സോണിയുടെ വയോ ക്രോംബുക്ക് പ്രത്യേകതകള്‍ പുറത്തായി

Posted By: Staff

സോണിയുടെ വയോ ക്രോംബുക്ക് പ്രത്യേകതകള്‍ പുറത്തായി

സോണിയുടെ വയോ ലാപ്‌ടോപ് ശ്രേണിയിലേക്ക് പുതുതായി എത്തുന്ന വിസിസി111 ക്രോംബുക്കിന്റെ ചില പ്രത്യേകതകള്‍ പുറത്തായി.   ഗൂഗിളിന്റെ ക്രോം വെബ് ഓപറേറ്റിംഗ് സിസ്റ്റത്തിലധിഷ്ഠിതമാണ് ഈ ലാപ്‌ടോപ് എത്തുകയെന്ന് മുമ്പേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ക്രോം അധിഷ്ഠിതമായതിനാലാണ് ഇതിനെ ക്രോംബുക്ക് എന്ന് വിശേഷിപ്പിക്കുന്നത്.

സവിശേഷതകള്‍

  • 11.6 ഇഞ്ച് ഡിസ്‌പ്ലെ

  • 1.2 ജിഗാഹെര്‍ട്‌സ് എആര്‍എം ആര്‍കിടെച്‌ററില്‍ പ്രവര്‍ത്തിക്കുന്ന സിപിയു

  • എന്‍വിദിയ ടെഗ്ര 250

  • 2ജിബി റാം

ഈ ലാപ്‌ടോപിന്റെ ചില ഫോട്ടോകള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിലും പ്രചരിക്കുന്നുണ്ട്. ഇതിന്റെ രണ്ട് വശങ്ങളിലുമായി വിവിധ പോര്‍ട്ടുകള്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. രണ്ട് യുഎസ്ബി പോര്‍ട്ടുകളും മെമ്മറി കാര്‍ഡ് റീഡറും എച്ച്ഡിഎംഐ കണക്റ്റിവിറ്റി പോര്‍ട്ടുമെല്ലാം ഇതിലുള്‍പ്പെടും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot