സോണി വയോ വൈ മാറ്റങ്ങളിലൂടെ വയോ വൈബി

Posted By: Super

സോണി വയോ വൈ മാറ്റങ്ങളിലൂടെ വയോ വൈബി

കൂടുതല്‍ മികച്ച പ്രോസസ്സര്‍, ചെറിയ ഡിസ്‌പ്ലേ, ബട്ടണുകളോടു കൂടിയ ടച്ച് പാഡ്, മികച്ച ബാറ്ററി ലൈഫ് ഇങ്ങനെ മാറ്റങ്ങള്‍ നിരവധി. സോണി വയോ വൈ സീരീസിലെ പുതിയ നോട്ട്ബുക്ക് സോണി വയോ വൈബി അവതരിക്കപ്പെടുന്നത് തികച്ചും പുതുമകളോടെ തന്നെ.

ഭാരം താരതമ്യേന കുറവാണെന്നതും, നീണ്ട ആറു മണിക്കൂര്‍ ബാറ്ററി ലൈഫ് ഉറപ്പു തരുന്നതു കൊണ്ടും യാത്രകളില്‍ കൂടോ കൊണ്ടു നടക്കാന്‍ ഏറ്റവും അനുയോജ്യമായ ഒരു നോട്ട്ബുക്ക് ആണ് സോണി വയോ വൈബി.

ഒപ്പം 1.6 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ സിപിയു, എഎംഡി ഇ-350 പ്രോസസ്സര്‍ എന്നിവകൊണ്ട് പ്രവര്‍ത്തന ക്ഷമതയും മികച്ചതാക്കിയിരുന്നു. ഇതിന്റെ 11.6 ഇഞ്ച് ഡിസ്പ്ലയുടെ റെസൊലൂഷന്‍ 1366 x 768 പിക്‌സലും, കൂടെ എല്‍ഇഡി ബാക്ക്‌ലൈറ്റും മികച്ച കാഴ്ചാനുഭവം ആയിരിക്കും നമുക്ക് നല്‍കുക.

2.0 യുഎസ്ബി പോര്‍ട്ട് വയോ വൈബിയുലുണ്ടെങ്കിലും, 3.0 യുഎസ്ബി പോര്‍ട്ടിന്റെ അഭാവം ഒരു ചോദ്യ ചിഹ്നമാണ്.

മെറ്റാല്ലിക് ഫിനിഷിലുള്ള ഇതില്‍ വിരലടയാളം പതിയില്ല എന്നൊരു പ്രത്യേകതകയും ഈ പുതിയ സോണി നോട്ട്ബുക്കിനുണ്ട്. ഇതോടൊപ്പം ഇതിന്റെ ചിക്‌ലെറ്റ്-സ്റ്റൈലില്‍ ഉള്ള ഇതിന്റെ കീബോര്‍ഡും കൂടിയാവുമ്പോള്‍ ഈ നോട്ടുബുക്ക് കാഴ്ചയ്ക്കും ഒരു അനുഭവമാകുന്നു.

ആകെമൊത്തം നോക്കുമ്പോള്‍ വയോ സീരിസിലെ, ചില മാറ്റങ്ങളോടു കൂടിയ ഒരു നോട്ട്ബുക്ക് എന്നല്ല സോണി വയോ ഴൈബ്ൃി കാണുമ്പോള്‍ തോന്നുക. മറിച്ച് തികചേചും പുതിയൊരു നോട്ട്ബുക്ക് ആണെന്നാണ്.

ഇതിന്റെ ഫീച്ചേഴ്‌സ് മാത്രമല്ല മെച്ചപ്പെട്ടത്. വിലയും വളരെയധികം ആകര്‍ഷണീയമാണ്. വെറും 26,760 രൂപയാണ് സോണി വയോ വൈബിയുടെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot