സോണിയില്‍ നിന്ന് വിന്‍ഡോസ് 8 സ്ലൈഡര്‍ ടാബ്‌ലറ്റ്

Posted By: Staff

സോണിയില്‍ നിന്ന് വിന്‍ഡോസ് 8 സ്ലൈഡര്‍ ടാബ്‌ലറ്റ്

 

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 8 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ അവതരിപ്പിക്കാന്‍ സോണി ആലോചിക്കുന്നതായി സൂചന. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ധാരാളം ടാബ്‌ലറ്റുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ മറ്റ് ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ക്ക് ടാബ്‌ലറ്റ് നിരയില്‍ പിടിച്ചുനില്‍ക്കാനാവുമോ എന്ന് സോണിയുടെ വിന്‍ഡോസ് ടാബ്‌ലറ്റിലൂടെ കണ്ടറിയാം.

ജനുവരിയില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ വെച്ചാണ് വയോ യു എന്ന ആശയം കമ്പനി ആദ്യമായി അവതരിപ്പിച്ചത്. ഷോയില്‍ അവതരിപ്പിച്ചതുകൊണ്ട് മാത്രം ആശയങ്ങളെല്ലാം ഉതപന്നങ്ങളായി എത്തണമെന്നില്ല. എങ്കിലും ഇത്തവണ സോണി ഇതിനെ ഗൗരവമായി കാണാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നാണറിയുന്നത്.

ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഉത്പന്നം വിപണിയിലെത്തിക്കാനാണ് സോണി പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വലിയ ഡിസ്‌പ്ലെയും ഒപ്പം ക്യുവര്‍ട്ടി കീബോര്‍ഡുമുള്‍പ്പെടുന്ന ഡിസൈനാണത്രെ ഈ ടാബ്‌ലറ്റിന് ഉണ്ടാകുക. ഇത് കൂടാതെ ടച്ച് സ്‌ക്രീനും ഇതിലുള്‍പ്പെടും.

സോണിയുടെ വയോ ലാപ്‌ടോപുകളുടെ വിജയം തുടരാന്‍ വേണ്ടിയാകണം ഇതിന് വയോ എന്ന പേര് നല്‍കിയത്. സ്ലൈഡ് രൂപത്തിലുള്ള ടാബ്‌ലറ്റാകും ഇത്. അങ്ങനെ വരുമ്പോള്‍ സാധാരണ കമ്പ്യൂട്ടിംഗ് പ്രവര്‍ത്തികള്‍ എളുപ്പത്തില്‍ ചെയ്യാന്‍ ക്യുവര്‍ട്ടി കീബോര്‍ഡിലൂടെ ഉപയോക്താവിന് സാധിക്കുകയും ചെയ്യും.

വിന്‍ഡോസ് ഹോം ബട്ടണ്‍ ടാബ്‌ലറ്റിലുണ്ടാകും. കീബോര്‍ഡിന് താഴെയായി മൗസ് ബട്ടണും ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.ഇലക്ട്രോണിക് ഷോയില്‍ അവതരിപ്പിച്ച ടാബ്‌ലറ്റില്‍ യുഎസ്ബി പോര്‍ട്ട് വലതുഭാഗാത്തായി കാണാമായിരുന്നു. വിന്‍ഡോസ് 8 അവതരിപ്പിച്ച ശേഷമായിരിക്കും സോണി ഈ ഉത്പന്നവുമായി എത്തുകയെന്നും അറിയുന്നു.

Please Wait while comments are loading...

Social Counting