ഹെല്ലോ ടാബ്, സ്വിംഗ് ടെല്ലിന്റെ ആദ്യത്തെ ടാബ്‌ലറ്റ്

Posted By:

ഹെല്ലോ ടാബ്, സ്വിംഗ് ടെല്ലിന്റെ ആദ്യത്തെ ടാബ്‌ലറ്റ്

വ്യത്യസ്ത സ്‌പെസിഫിക്കേഷനുകളും, വിലയും, വലിപ്പവും എല്ലാമുള്ള ടാബ്‌ലറ്റുകളുണ്ട് ഇന്ന് വിപണിയില്‍.  ഇന്ത്യ പോലുള്ള ഒരു വിപണിയില്‍ വിലയിട്ട് പുതിയൊരു ടാബ്‌ലറ്റ് ഇറക്കുക എന്നു പറഞ്ഞാല്‍ അത്ര എളുപ്പമല്ല.  സ്വിംഗ്‌ടെല്‍ അവരുടെ ആദ്യത്തെ ടാബ്‌ലറ്റ് ആയ ഹെല്ലോ ടാബ് ഈയിടെ പുറത്തിക്കുകയുണ്ടായി.  ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു 7 ഇഞ്ച് ടാബ്‌ലറ്റ് ആണിത്.

ഫീച്ചറുകള്‍:

 • ആന്‍ഡ്രോയിഡ് 2.2 ഫ്രയോ ഓപറേറ്റിംഗ് സിസ്റ്റം

 • ഡബ്ല്യുവിജിഎ കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

 • 800 x 480 പികസല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 800 മെഗാഹെര്‍ഡ്‌സ് ക്വാല്‍കോം എംഎസ്എം 7x27 സര്‍ഫ് പ്രോസസ്സര്‍

 • അഡ്രിനോ 200 ഗ്രാഫിക് പ്രോസസ്സിംഗ് യൂണിറ്റ്

 • ബ്ലൂടൂത്ത് വേര്‍ഷന്‍ 2.1

 • 802.11 b/g/n വൈഫൈ കണക്റ്റിവിറ്റി

 • ജിപിആര്‍എസ്

 • 16 ജിബി ഇന്റേണല്‍ മെമ്മറി

 • 512 എംബി ഡിഡിആര്‍ എസ്ഡിറാം

 • 32 ജിബി വരെ ഉയര്‍ത്താവുന്ന എക്‌സ്റ്റേണല്‍ മെമ്മറി

 • മൈക്രോഎസ്ഡി മെമ്മറി കാര്‍ഡ് സ്ലോട്ട്

 • 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • വിജിഎ ഫ്രണ്ട് ക്യാമറ

 • 4,250 mAh ലിഥിയം അയണ്‍ ബാറ്ററി

 • 10 മണിക്കൂറോളം ബാറ്ററി ലൈഫ്
സ്വിംഗ്‌ടെല്ലിന്റെ ആദ്യ ടാബ്‌ലറ്റ് ആയിട്ടും ഹെല്ലോ ടെല്ലിന്റെ ഫീച്ചറുകളെല്ലാം വളരെ മികച്ചതും ആകര്‍ഷണീയവുമാണ്.  സില്‍വര്‍, കറുപ്പ് എന്നിങ്ങനെ രണ്ടു വ്യത്യസ്ത നിറങ്ങളില്‍ ഇറങ്ങുന്നുണ്ട് ഈ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍.

മുന്‍വശത്തായി ടച്ച് സെന്‍സിറ്റീവ് ബട്ടണുകള്‍ ഉണ്ട്.  സ്‌ക്രീനിനു താഴെ ഇടതു വശത്തായി ഇന്റഗ്രേറ്റഡ് സ്പീക്കര്‍ സജ്ജീകരിച്ചിരിക്കുന്നു.  ടാബ്‌ലറ്റിന്റെ വശങ്ങളിലായി കണക്റ്റിവിറ്റി ഒപ്ഷനുകള്‍ ഒരുക്കിയിരിക്കുന്നു.

ഡിസ്‌പ്ലേയുടെ തൊട്ടു മുകളിലായി വീഡിയോ കോളിംഗിന് ഫ്രണ്ട് ക്യാമറ കാണാം.  ഈ ടെബാലറ്റിന്റെ ഇന്റര്‍ഫെയ്‌സ് ഉപയോഗിക്കാന്‍ വളരെ എളുപ്പമുള്ളതാണ്.  800 x 480 പിക്‌സല്‍ ആണ് ഈ 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനിന്റെ റെസൊലൂഷന്‍.

ഇതിലെ സ്‌റ്റോറേജ് കപ്പാസിറ്റി മികച്ചതാണ്.  വേണമെങ്കില്‍ എക്‌സ്റ്റേണല്‍ മെമ്മറി 32 ജിബി വരെ ഉയര്‍ത്താനുള്ള സൗകര്യവും ഉണ്ട്.  സിം കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യം ഉള്ളതിനാല്‍ ഫോണ്‍ ചെയ്യാനും പറ്റും.

20,000 രൂപയോളം ആണ് സ്വിംഗ്‌ടോല്‍ ഹെല്ലോ ടാബിന്റ 16 ജിബി വേര്‍ഷന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot