3ഡി കണ്ണടയുമിട്ട് സോണി വയോ എത്തുന്നു

Posted By: Staff

3ഡി കണ്ണടയുമിട്ട് സോണി വയോ എത്തുന്നു

3ഡി ഡിസ്‌പ്ലേയുള്ള ഒരു ലാപ്‌ടോപ്പുമായെത്തുകയാണ് സോണി. സോണി വയോ എസ് ആണ് ഒരൊറ്റ ക്ലിക്ക് കൊണ്ട് ഡിസ്‌പ്ലേ 3ഡിയാവുന്ന മാന്ത്രിക വിദ്യയുമായെത്തുന്നത്. അങ്ങനെ 3ഡി കണ്ണട വെക്കാതെ തന്നെ മികച്ച 3ഡി അനുഭവം നമുക്ക് സ്വന്തമാക്കാം.

3ഡി ഡിസ്‌പ്ലേ ഉപയോഗപ്പെടുത്തുമ്പോള്‍ തന്നെ വെബ്ക്യാമറയും ഉപയോഗിക്കാന്‍ കഴിയും സോണി വയോ എസ് സീരീസിന്റെ ഏറ്റവും പുതിയ ലാപ്‌ടോപ്പില്‍. നമ്മുടെ കണ്ണിലെ കൃഷ്ണമണിയും വെബ് ക്യാമറയും തമ്മില്‍ രസകരമായ ഒരു ബന്ധം സ്ഥാപിക്കപെടുന്നു സോണി വയോയില്‍. നമ്മുടെ കൃഷ്ണമണി നീങ്ങുന്നതിനനുസരിച്ച് വെബ് ക്യാമറയുടെ ഫോക്കസും മാറികൊണ്ടിരിക്കുമെന്നതിനാല്‍ മികച്ച 3ഡി അനുഭവം ഉറപ്പു നല്‍കുന്നു.

3.40 ജിഗാഹെര്‍ഡ്‌സ് ടര്‍ബോ ബൂസ്‌റ്റോടെ എത്തുന്ന ഈ 3ഡി ലാപ്‌ടോപ്പിന്റെ പ്രോസസ്സര്‍ 2.30 ജിഗാഹെര്‍ഡ്‌സ് ഇന്റല്‍ കോര്‍ i7 ആയതുകൊണ്ട് പ്രവര്‍ത്തന വേഗത ഉയര്‍ന്നതായിരിക്കും. 32 ബിറ്റ് കോണ്‍ഫിഗറേഷനില്‍ വിന്‍ഡോസ് 7 ഓപറേറ്റിംഗ് സിസ്റ്റമായിരിക്കും ഇതിനെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതുപോലെതന്നെ 1920 x 1080 പിക്‌സല്‍ റെസൊലൂഷനുള്ള, 16.4 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയായിരിക്കും ഇതിനുണ്ടാവുക. കൂടുതല്‍ സ്റ്റോറേജ് സ്‌പെയ്‌സ് ആവശ്യമായി വരികയാണെങ്കില്‍ ഉപയോഗപ്പെടുത്താന്‍ മൈക്രോ എസ് ഡി കാര്‍ഡും ഉണ്ടായിരിക്കും.

ബ്ലൂ-റേ ഡിസ്‌ക്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയും ഇതില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇതിന്റെ മെയിന്‍ മെമ്മറി 8 ജിബി ആയിരിക്കും. 2.0, 3.0 യുഎസ്ബി പോര്‍ട്ടുകളും ഉണ്ടാവും. ഹെഡ്‌ഫോണ്‍, മൈക്രോഫോണ്‍, ബാക്ക്‌ലൈറ്റ് കീബോര്‍ഡ്, ടച്ച് പാഡ്, നല്ല ബാറ്ററി ലൈഫ് എന്നിവയുമുള്ള ഈ ലാപ്‌ടോപ്പിന്റെ ഭാരം 3.2 കിലോഗ്രാം ആയിരിക്കും.

പ്രൊഫഷണലുകള്‍ക്കും, കണ്ണിന് 3ഡി അനുഭവം ഇഷ്ടപ്പെടുന്നവര്‍ക്കും ഒരുപോലെ യോജിച്ച ഈ സോണി വയോ എസ് ലാപ്‌ടോപ്പിന്റെ വില ഏതാണ്ട് 40,000 രൂപയാണ്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot