മൂന്ന് ഐസിഎസ് ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകള്‍

Posted By: Staff

മൂന്ന് ഐസിഎസ് ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകള്‍

കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈ്വപ് ടെലികോം മൂന്ന് വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഐസിഎസ് ടാബ്‌ലറ്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സൈ്വപ് 3ഡി ലൈഫ്, സൈ്വപ് ഫ്‌ളോട്ട് ടാബ്എക്‌സ്78, സൈ്വപ് ഹാലോ ടാബ്എക്‌സ്74എസ് എന്നിവയാണവ.

പേരുപോലെ 3ഡി ടെക്‌നോളജി ഉള്‍പ്പെടുത്തിയാണ് 3ഡി ലൈഫ് ടാബ്‌ലറ്റ് എത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഐസിഎസ് (ആന്‍ഡ്രോയിഡ് 4.0.3) ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റിന് 7 ഇഞ്ച് ടിഎഫ്ടി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണുള്ളത്. 800x480 പിക്‌സലാണ് ഇതിന്റെ റെസലൂഷന്‍. 1.5 ജിഗാഹെര്‍ട്‌സ് കോര്‍ടക്‌സ് എ13 പ്രോസസര്‍, 4ജിബി ഇന്റേണല്‍ മെമ്മറി, 3400mAh ബാറ്ററി എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഘടകങ്ങള്‍. 5 മുതല്‍ 6 മണിക്കൂര്‍ ബാക്ക്അപ് നല്‍കുന്ന ബാറ്ററിയാണിതെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. 3ജി, വൈഫൈ കണക്റ്റിവിറ്റികളാണ് ഇതിലുള്ളത്. വീഡിയോകോളിംഗിന് ഒരു ഫ്രന്റ് ഫേസിംഗ് ക്യാമറയും ഉണ്ട്. 5,999 രൂപയാണ് ഈ ടാബ്‌ലറ്റിന്.

3ഡി ലൈഫിലേത് പോലെ 7 ഇഞ്ച് ടിഎഫ്ടി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണ് സൈ്വപ് ഫ്‌ളോട്ട് ടാബ്എക്‌സ്78നും. ആന്‍ഡ്രോയിഡ് ഐസിഎസ് തന്നെയാണ് ഇതിലെ ഓപറേറ്റിംഗ് സിസ്റ്റവും. 1.5 ജിഗാഹെര്‍ട്‌സ് ബോക്‌സ്ചിപ് എ13 പ്രോസസര്‍, 4ജിബി ഇന്റേണല്‍ മെമ്മറി, 16 ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ എന്നിവയാണ് സൈ്വപ് ഫ്‌ളോട്ടിലെ മറ്റ് പ്രത്യേകതകള്‍. വില: 6,999 രൂപ.

മൂന്നാമത്തേതും അവസാനത്തേതുമായ സൈ്വപ് ഹാലോ ടാബ്എക്‌സ്74എസിന് സിം പിന്തുണയുണ്ട്. അതിനാല്‍ കോള്‍ ചെയ്യാന്‍ ഈ ടാബ് ഉപയോഗിക്കാം. 7 ഇഞ്ച് സ്‌ക്രീനുള്ള ഈ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റില്‍ 1.5 ജിഗാഹെര്‍ട്‌സ് എ10 പ്രോസസര്‍, 1 ജിബി റാം, 4 ജിബി ഇന്റേണല്‍ മെമ്മറി, 2 മെഗാപിക്‌സല്‍ ക്യാമറ, 1.3 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ എന്നീ സൗകര്യങ്ങളുണ്ട്. വില: 9,999 രൂപ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot