സോണി പി, എസ് ടാബ്‌ലറ്റുകള്‍ക്ക് ഐസിഎസ് അപ്‌ഡേഷന്‍

Posted By:

സോണി പി, എസ് ടാബ്‌ലറ്റുകള്‍ക്ക് ഐസിഎസ് അപ്‌ഡേഷന്‍

സോണിയുടെ ടാബ്‌ലറ്റുകളായ എസ്, പി എന്നിവയെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 4.0ലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ പോകുന്നു.  റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഈ ടാബ്‌ലറ്റുകളില്‍ ഐസ് ക്രീം സാന്‍ഡ്‌വിച്ച് പരീക്ഷിക്കാന്‍ സോണി ആരംഭിച്ചു കഴിഞ്ഞു.

ഏപ്രില്‍ പകുതിയോടെ ആ അപ്‌ഡേഷന്‍ ലഭിച്ചു തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.  ഈ അപ്‌ഡേഷന്‍ പ്രതീക്ഷിക്കാവുന്നതിലും നല്ല മാറ്റങ്ങള്‍ ടാബ്‌ലറ്റുകള്‍ക്ക് നല്‍കാനുള്ള ശ്രമത്തിലാണത്രെ സോണി.

ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് സോണി പി, എസ് ടാബ്‌ലറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.  16 ദശലക്,ം നിറങ്ങല്‍ സപ്പോര്‍ട്ട് ചെയ്യുന്ന സോണി ടാബ്‌ലറ്റ് എസിന്റെ സ്‌ക്രീന്‍ 9.4 ഇഞ്ച് ആണ്.  800 x 1280 പിക്‌സല്‍ ആണ് ഇതിന്റെ ഡിസ്‌പ്ലേ റെസൊലൂഷന്‍.

ഓട്ടോ ഫോക്കസ്, ടച്ച് ഫോക്കസ്, ജിയോ ടാഗിംഗ് തുടങ്ങിയവയുള്ള 5 മെഗാപിക്‌സല്‍ ക്യാമറയുണ്ടിതില്‍.  400 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും 31 മണിക്കൂര്‍ നേരത്തെ മ്യൂസിക് പ്ലേബാക്ക് സമയവും നല്‍കുന്ന വളരെ മികച്ച ബാറ്ററിയാണ് ഇതിലുപയോഗപ്പെടുത്തിയിരിക്കുന്നത്.

16 ദശലക്ഷം നിറങ്ങള്‍ തന്നെ സപ്പോര്‍ട്ട് ചെയ്യുന്ന ടിഎഫ്ടി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ആണ് സോണി പി ടാബ്‌ലറ്റിന്.  മികച്ച ഫോട്ടോകളും വീഡിയോകളും എടുക്കാന്‍ സഹായിക്കുന്ന 5 മെഗാപിക്‌സല്‍ ക്യാമറയും ഇതിലുണ്ട്.

32 ജിബി വരെ എക്‌സ്റ്റേണല്‍ മെമ്മറി ഉയര്‍ത്താവുന്ന മെമ്മറി കാര്‍ഡ് സ്ലോട്ടും ഇതിലുണ്ട്.  17 മണിക്കൂറത്തെ മ്യൂസിക് പ്ലേബാക്ക് സമയവും, 120 മണിക്കര്‍ സ്റ്റാന്റ്‌ബൈ സമയവും നല്‍കുന്ന മികച്ച ബാറ്ററിയാണ് ഇതിലും ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികള്‍ ഇരു ടാബ്‌ലറ്റുകളുടെയും പൊതു സവിശേഷതയാണ്.  എന്നാണ് പുതിയ അപ്‌ഡേഷന്‍ ലഭ്യമായി തുടങ്ങുക എന്ന് ഇപ്പോള്‍ അറിവായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot