സോണിയുടെ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ബിസിനസ് ലെനോവൊ ഏറ്റെടുക്കുന്ന?

Posted By:

സ്മാര്‍ട്‌ഫോണുകളും ടാബ്ലറ്റുകളും വിപണി കൈയടക്കിയതോടെ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ബിസിനസ് എക്കാലത്തേയും താഴ്‌ന നിലയിലാണ്. അതുകൊണ്ടുതന്നെയായിരിക്കണം സോണി അവരുടെ വയോ പി.സി. ബിസിനസ് വില്‍ക്കാന്‍ ആലോചിക്കുന്നത്.

കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സില്‍ വന്ന വാര്‍ത്ത അനുസരിച്ച് സോണി പി.സി. ബിസിനസ് വില്‍പനയുമായി ബന്ധപ്പെട്ട് ലെനോവൊയുമായി ചര്‍ച്ച നടത്തുന്നു എന്നാണ് അറിയുന്നത്. അടുത്തിടെ ഗുഗിളില്‍ നിന്നും മോട്ടമറാളയെ ഏറ്റെടുത്തുകൊണ്ട് ലെനോവൊ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

സോണിയുടെ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ബിസിനസ് ലെനോവൊ ഏറ്റെടുക്കുന്ന?

അതേസമയം നിലവില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സോണിയുടെ പിസി ബിസിനസ് എന്തിന് ലെനോവൊ ഏറ്റെടുക്കണമെന്ന ചോദ്യവും ഉയരുന്നുണ്ട്. മാത്രമല്ല, ലെനോവൊയുടെ ഷെയറുകള്‍ അടുത്തിടെ ഇടിയുകയും ചെയ്തിരുന്നു.

എന്നാല്‍ മറ്റൊരു വെബ്‌സൈറ്റ് റിപ്പോര്‍ട് ചെയ്തതനുസരിച്ച് മറ്റൊരു കമ്പനിയുമായാണ് സോണി ചര്‍ച്ച നടത്തുന്നതെന്നും ലെനോവൊ ആയിരിക്കില്ല പി.സി. ബിസിനസ് ഏറ്റെടുക്കുക എന്നും പറയുന്നു.

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot