സോണിയുടെ വൈയോ S, Z സീരീസ് ലാപ്‌ടോപ്പുകള്‍

By Super
|
സോണിയുടെ വൈയോ S, Z സീരീസ് ലാപ്‌ടോപ്പുകള്‍
ആവശ്യം ബിസിനസ് ആയാലും വിനോദമായാലും സോണിയുടെ വൈയോ S, Zസീരീസില്‍ പെട്ട ഏതെങ്കിലും ലാപ്‌ടോപ്പാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും നിരാശേപ്പടേണ്ടി വരില്ല. വളരെ വിജയകരമായി ലാപ്‌ടോപ്പ് വിപണി കീഴടക്കിക്കൊണ്ടിരിക്കുന്ന ഇവയ്ക്കിടയ്ല്‍ നിന്നും ഒന്നു തിരഞ്ഞെടുക്കുക ക്ലേശകരമാണ്.

തികച്ചും വ്യതിരിക്തമായ ഗുണഗണങ്ങള്‍ സ്വന്തമായുള്ള ഈ ലാപ്‌ടോപ്പുകള്‍ മികച്ച പ്രവര്‍ത്തന ക്ഷമതയാണ് കാഴ്ച വെക്കുന്നത്. 13 ഇഞ്ച് വലിപ്പമുള്ള ഇരു ലാപ്‌ടോപ്പുകളും വിന്‍ഡോസ് 7 ജെനുവിനില്‍ ആണ് പ്രവര്‍ത്തിക്കുന്നത്.

 

നിങ്ങളുടെ താല്‍പര്യവും ആവശ്യങ്ങളും പരിഗണിച്ചാണ് ഇവയില്‍ നിന്നും ഒരു ലാപ്‌ടോപ്പ് തിരഞ്ഞെടുക്കുന്നതെങ്കില്‍ സോണി വൈയോ ലാപ്‌ടോപ്പ് ഒരിക്കലും നിരാശപ്പെടുത്തുകയില്ല. കാഴ്ചയുടെ കാര്യത്തിലും കൊണ്ടു നടക്കാനുള്ള സൗകര്യത്തിന്റെ കാര്യത്തിലും Z സീരീസ് ലാപ്‌ടോപ്പുകള്‍ S സീരീസിനെ കവച്ചു വെക്കും.

 

1.16 കിലോഗ്രാമും 2.1 കിലോഗ്രാമും ആണ് യഥാക്രമം Z, S സീരീസ്
ലാപ്‌ടോപ്പുകളുടെ ഭാരം. Z സീരീസിന്റേത് ഇന്റല്‍ കോര്‍ i7 പ്രോസസ്സറും
S സീരീസിന്റേത് ഇന്റല്‍ കോര്‍ i5 പ്രോസസ്സറും ആണ്. S സീരീസ് ലാപ്‌ടോപ്പുകള്‍ ഇന്റല്‍ കോര്‍ i7 പ്രോസസ്സറോടെയും വരുന്നുണ്ട്.

മറ്റു ലാപ്‌ടോപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരു ലാപ്‌ടോപ്പുകളും മികവിന്റെ കാര്യത്തില്‍ മുന്‍ നിരയിലാണെങ്കിലും, പല കാര്യങ്ങളിലും Z സീരീസ് ലാപ്‌ടോപ്പുകള്‍ S സീരീസ് ലാപ്‌ടോപ്പുകളെക്കാള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നുണ്ട് എന്നതാണ് വാസ്തവം. ഈ വ്യത്യാസം വിലയില്‍ പ്രതിഫലിക്കുന്നുമുണ്ട്.

Z സീരീസ് ലാപ്‌ടോപ്പുകളുടെ വില 95,000 നും 1,50,000 നും ഇടയിലാണെങ്കില്‍ S സീരീസ് ലാപ്‌ടോപ്പുകളുടെ വില 45,000 രൂപ മുതല്‍ 65,000 രൂപ മാത്രമാണ്‌ വരെയാണ്.

S സീരിസിലെ ഇന്റല്‍ ജിപിയു കാരണം ഗെയിമുകള്‍ക്ക് താഴ്ന്ന ഫ്രെയിം റേറ്റും ടെക്‌സ്ച്വര്‍ ക്വാളിറ്റിയുമാണുള്ളത്. എന്നാല്‍ Z സീരീസ് ലാപ്‌ടോപ്പിലെ ഇന്റല്‍ കാര്‍ഡ്, 1 ജിബി വിആര്‍എഎം എഎംഡി റേഡിയോണ്‍ എച്ച്ഡി 6650 ജിപിയു എന്നിവ കാരണം എച്ച് ഡി റെസൊലൂഷന്‍ ഡിസ്‌പ്ലേയോടു കൂടിയ മികച്ച ഗെയിമിംഗ് സാധ്യമാക്കുന്നുണ്ട്. എങ്കിലും ക്രൈസിസ് 2, അസ്സാസിന്‍സ് ക്രീഡ്: ബ്രദര്‍ഹുഡ് തുടങ്ങിയ ഗെയിമുകള്‍ക്ക് Z സീരീസ് ലാപ്‌ടോപ്പുകളും മതിയാവില്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X