സ്മാർട്രോൺ t.book ഫ്ലെക്സ് 2 ഇൻ 1 പിസി റിവ്യൂ

|

ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള സ്മാർട്രോണ് അത്ര വലിയ ടെക്ക് കമ്പനി ഒന്നുമല്ലെങ്കിലും തങ്ങളുടെ 2016ൽ ഇറക്കിയ വിൻഡോസ് ടി ബുക് കൊണ്ട് ചെറുതല്ലാത്ത രീതിയിൽ ആളുകളെ ആകർശിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് ഫോണുകളിലേക്കും കമ്പനി കടന്നിട്ടുണ്ട്. ഈ സ്റ്റാർട്ട് അപ്പ് കമ്പനിയുടെ സ്മാർട്രോണ് t.book flex 2 ഇൻ 1വിൻഡോസ് കമ്പ്യൂട്ടറിനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

 
സ്മാർട്രോൺ t.book ഫ്ലെക്സ് 2 ഇൻ 1 പിസി റിവ്യൂ

ഞങ്ങളുടെ ഓഫീസിലേക്ക് അയച്ചു തന്നത് കമ്പനിയുടെ ഏറ്റവും ഉയർന്ന സവിശേഷതകൾ അടങ്ങിയ മോഡൽ ആയിരുന്നു. മട്ടിലും ഭാവത്തിലുമെല്ലാം മൈക്രോസോഫ്റ്റ് സർഫെസ് മോഡലിനോട് ഏറെ സാമ്യമുണ്ട് ഇതിന്. എന്തൊക്കെയാണ് സവിശേഷതകൾ എന്ന് നോക്കാം.

ഡിസൈൻ

മുൻമോഡലിനെ അപേക്ഷിച്ച് വലിയ മാറ്റമൊന്നും ഇവിടെ ഇല്ല. എന്നാൽ ഇപ്പോഴും ആകർഷകമാണ് ഈ ഡിസൈൻ. പുതിയ t.book അതിന്റെ ഡ്യുവൽ നിറത്തിലുള്ള ടോൺ കാരണം എടുത്ത് കാണിക്കുന്നുണ്ട്. ഓറഞ്ച്-ഗ്രേ അല്ലെങ്കിൽ ബ്ലാക്ക്-ഗ്രേ ഡ്യുവൽ ടോൺ കളറുകളിൽ t. book ലഭ്യമാണ്. മഗ്നീഷ്യം-അലുമിനിയം യൂണിബിഡി ഡിസൈൻ രണ്ട് ഭാഗങ്ങളായി കാണാം. മുകളിൽ 5 എംപി റിയർ ക്യാമറയും നിലനിർത്തിയിട്ടുണ്ട്. ഗ്രേ നിറമുള്ള താഴത്തെ ഭാഗം വളരെ സൂക്ഷ്മമായതും ഉപകരണത്തെ ഏതെങ്കിലും പരന്ന പ്രതലത്തിൽ സ്ഥാപിക്കാൻ എളുപ്പത്തിൽ സഹായിക്കുന്നതുമാണ്.

സ്മാർട്രോൺ t.book ഫ്ലെക്സ് 2 ഇൻ 1 പിസി റിവ്യൂ

ഏത് കോണിൽ ഉപയോഗിക്കാനും കൃത്യമായി 150 ഡിഗ്രി വരെ ഉപയോഗിക്കാനും t.book ന് സാധിക്കും. സ്റ്റൈലസ് ഉപയോഗിച്ചുകൊണ്ട് എന്തെങ്കിലും എഴുതാനോ വരയ്ക്കാനോ സാധിക്കുകയും ചെയ്യും. ഉപയോഗിക്കാനും സഹായിക്കുന്നു. എന്നാൽ പിസി മോഡിൽ ഉപയോഗിക്കുമ്പോൾ അധിക സമ്മർദം ചെലുത്തുന്നതിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അത് താങ്ങുമോ എന്നറിയില്ല.

മുൻവശത്ത് മുകളിൽ 2MP ഫ്രണ്ട് ക്യാമറ നമുക്ക് കാണാം. രണ്ട് യുഎസ്ബി ടൈപ്പ് സി പോർട്ടുകൾ, 1 x യുഎസ്ബി ടൈപ്പ് 3.0 പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയുമുണ്ട്. വലത് ഭാഗത്ത് വോളിയം റോക്കറുകൾ, രണ്ടാമത്തെ യുഎസ്ബി 3.0 പോർട്ട് എന്നിവയുണ്ട്. രണ്ട് USB 3.0 പോർട്ടുകളിൽ ഒന്നായ ഡിസ്പ്ലേ പോർട്ട് വീഡിയോ ഔട്ട്പുട്ട് പിന്തുണയ്ക്കുന്ന തണ്ടർബോൾട്ട് 3 പോർട്ട് ആണ്. പവർ ബട്ടൺ മുകളിൽ വലതുവശത്തായി ഇരിക്കുന്നു കൂടാതെ വിരലടയാള സ്കാനർ കൂടെ ഇതിൽ കാണാം.

കീബോർഡുമായി ബന്ധിപ്പിക്കുന്നത്

താഴെ കീബോർഡ് ബന്ധിപ്പിക്കുന്ന ആവശ്യത്തിനായി ഒരു 5 പിൻ കണക്ടർ t. book ൽ നമുക്ക് കാണാം. വലിയ ബുദ്ധിമുട്ടില്ലാതെ തന്നെ ഇത് തുറന്നു നമുക്ക് ബന്ധിപ്പിക്കാം. അതിലൂടെ കീബോർസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും സാധ്യമാക്കാം.

സ്മാർട്രോൺ t.book ഫ്ലെക്സ് 2 ഇൻ 1 പിസി റിവ്യൂ

വ്യക്തമായ 2k സ്ക്രീൻ ഡിസ്‌പ്ലേ

12.2 ഇഞ്ച് WQXGA IPS ഡിസ്‌പ്ലേ ആണ് t. book ൽ നമുക്ക് ലഭിക്കുക. 2560x1600 പിക്സലോട് കൂടിയ ഈ 2k സ്ക്രീൻ ഏറെ ആകർഷിക്കാൻ കെൽപ്പുള്ള ഒന്നാണ്. ഈ വിലയിൽ ഇത്രയും മികച്ച ഒരു ഡിസ്‌പ്ലേ എന്നത് അധികമായി കാണാത്ത ഒന്നാണ്. ഡിസ്‌പ്ലേ വളരെ വ്യക്തവും നിറങ്ങൾ നിലനിർത്തുന്നതും ആണ്. ഫിംഗർ പ്രിന്റ് പ്രതിരോധമായ ഒരു ലെയറോട് കൂടിയാണ് ഇത് വരുന്നത്. വീഡിയോ പ്ലെ ചെയ്തപ്പോൾ വശങ്ങളിൽ നിന്നും അൽപം വ്യക്തത കുറയുന്ന പോലെ തോന്നി.

സ്മാർട്രോൺ t.book ഫ്ലെക്സ് 2 ഇൻ 1 പിസി റിവ്യൂ

ഹാർഡ്‌വെയർ

t. book ഫ്ലെക്സ് രണ്ടു വേർഷനുകളിൽ ആണ് ലഭിക്കുക. ഞങ്ങൾക്ക് ഇവിടെ കിട്ടിയത് 1.20 GHz 7th Gen ഉള്ള Intel Core i5 CPU വിൽ വരുന്ന മോഡൽ ആയിരുന്നു. ചെറിയ രീതിയിലുള്ള ശരാശരി കാര്യങ്ങൾ എല്ലാം തന്നെ നമുക്ക് പറ്റും. ബ്രൗസിംഗ്, വീഡിയോ, ഓഫീസ് ജോലികൾ അങ്ങനെ എല്ലാം പറ്റുമെങ്കിലും ഗ്രാഫിക്‌സ് അധികം വേണ്ട കാര്യങ്ങൾ ചെയ്യാൻ ഇത് പറ്റില്ല എന്ന് സൂചിപ്പിക്കട്ടെ. 128 ജിബി വരെ മെമ്മറി ഇടാനുള്ള സൗകര്യവും ഇതിൽ ഉണ്ട്. വിൻഡോസ് 10 ൽ പ്രവർത്തിക്കുന്ന ഈ 2 ഇൻ 1 ഉപകരണം വലിയ ആവശ്യങ്ങൾക്കല്ലാതെ സാധാരണ ഒരു പിസി ഉപയോഗം ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാം.

സ്മാർട്രോൺ t.book ഫ്ലെക്സ് 2 ഇൻ 1 പിസി റിവ്യൂ

കീബോർഡും സ്റ്റൈലസും

കീബോർഡിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ പ്രകടമല്ല. പെട്ടെന്ന് വളയാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. സൂക്ഷ്മമായി ഉപയോഗിക്കുന്നത് നന്നാകും. കീബോർഡിന്റെ നിലവാരവും വേണ്ടത്ര തൃപ്തിപ്പെടുത്തുന്ന ഒന്നല്ല. ഈ ഒരു വിലയിൽ ഇതല്ലേ പ്രതീക്ഷിക്കാവൂ. ഇനി സ്റ്റൈലസിന്റെ കാര്യം ആണെങ്കിൽ നമുക്ക് എഴുതാനും വരയാനും എല്ലാം പറ്റുന്ന സ്ഥിരം സ്റ്റൈലസ് തന്നെയായി ഇതിനെ കാണാം.

 
സ്മാർട്രോൺ t.book ഫ്ലെക്സ് 2 ഇൻ 1 പിസി റിവ്യൂ

ഇനി പതഞ്ചലിയുടെ സിം കാർഡുകളും..!! സിം കാർഡിന്റെ പേര് സ്വദേശി സമൃദ്ധിഇനി പതഞ്ചലിയുടെ സിം കാർഡുകളും..!! സിം കാർഡിന്റെ പേര് സ്വദേശി സമൃദ്ധി

ബാറ്ററി

അല്പം ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ് പുതിയ t. book ലെ ബാറ്ററി. വീഡിയോ കണ്ടുകൊണ്ട് ഇരിക്കെ പെട്ടെന്ന് തന്നെ വീഡിയോ കുറഞ്ഞുകൊണ്ടേയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ സ്മാർട്രോണ് കമ്പനി അധികൃതരെ ബന്ധപ്പെട്ടപ്പോൾ തണ്ടെർബോൾട്ട് യുഎസ്ബി 3 സി ടൈപ്പ് പോർട്ട് ഉൾക്കൊള്ളിച്ചതാണ് ഇതിന് കാരണം എന്നായിരുന്നു അവരുടെ വിശദീകരണം. എന്തായാലും ഒരു മണിക്കൂർ കൊണ്ട് തന്നെ 100 ശതമാനം ചാർജ്ജ് കയറാൻ ഇതിന് പറ്റുന്നുണ്ട് എന്നത് ആശ്വാസകരമാണ്.

സ്മാർട്രോൺ t.book ഫ്ലെക്സ് 2 ഇൻ 1 പിസി റിവ്യൂ

അവസാനവാക്ക്

എല്ലാം നിങ്ങളുടെ ഇഷ്ടങ്ങൾ പോലെ എന്ന് പറയുന്നത് ആണ് കൂടുതൽ നല്ലത്. ചെറിയ രീതിയിലുള്ള ശരാശരി കാര്യങ്ങൾ എല്ലാം തന്നെ നമുക്ക് പറ്റും. ബ്രൗസിംഗ്, വീഡിയോ, ഓഫീസ് ജോലികൾ അങ്ങനെ എല്ലാം പറ്റുമെങ്കിലും ഗ്രാഫിക്‌സ് അധികം വേണ്ട കാര്യങ്ങൾ ചെയ്യാൻ ഇത് പറ്റില്ല എന്ന് മനസ്സിലാക്കുക. ഭംഗിയും അത്യാവശ്യം പിസി ഉപയോഗവും ആവശ്യമുള്ള ഒരു 2 ഇൻ 1 പിസി ശരാശരി വിലയിൽ ആവശ്യമെങ്കിൽ ഇത് വാങ്ങാം. കോർ എം 3 പ്രോസ്സെസർ മോഡലിന് 42990 രൂപയും ഇന്റൽ i5 മോഡലിന് 52990 രൂപയുമാണ് വില.

സ്മാർട്രോൺ t.book ഫ്ലെക്സ് 2 ഇൻ 1 പിസി റിവ്യൂ
Most Read Articles
Best Mobiles in India

English summary
Smartron t.book Flex Review: Versatile Windows 2-in-1 Convertible for everyday jobs

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X