സോണി വയോ സീരീസിലേക്ക് ഒരംഗം കൂടി

Posted By: Staff

സോണി വയോ സീരീസിലേക്ക് ഒരംഗം കൂടി

ലോകമെമ്പാടും ഡിജിറ്റല്‍ ഗാഡ്ജറ്റുകളെ കുറിച്ചു ച്ന്തിക്കുമ്പോള്‍ ആദ്യം ആളുകളുടെ മനസ്സിലേക്ക് കടന്നു വരുന്ന പേരുകളില്‍ ഒന്നാണ് സോണി. ലാപോടോപ്പുകളുടെ മാത്രം കാര്യമെടുത്താലും സോണി മികച്ച നിര്‍മ്മാതാക്കള്‍ തന്നെ. ഇപ്പോള്‍ ലാപ്‌ടോപ്പ് വിപണി കീഴടക്കിക്കൊണ്ടിരിക്കുന്ന സോണി വയോ സീരീസിലേക്ക് പുതിയ പുതിയ അംഗങ്ങള്‍ വന്നുകൊണ്ടേയിരിക്കുകയാണ്.

ഏറ്റവും പുതുതായി വയോ സീരിസില്‍ പുറത്തു വന്നിരിക്കുന്ന ലാപ്‌ടോപ്പാണ് സോണി വയോ ഇഎച്ച്. 2,3 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ ഇന്റല്‍ കോര്‍ ഐ5-251 ഒംഎം പ്രോസസ്സര്‍ മികച്ച പ്രവര്‍ത്തനക്ഷമത ഉറപ്പു നല്‍കുന്നു. പ്രോസസ്സറിന് ഇന്റല്‍ ടര്‍ബോ ബൂസ്റ്റ് ടെക്‌നോളജിയുടെ സപ്പോര്‍ട്ടും ഉണ്ട്.

മികച്ച ഗെയിമിംഗ്, ഗ്രാഫിക് അനുഭവം ഉറപ്പു നല്‍കുന്ന ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ് 3000 ഉം ഈ പുതിയ സോണി വയോ ലാപ്‌ടോപ്പില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു. 1366 x 768 പിക്‌സല്‍ റെസൊലൂഷനുള്ള 15.5 ഇഞ്ച് എല്‍ഇഡി സ്‌ക്രീന്‍ ആണ് ഇതിനുള്ളത്.

ഈ പുതിയ ലാപ്‌ടോപ്പിന്റെ ഹാര്‍ഡ് ഡിസ്‌ക് മെമ്മറി 640 ജിബിയാണ്. മോഷന്‍ ഐ, മൈക്രോഫോണ്‍ സംവിധാനങ്ങളുള്ള ഇന്‍ബില്‍ട്ട് ക്യാമറ മികച്ച ചാറ്റിംഗ്, കോണ്ഫറന്‍സിംഗ് സാധ്യമാക്കുന്നു. ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികളുടെ സാന്നിധ്യം ഡാറ്റ ഷെയറിംഗും, ട്രാന്‍സ്ഫറിംഗും സുഗമമാക്കുന്നു.

3.5 മണിക്കൂര്‍ ഡിവിഡി പ്ലേബാക്ക് സമയം ഉറപ്പു നല്‍കുന്ന 4000 mAh ലിഥിയം അയണ്‍ ബാറ്ററിയാണ് ഈ പുതിയ വയോ ലാപ്‌ടോപ്പില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ബ്ലൂ-റേ അനുഭവവും, ഡിവിഡി ബേണിംഗും സാധ്യമാക്കുന്ന ബ്ലൂ-റേ ഡിസ്‌ക് പ്ലെയര്‍ ആണിതിലുള്ളത്.

ആകര്‍ഷണീയമായ വിവിധ നിറങ്ങളില്‍ ലഭ്യമാകുന്ന ഈ സോണി വയോ ലാപ്‌ടോപ്പിന്റെ നീളം 14.56 ഇഞ്ച്, വീതി 9.78 ഇഞ്ച്, കട്ടി 1.25 ഇഞ്ച് എന്നിങ്ങനെയാണ്.

ഈ ലാപ്‌ടോപ്പിന്റെ പ്രത്യേകതകളും സവിശേഷതകളും പരിശോധിക്കുമ്പോള്‍ 30,000 രൂപ എന്ന സോണി വയോ ഇഎച്ചിന്റെ വില ഒരിക്കലും ഒരു വലിയ വിലയായി അനുഭവപ്പെടുകയില്ല.

Please Wait while comments are loading...

Social Counting