4,999 രൂപയ്ക്ക് സൈ്വപിന്റെ വോയ്‌സ് കോളിംഗ് ടാബ്ലറ്റ്
ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ സൈ്വപ് കുറഞ്ഞ വിലയില്‍ പുതിയ ടാബ്ലറ്റ് ലോഞ്ച് ചെയ്തു. സൈ്വപ് സ്ലൈസ് എന്നു പേരിട്ടിരിക്കുന്ന 7 ഇഞ്ച് ഡ്യുവല്‍ സിം ടാബ്ലറ്റിന് 4,999 രൂപയാണ് വില. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ഡ്യുവല്‍ സിം, വോയ്‌സ് കോളിംഗ് ടാബ്ലറ്റായിരിക്കും ഇത്.

സൈ്വപ് സ്ലൈസ് ടാബ്ലറ്റിന്റെ പ്രത്യേകതകള്‍
800-480 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് കച്ചാസിറ്റീവ് ഡിസ്‌പ്ലെ, 1.3 GHz ഡ്യുവല്‍ കോര്‍ മീഡിയടെക് പ്രൊസസര്‍, മെയില്‍ 400 GPU, 512 എം.ബി റാം, ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലബിന്‍ ഒ.എസ്., 2 എം.പി പ്രൈമറി ക്യാമറ, 0.3 എം.പി ഫ്രണ്ട് ക്യാമറ, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയുള്ള ടാബ്ലറ്റില്‍ 2 ജി, വൈ-ഫൈ, ബ്ലുടൂത്ത് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. 3000 mAh ആണ് ബാറ്ററി.
കറുപ്പ്, ചുവപ്പ്, നീല, മഞ്ഞ, വെള്ള തുടങ്ങിയ നിറങ്ങളില്‍ ടാബ്ലറ്റ് ലഭ്യമാണ്. 3 ജി സപ്പോര്‍ട് ചെയ്യില്ല എന്നതാണ് പ്രധാന ന്യൂനത. ആന്‍ഡ്രോയ്ഡിന്റെ പഴയ വേര്‍ഷന്‍ ആണെന്നതും റാം തീരെ കുറവാണെന്നതും ടാബ്ലറ്റിന്റെ പോരായ്മകള്‍ തന്നെ. എങ്കിലും വിലക്കുറവ് ഇതിനെ മറികടക്കാന്‍ സഹായിച്ചേക്കും.


Click it and Unblock the Notifications








