വീണ്ടും ഒരു സോണി വയോ ലാപ്‌ടോപ്പ്

Posted By: Staff

വീണ്ടും ഒരു സോണി വയോ ലാപ്‌ടോപ്പ്

സോണി ഉല്‍പന്ന നിരയിലേക്ക് ഒരെണ്ണം കൂടി. സോണി വയോ ഇ സീരീസില്‍ ഉള്‍പ്പെട്ട ഈ പുതിയ ഉല്‍പന്നത്തിന്റെ മോഡല്‍ നമ്പര്‍ വിപിസിഇഎച്ച്1എഫ്ജിഎക് ആണ്. ഈ സീരീസിലെ ഇതുവരെ ഇറങ്ങിയ ലാപ്‌ടോപ്പുകളില്‍ ഏറ്റവും മികച്ചത് എന്ന അവകാശ വാദവുമായാണ് ഈ പുതിയ ലാപ്‌ടോപ്പിന്റെ രംഗ പ്രവേശം.

ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയിലുള്ള പ്രോസസ്സറുകളില്‍ ഏറ്റവും മികച്ച 2.3 ജിഗാഹെര്‍ഡ്‌സ് ഇന്റല്‍ കോര്‍ ഐ5-2410എം ആണ് ഈ പുതിയ സോണി ലാപ്‌ടോപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടു തന്നെ മികച്ച പ്രവര്‍ത്തന ക്ഷമതയായിരിക്കും ഈ ലാപ്‌ടോപ്പ് കാഴ്ച വെക്കുക എന്നതില്‍ സംശയമില്ല.

4 ജിബി റാം, 500 ജിബി ഹാര്‍ഡ് ഡ്രൈവ്, ഡിവിഡി റൈറ്റര്‍, ഡിവിഡി റീഡര്‍ എന്നിവയും ഈ പുതി സോണി വയോ ലാപ്‌ടോപ്പിന്റെ പ്രത്യേകതകളില്‍പെടുന്നു. ആരെയും ആകര്‍ഷിക്കുന്ന ഡിസൈനാണ് ഇതിനുള്ളത്. 1,366 x 768 പിക്‌സല്‍ റെസൊലൂഷനുള്ള 15.5 ഇഞ്ച് സ്‌ക്രീന്‍ മികച്ച ഡിസ്‌പ്ലേ അനുഭവമായിരിക്കും നല്‍കുക.

ഗ്രാഫിക്‌സിന്റെ കാര്യത്തിലും ഈ സോണി ലാപ്‌ടോപ്പ് മികവ് പുലര്‍ത്തുന്നു. 1 ജിബി ഗ്രാഫിക് മെമ്മറിയുള്ള ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രാഫിക് കാര്‍ഡ് എന്‍വിഡിയ ജെഫോഴ്‌സ് 410എം ആണ്.

64 ബിറ്റ് വിന്‍ഡോസ് 7 പ്രൊഫഷണല്‍ ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ പുതിയ വയോ ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ മികച്ച സ്‌റ്റോറേജ് മെമ്മറി കപ്പാസിറ്റി ഉറപ്പാണ്. 2.6 കിലോഗ്രാം ഭാരമുള്ള ഇതിന്റെ നീളം 14.6 ഇഞ്ച്, വീതി 9.8 ഇഞ്ച്, കട്ടി 1.2 ഇഞ്ചും ആണ്.

കടും കറുപ്പ്, ഇളം പിങ്ക്, നീല, തിളങ്ങുന്ന വെള്ള എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളില്‍ ഈ പുതിയ സോണി വയോ ഇറങ്ങുന്നുണ്ട്. എടുത്തു മാറ്റാവുന്ന തിളങ്ങുന്ന ചുവപ്പു നിറത്തിലുള്ള കീബോര്‍ഡും ഈ ലാപ്‌ടോപ്പിന്റെ ഒരു പ്രത്യേകതയാണ്.

നാല് 2.0 യുഎസ്ബി പോര്‍ട്ടുകള്‍, വിജിഎ, എച്ച്ഡിഎംഐ ഔട്ട്പുട്ടുകള്‍, എഥര്‍നെറ്റ് ലാന്‍ ജാക്ക്, മൈക്ക് ജാക്ക്, വൈഫൈ കണക്റ്റിവിറ്റി, 3500 mAh ലിഥിയെ അയണ്‍ ബാറ്ററി, ഒരു വര്‍ഷത്തെ വാറന്റി എന്നിവയും ഈ പുതിയ ലാപ്‌ടോപ്പിന്റെ സവിശേഷതകളില്‍ പെടുന്നു.

40,000 രൂപയ്ക്ക് മുകളിലായിരിക്കും ഈ പുതിയ സോണി വയോ ഇ സീരീസ് ലാപ്‌ടോപ്പിന്റെ വില.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot