്. 60,000 രൂപ മുതലാകും ഈ മോഡല്‍ വിപണിയില്‍ വില്പനക്കെത്തുക. ടച്ച് പിന്തുണയുള്ള ടച്ച്‌സ്മാര്‍ട് 520എക്‌സ്ടിയ്ക്ക് 23 ഇഞ്ചാകും ഡിസ്‌പ്ലെയെന്നാണ് കരുതുന്നത്. ഓമ്‌നി 220ക്യുഡിയെ പോലെ വില തുടങ്ങുന്നത് 50,000 രൂപയിലായിരിക്കും.

എച്ച്പിഇ എച്ച്8ടി, എച്ച്പിഇ എച്ച്8എക്‌സ്ടി, എച്ച്പിഇ ഫോനിക്‌സ് എച്ച്9ടി എന്നിവയുടെ വില തുടങ്ങുക യഥാക്രമം 35,000 രൂപ, 40,000 രൂപ, 58,000 രൂപ എന്നീ ക്രമത്തിലാകും. ഇതില്‍ എച്ച്8ടി, എച്ച്8എക്‌സ്ടി മോഡലുകള്‍ മൂന്ന് ഡിസ്‌പ്ലെ മോഡലുകളെ പിന്തുണക്കുന്നുണ്ട്. ഏറെ മെച്ചപ്പെട്ട വീഡിയോ എഡിറ്റിംഗ്, ഗെയിമിംഗ് ഓപ്ഷനുകളോടെയാണ് എച്ച്പി പവില്യണ്‍ എച്ച്പിഇ ഫോനിക്‌സ് എച്ച്9ടി എത്തുക.

ഐവി ബ്രിഡ്ജില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ മോഡലുകളില്‍ എച്ച്ഡി മീഡിയ, 3ഡി ഗ്രാഫിക്‌സ് അനുഭവങ്ങള്‍ ഏറെ വ്യത്യസ്തമായിരിക്കും. മാല്‍വെയറുകള്‍, വൈറസുകള്‍ എന്നിവയ്‌ക്കെതിരെ സ്വയം സംരക്ഷണം നല്‍കുന്നതിനായി സിസ്റ്റങ്ങളില്‍ വര്‍ധിച്ച സുരക്ഷാക്രമീകരണങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ മാസാവസാനമോ മെയ് മാസത്തിന്റെ തുടക്കത്തിലോ എച്ച്പിഇ ഫോനിക്‌സ് എച്ച്9ടി ഐബി ബ്രിഡ്ജ് ഡെസ്‌ക്ടോപ് വിപണിയില്‍ എത്തിയേക്കും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X