സോണിയുടെ ആദ്യ അള്‍ട്രാബുക്ക് മോഡലുകള്‍ പുറത്തിറക്കി

Posted By: Staff

സോണിയുടെ ആദ്യ അള്‍ട്രാബുക്ക് മോഡലുകള്‍ പുറത്തിറക്കി

അള്‍ട്രാബുക്ക് ശ്രേണിയിലെ ആദ്യ മോഡലുകളുമായി സോണി എത്തി. വയോ ടി13, ടി11 എന്നീ വേര്‍ഷനുകളാണ് കമ്പനി അവതരിപ്പിച്ചത്. ഈ രണ്ടിലും ഉള്‍്‌പ്പെടുന്ന സൗകര്യങ്ങള്‍ ഒന്നാണെങ്കിലും ഡിസ്‌പ്ലെ വലുപ്പത്തില്‍ മാ്ര്രതം വ്യത്യാസമുണ്ട്. തേഡ് ജനറേഷന്‍ ഇന്റല്‍ ഐവി ബ്രിഡ്ജ് പ്രോസസര്‍ ആര്‍കിടെക്ചറാണ് ഇവയില്‍ കമ്പനി ഉള്‍പ്പെടുത്തുകയെന്ന പ്രതീക്ഷ ഇല്ലാതാക്കി സാന്‍ഡി ബ്രിഡ്ജ് പ്രോസസറിലാണ് വയോ ടി13നും ടി11നും എത്തുന്നത്.

സാധാരണ ലാപ്‌ടോപിനേക്കാള്‍ ചെറുതും സ്‌ക്രീന്‍ സൈസ് സാമാന്യം കുറഞ്ഞതും മികച്ച ബാറ്ററി ബാക്ക്അപ് നല്‍കുന്നതുമായ ലാപ്‌ടോപുകളാണ് അള്‍ട്രാബുക്ക്  എന്ന വിഭാഗത്തില്‍ പെടുന്നത്. കുറഞ്ഞ ഊര്‍ജ്ജോപഭോഗം നടത്തുന്ന ഇന്റലിന്റെ സാന്‍ഡിബ്രിഡ്ജ് പ്രോസസറും പലപ്പോഴും അള്‍ട്രാബുക്ക് ലാപ്‌ടോപിനെ സാധാരണ ലാപ്‌ടോപില്‍ നിന്ന് വേര്‍തിരിക്കാന്‍ സഹായകമാകാറുണ്ട്.

പ്രധാന സവിശേഷതകള്‍

  • സാന്‍ഡി ബ്രിഡ്ജ് ഇന്റല്‍ കോര്‍ പ്രോസസര്‍

  • 320ജിബി ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ്

  • എച്ച്ഡി വെബ് ക്യാം

  • 4ജിബി ഡിഡിആര്‍3

  • ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ് യൂണിറ്റ്

  • എച്ച്ഡിഎംഐ ഔട്ട്പുട്ട്

  • 9 മണിക്കൂര്‍ വരെ ബാറ്ററി

  • വിന്‍ഡോസ് 7 ഹോം പ്രീമിയം ഒഎസ്

 

മഗ്നീഷ്യം, അലൂമിനിയം ലോഹങ്ങളുള്‍പ്പെടുന്ന ശക്തമായ ബോഡി കെയ്‌സാണ് അള്‍ട്രാബുക്കിന് നല്‍കിയിരിക്കുന്നത്. ഈ ലോഹങ്ങളുടെ സാന്നിധ്യത്തില്‍ ചട്ട കരുത്തള്ളതാണെങ്കിലും അള്‍ട്രാബുക്കിന്റെ 1.6കിലോ ഭാരം ഇത് എവിടെയും കൊണ്ടുനടക്കാനുള്ള സൗകര്യത്തേയും സൂചിപ്പിക്കുന്നു. അള്‍ട്രാബുക്കിന്റെ 13 ഇഞ്ച്, 11 ഇഞ്ച് വേര്‍ഷനുകളുടെ വിലയേക്കുറിച്ചോ ലഭ്യതയെക്കുറിച്ചോ കമ്പനി ഇത് വരെ ഒന്നും വ്യക്തമാക്കിയിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot