ലോകത്തെ ഏറ്റവും ചെറിയ ടാബ്ലറ്റുമായി സോണി

By Bijesh
|

സ്മാര്‍ട്‌ഫോണുകള്‍ സ്‌ക്രീന്‍ സൈസ് പരമാവധി ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ലോകത്തെ തന്നെ ഏറ്റവും ചെറിയ സ്‌ക്രീനുള്ള ടാബ്ലറ്റ് സോണി പുറത്തിറക്കി. 6.4 ഇഞ്ച് ഡിസ്‌പ്ലെയുള്ള ടാബ്ലറ്റിന് എക്‌സ്പീരിയ Z അള്‍ട്ര എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ആഴ്ച മുതല്‍ ജപ്പാനില്‍ മാത്രം ടാബ്ലറ്റ് ലഭ്യമാകും.

 

കഴിഞ്ഞ വര്‍ഷം എക്‌സ്പീരിയ Z അള്‍ട്ര എന്ന പേരില്‍ 4 ജി കോളിംഗ് സംവിധാനമുള്ള സ്മാര്‍ട്‌ഫോണ്‍ സോണി ഇറക്കിയിരുന്നു. കോളിംഗ് സംവിധാനം ഒഴിവാക്കി, എക്‌സ്പീരിയ Z അള്‍ട്ര സ്മാര്‍ട്‌ഫോണിന്റെ എല്ലാ പ്രത്യേകതകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ടാബ്ലറ്റ് ഇറക്കിയിരിക്കുന്നത്. വൈ-ഫൈ ഓണ്‍ലി വേരിയന്റ് ആണ് ഇത്.

ലോകത്തെ ഏറ്റവും ചെറിയ ടാബ്ലറ്റുമായി സോണി

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 2.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്, 8 എം.പി. ക്യാമറ എന്നിവയുണ്ട്. NFC, മൈക്രോ യു.എസ്.ബി, ബ്ലുടൂത്ത് എന്നിവ സപ്പോര്‍ട് ചെയ്യും. 3050 mAh ആണ് ബാറ്ററി പവര്‍.

സോണി വിപണിയിലിറക്കുന്ന രണ്ടാമത്തെ ടാബ്ലറ്റാണ് ഇത്. നേരത്തെ എക്‌സ്പീരിയ ടാബ്ലറ്റ് Z പുറത്തിറക്കിയിരുന്നു.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X