ഗെയിമിംഗ് ടാബ്‌ലറ്റുമായി ജെഎക്‌സ്ഡി

Posted By:

ഗെയിമിംഗ് ടാബ്‌ലറ്റുമായി ജെഎക്‌സ്ഡി

ടാബ്‌ലറ്റ് വിപണിയിലെ കടുത്ത മത്സരം ഗുണം ചെയ്യുന്നത് ഉപഭോക്താക്കള്‍ക്കാണ്.  കാരണം ഓരോ കമ്പനിയും പുതിയ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഓരോ ടാബ്‌ലറ്റിനൊപ്പവും.  ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ഒരു ഗെയിമിംഗ് ഗാഡ്ജറ്റ് ആയി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ എങ്ങനെയിരിക്കും?  ഇങ്ങനെയൊരു ടാബ്‌ലറ്റ് അവതരിപ്പിക്കുകയാണ് ജെഎക്‌സ്ഡി.

ജെഎക്‌സ്ഡി എസ്7100 എന്നാണ് ഈ പുതിയ ഉല്പന്നത്തിന്റെ പേര്.

ഫീച്ചറുകള്‍:

  • 7 ഇഞ്ച് ഡിസ്‌പ്ലേ

  • 800 x 480 പിക്‌സല്‍ സ്‌ക്രീന്‍ റെസൊലൂഷന്‍

  • ഡ്യുവല്‍ കോര്‍ കോര്‍ട്ടെക്‌സ് എ9 പ്രോസസ്സര്‍

  • മെയില്‍-400 ജിപിയു

  • 512 എംബി സിസ്റ്റം മെമ്മറി

  • 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് മെമ്മറി

  • വൈഫൈ

  • എച്ച്ഡിഎംഐ കണക്റ്റിവിറ്റി

  • ആന്‍ഡ്രോയിഡ് 2.2 ഫ്രയോ ഓപറേറ്റിംഗ് സിസ്റ്റം

  • 4 മണിക്കൂര്‍ വെബ് ബ്രൗസിംഗ്, 10 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക്
ഒരു ടാബ്‌ലറ്റ് എന്നതിനേക്കാള്‍ കാഴ്ചയില്‍ ഒരു പോര്‍ട്ടബിള്‍ ഗെയിമിംഗ് ഗാഡ്ജറ്റിന്റെ രൂപം ആണ് ഈ ജെഎക്‌സ്ഡി ടാബ്‌ലറ്റിനുള്ളത്.  ഇതിന്റെ 7 ഇഞ്ച് ഡിസ്‌പ്ലേ മികച്ചതാണ്.  ഡിസ്‌പ്ലേ റെസൊലൂഷന്‍ വീഡിയോ കാണാനും, ഗെയിം കളിക്കാനും അനുയോജ്യമാണ്.

ഇതിന്റെ ഡിസൈനും, ബട്ടണുകളും സജ്ജീകരിച്ചിരിക്കുന്ന രീതിയുമെല്ലാം ആകര്‍ഷണീയമാണ്.  സാംസംഗ് ഗാലക്‌സി എസ് II ടാബ്‌ലറ്റില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന അതേ ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റ്, പ്രോസസ്സര്‍ എന്നിവയാണ് ഈ ടാബ്‌ലറ്റിലും ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

്അതിനാല്‍ ഈ പുതിയ ടാബ്‌ലറ്റിന്റെ പ്രവര്‍ത്തനക്ഷമതയുടെ കാര്യത്തില്‍ ഒരു സംശയവും വേണ്ട.  ഒരു പോര്‍ട്ടബിള്‍ ഗാഡ്ജറ്റില്‍ ഉള്‍ക്കൊള്ളിക്കാവുന്ന ഗെയിമുകള്‍ക്ക് ഈ പ്രോസസ്സര്‍ ധാരാളം മതി.  ക്ലാസിക് ഗെയിമുകളുടെ റോം ഇന്‍സ്‌റ്റോള്‍ ചെയ്യേണ്ടി വരും എന്നത് മാത്രമാണ് കാര്യം.

ആപ്പിളിന്റെ ഐക്കണുകളുമായി ചില സാമ്യങ്ങളുണ്ട് ഇതിലെ ചില ഐക്കണുകള്‍ക്ക്.  കമ്പനിയുടെ വെബ്‌സൈറ്റിനും ഉണ്ട് ആപ്പിള്‍ വെബ്‌സൈറ്റുമായി സാമ്യം.  എന്നാല്‍ യൂസര്‍ ഇന്റര്‍ഫെയ്‌സിന് ആപ്പിളുമായി യാതൊരു സാമ്യവുമില്ല.  ഇതിന്റെ ഉപയോഗം വളരെ എളുപ്പമുള്ളതാണ്.

ഈ പുതിയ ടാബ്‌ലറ്റിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത ഇതിന്റെ വിലയാണ്.  10,000 രൂപയ്ക്ക് താഴെയാണ് ഈ പുതിയ ഗെയിമിംഗ് ടാബ്‌ലറ്റിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot