വീണ്ടും സോണിയുടെ വൈയോ സീരീസ് ലാപ്‌ടോപ്പുകള്‍

Posted By: Staff

വീണ്ടും സോണിയുടെ വൈയോ സീരീസ് ലാപ്‌ടോപ്പുകള്‍

കമ്പ്യൂട്ടര്‍ വിപണിയില്‍ തങ്ങളുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കാന്‍ വൈയോ ലാപ്‌ടോപ്പുകളുടെ പുതിയ മൊഡലുകളുമായെത്തുകയാണ് സോണി. വൈയോയുടെ എസ്, എല്‍, എഫ്, ഇ, സി സീരീസ് ലാപ്‌ടോപ്പുകളെല്ലാം പുത്തന്‍ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും, ഏറ്റവും കൂടു തല്‍ മാറ്റം വരുത്തിയിട്ടുള്ളത് വൈയോ എസ്, എഫ് സീരീസില്‍ പെട്ട ലാപ്‌ടോപ്പുകള്‍ക്കാണ്.

വൈയോ എസ്ഇ ലാപ്‌ടോപ്പിന്റെ 15.5 ഇഞ്ച് സ്‌ക്രീന്‍ ചലച്ചിത്ര ഭ്രാന്തന്‍മാര്‍ക്ക് ഒരു അനുഗ്രഹമാണ്. 13.3 ഇഞ്ച് സ്‌ക്രീനുള്ള വൈയോ എസ്എയും മികച്ച അനുഭവം തന്നെയായിരിക്കും. ഒരു ഇഞ്ചില്‍ താഴേ മാത്രം കട്ടിയുള്ള ഈ ലാപ്‌ടോപ്പിന്റെ ബാറ്ററി ഒരു ഷീറ്റ് പോലെയാണ്.

ഗ്രാഫിക്‌സും, പ്രോസസ്സറും ഒന്നിച്ച് ഒരു ചിപ്പിലായാണ് എസ് സീരീസില്‍ സെറ്റ് ചെയ്തിരിക്കുന്നത്. അഡ്‌വാന്‍സ്ഡ് മൈക്രോ ഡിവൈസസിലെ റേഡിയോണ്‍ ഹൈബ്രിഡ് ഗ്രാഫിക്‌സ് ആണിതില്‍ ുപയോഗിച്ചിരിക്കുന്നത്.

വൈയോ എസ്എ, എസ്ഇ ലാപ്‌ടോപ്പുകളുടെ വില 50,000 രൂപ മുതലാണ് തുടങ്ങുന്നത്.

ഇന്റലിന്റെ ഏറ്റവും പുതിയ കോര്‍ പ്രോസസ്സര്‍, പ്രീ-ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ് വെയറുകള്‍ എന്നിങ്ങനെയുള്ള പ്രത്യേകതകളോടെയാണ് വൈയോ എഫ്, എല്‍ സീരീസ് ലാപ്‌ടോപ്പുക
ളുടെ വരവ്. 200 ഡോളര്‍ വിലയുള്ള സോണി ഇമാജിനേഷന്‍ സ്റ്റുഡിയോ മള്‍ട്ടി മീഡിയ എഡിഷനും ഈ സീരീസില്‍ ലഭ്യമാണ്.

ഈ എഡിഷന്റെ വിവിധ വേര്‍ഷനുകളാണ്, സൗണ്ട് ഫോര്‍ജ് ഓഡിയോ സ്റ്റുഡിയോ, വേഗാസ് മൂവി സ്റ്റുഡിയോ എച്ച്ഡി പ്ലാറ്റിനം, ആസിഡ് മ്യൂസിക് സ്റ്റുഡിയോ.

കോര്‍ i7, i5 മൈക്രോ പ്രോസസ്സറുകളാണ് വൈയോ സി, ഇ സീരീസുകളുടെ പ്രത്യേകത. പിങ്ക്, സില്‍വര്‍ വേര്‍ഷനുകള്‍ക്കൊപ്പം, ഒരു കറപ്പ് വൈയോ വൈ മോഡലും സോണിയ്ക്കുണ്ട്.

ഈ ഒക്ടോബര്‍ 6 മുതല്‍ ഒരു മ്യൂ സിക് അണ്‍ലിമിറ്റഡ് പ്ലാന്‍ ഓഫര്‍ ഉള്ളതു കൊണ്ട്ഈ ,ാേണി ലാപ്‌ടോപ്പുകള്‍ ഇപ്പോള്‍ വാങ്ങുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യും. ആദ്യം വാങ്ങുന്നവര്‍ക്ക് 180 ദിവസത്തെ ട്രയല്‍ സമയവും ലഭിയ്ക്കും.

ഏതായാലും വൈയോ സീരീസ് ലാപ്‌ടോപ്പുകളെ കുറിച്ച് സോണിയ്ക്ക് നല്ല പ്രതീക്ഷയാണുള്ളത്. കമ്പ്യൂട്ടര്‍ വിപണിയില്‍ ഇവ ഒരു തരംഗം തന്നെ സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot