സോണിയില്‍ നിന്ന് എക്‌സ്പീരിയ ടാബും; സവിശേഷതകള്‍ പുറത്തായി

Posted By:

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

xperia-tablet-back-view

xperia-tablet-back-view

xperia-tablet-front

xperia-tablet-front

xperia-tablet-side

xperia-tablet-side
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എക്‌സ്പീരിയ ശ്രേണിയില്‍ പെട്ട ഫോണുകളാണ് സോണിയ്ക്ക് സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഏറെ പിന്തുണ നല്‍കുന്നത്. ഇപ്പോഴിതാ കമ്പനി ഇതേ പേരില്‍ ടാബ്‌ലറ്റുകളും അവതരിപ്പിക്കാനൊരുങ്ങുന്നു. ഓണ്‍ലൈനിലാണ് ഈ മെലിഞ്ഞ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റിന്റെ ചിത്രങ്ങള്‍ പുറത്തായത്. കമ്പനിയുടെ തന്നെ ടാബ്‌ലറ്റ് എസിനേക്കാളും (Tablet S) ഭാരം കുറഞ്ഞതും മെലിഞ്ഞതുമാണ് ഇപ്പോള്‍ ചിത്രങ്ങളില്‍ കണുന്ന എക്‌സ്പീരിയ ടാബ്.

ഇതിന് മുമ്പ് ജൂലൈയില്‍ എക്‌സ്ഡിഎ ഡെവലപേഴ്‌സ് ഓണ്‍ലൈന്‍ ഫോറത്തില്‍ സോണി എക്‌സ്പീരിയ ടാബിന്റേതെന്ന് പറയപ്പെടുന്ന ചിത്രങ്ങള്‍ പുറത്തായിരുന്നു. ഇതേ ഫോറം തന്നെയാണ് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായ ചിത്രങ്ങളുമായി എത്തിയിരിക്കുന്നത്.

ടാബ്‌ലറ്റ് എസ് എന്ന് ഒരു ടാബ്‌ലറ്റ് മോഡലിന് പേര് നല്‍കിയിരിക്കുന്നതിനാല്‍ എക്‌സ്പീരിയ മോഡലിന് എക്‌സ്പീരിയ ടാബ്‌ലറ്റ് എന്നോ ടാബ്‌ലറ്റ് എക്‌സ് എന്നോ ആകും കമ്പനി പേര് നിശ്ചയിക്കുക. ടാബിന്റെ പിറകിലായി എക്‌സ്പീരിയ (Xperia) ലോഗോ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഈ ചിത്രങ്ങളില്‍ വ്യക്തമാണ്.

ആന്‍ഡ്രോയിഡ് ഐസിഎസോ അല്ലെങ്കില്‍ ഐസിഎസിന്റെ പുതിയ വേര്‍ഷനോ ആകും വില്പനക്കെത്തുമ്പോള്‍ ഈ ടാബില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. അതേ സമയം പുറത്തിറക്കി ഒട്ടും വൈകാതെ ജെല്ലി ബീന്‍ അപ്‌ഡേറ്റ് ടാബിന് ലഭിക്കുമെന്നും ഈ റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

1280x800 പിക്‌സല്‍ ഉള്ള 9.4 ഇഞ്ച് ഡിസ്‌പ്ലെയാണ് ഇതില്‍ പ്രതീക്ഷിക്കുന്നത്. ക്വാഡ് കോര്‍ എന്‍വിദിയ ടെഗ്ര 3 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ടാബില്‍ 6000mAh ബാറ്ററി, വൈഫൈ, ബ്ലൂടൂത്ത് 3.0, മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്, ജിപിഎസ് കണക്റ്റിവിറ്റികളും ഇത് ലഭ്യമാക്കിയേക്കും.

എക്‌സ്പീരിയ ടാബിന് എത്ര വില വരുമെന്ന് ഇതു വരെ വ്യക്തമായ വിവരമില്ല. എന്നാല്‍ എക്‌സ്ഡിഎ ഡെവലപേഴ്‌സ് ഫോറം നല്‍കുന്ന വിവരമനുസരിച്ച് 16 ജിബി, 32 ജിബി, 64 ജിബി മോഡലുകള്‍ക്ക് യഥാക്രമം 399.99 ഡോളര്‍, 499.99 ഡോളര്‍, 599.99 ഡോളര്‍ എന്നിങ്ങനെയാണ് വില പറയുന്നത്.

ഓഗസ്റ്റ് 29ന് നടക്കുന്ന ഐഎഫ്എ പരിപാടിയ്ക്ക് മുന്നോടിയായുള്ള ചടങ്ങില്‍ വെച്ച് എക്‌സ്പീരിയ ടാബ്‌ലറ്റിനെ സോണി പരിചയപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം സെപ്തംബറോടെ ഉത്പന്നം ഇറങ്ങാനും സാധ്യതയുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot