ലോകത്തിലെ ഏറ്റവും ചെറിയ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുമായി ലെനോവോ

By Shabnam Aarif
|
ലോകത്തിലെ ഏറ്റവും ചെറിയ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുമായി ലെനോവോ

കൂടെ കൊണ്ടു നടക്കാന്‍ കഴിയുന്നു, മികച്ച സ്‌പെസിഫിക്കേഷനുകള്‍ ചെറിയ വിലയില്‍ ലഭിക്കുന്നു എന്നീ കാരണങ്ങളാല്‍ ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളേക്കാള്‍ ആളുകള്‍ ലാപ്‌ടോപ്പ് തിരഞ്ഞെടുക്കുന്നു.  അതുകൊണ്ടു തന്നെ ഡെസ്‌ക്ടോപ്പ് വിപണിയിലേതിനേക്കാള്‍ മത്സരം ലാപ്‌ടോപ്പ് വിപണിയിലാണെന്നും കാണാം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഡെസ്‌ക്ടോപ്പിന്റെ പ്രവര്‍ത്തനക്ഷമതയും കണക്റ്റിവിറ്റി ഒപ്ഷനുകളും ഒരിക്കലും ഒരു ലാപ്‌ടോപ്പിലും ഉണ്ടാവില്ല.  അതുകൊണ്ടു തന്നെ എത്രയൊക്കെ ലാപ്‌ടോപ്പുകള്‍ വിപണിയിലിറങ്ങിയാലും ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകളുടെ കാലം ഒരിക്കലും കഴിയില്ല.

ധാരാളം സ്ഥലം വേണ്ടി വരുന്ന എന്നതാണ് ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകള്‍ നേരിടുന്ന പ്രധാന വിമര്‍ശനം.  അതുകൊണ്ടു തന്നെ പൊതുവെ സ്ഥലം വളരെ കുറവായ ഓഫീസുകളിലും മറ്റും ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടരുകള്‍ ഒരു പ്രശ്‌നക്കാരന്‍ തന്നെയാണ്.

അങ്ങനെയെങ്കില്‍ ഒരു ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറിന് ഉണ്ടാകുന്ന എല്ലാ ഗുണങ്ങളോടും കൂടിയ ഒരെണ്ണം ചെറിയ വലിപ്പത്തില്‍ വന്നാല്‍ എങ്ങനെയിരിക്കും.  അങ്ങനെയൊരെണ്ണം, ലോകത്തിലെ ഏറ്റവും ചെറിയ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടര്‍ എന്ന അവകാശവാദത്തോടെ ലെനോവോ അവതരിപ്പിക്കുന്നു.

ഐഡിയ സെന്റര്‍ ക്യു180 എന്നു പേരിട്ടിരിക്കുന്ന ഈ ലെനോവോ ഡെസ്‌ക്ടോപ്പ് നിലവിലുള്ള എല്ലാ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകളേക്കാളും ചെറതാണ്.  7.5 ഇഞ്ച് നീളവും, 6.1 ഇഞ്ച് വീതിയും, 0.86 ഇഞ്ച് കട്ടിയും ഉള്ള ഈ കമ്പ്യൂട്ടന്റേത് വളരെ ഒതുക്കമുള്ള ഡിസൈന്‍ ആണ്.

ഈ ലെനോവോ കമ്പ്യൂട്ടറിനെ ഒരു ടിവിയുമായി ബന്ധിപ്പിച്ചാല്‍ വിനോദത്തിന്റെ ഒരു അനന്ത വിഹായസ്സു തന്നെ നമ്മുടെ മുന്നിലെത്തും.  ശരിക്കും ഒരു ഹോം തിറ്റര്‍ അനുഭവം ലഭിക്കും ഈ കമ്പ്യൂട്ടറില്‍.  ഇന്‍-ബില്‍ട്ട് ഒപ്റ്റിക്കല്‍ ഡ്രൈവ് ഉള്ളത്, ഇല്ലാത്തത് എന്നിങ്ങനെ രണ്ടു വേര്‍ഷനുകളിലായി ലെനോവോയുടെ ഈ ചെറിയ കമ്പ്യൂട്ടറുകള്‍ ഇറങ്ങുന്നുണ്ട്.

ക്യു180-31102ബിയു, ക്യു180-31102എയു എന്നിവയാണ് ഈ രണ്ടു മോഡലുകള്‍.  2.13 ജിഗാഹെര്‍ഡ്‌സ് ഇന്റല്‍ ആറ്റം ഡി2700 പ്രോസസ്സറാണ് ഈ ലെനോവോ കമ്പ്യൂട്ടറിന്റേത്.  ഈ പ്രോസസ്സര്‍ വീഡിയോ എഡിറ്റിംഗ് പോലുള്ള സിപിയു കൂടുതലായുപയോഗിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമല്ല.

ഈ പ്രോസസ്സറിന് വളരെ കുറച്ച് വോള്‍ട്ടേജ് മാത്രമേ ആവശ്യമുള്ളൂ.  അതിനാല്‍ ഈ കമ്പ്യൂട്ടര്‍ വളരെ കുറച്ച് വൈദ്യുതി മാത്രമേ ഉപയോഗിക്കൂ എന്നൊരു ഗുണവും ഉണ്ട്.  500 ജിബി ഹാര്‍ഡ് ഡിസ്‌ക്, 6 യുഎസ്ബി പോര്‍ട്ടുകള്‍, വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികള്‍, എഎംഡി റേഡിയോണ്‍ എച്ച്ഡി 6450എ ഗ്രാഫിക്‌സ് കാര്‍ഡ്, 4 ജിബി റാം എന്നിങ്ങനെയാണ് ഈ ചെറിയ ലെനോവോ ഡെസ്‌ക്ടോപ്പിന്റെ പ്രത്യേകതകള്‍.

ലെനോവോ ഐഡിയ സെന്റര്‍ ക്യു180-31102എയുന്റെ വില 20,000 രൂപയും, ക്യു180-31102ബിയുന്റെ വില 23,500 രൂപയും ആണ്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X