പോരായ്മകള്‍ക്ക് നടുവിലും പ്രവര്‍ത്തനമികവുമായി തോഷിബ ഗെയിമിംഗ് ലാപ്‌ടോപ്പ്

Posted By:

പോരായ്മകള്‍ക്ക് നടുവിലും പ്രവര്‍ത്തനമികവുമായി തോഷിബ ഗെയിമിംഗ് ലാപ്‌ടോപ്പ്

കാഴ്ചയിലെന്ന പോലെ പ്രവര്‍ത്തനക്ഷമതയിലും കത്തും തോഷിബ കോസ്മിയോ എക്‌സ്770 ലാപ്‌ടോപ്പ്.  ഇതിന്റെ മെറ്റാല്ലിക് ചുവപ്പ് നിറവും ഉയര്‍ന്ന പ്രവര്‍ത്തന മികവും ഒപ്പത്തിനൊപ്പമാണ്.  17.3 ഇഞ്ച് എച്ച്ഡി, സ്‌ക്രീന്‍ ഉള്ള ഈ തോഷിബ ലാപ്‌ടോപ്പിന് ഇന്റല്‍ കോര്‍ ഐ7 പ്രോസസ്സര്‍, 8 ജിബി റാം, എന്‍വിഡിയ ജിഫോഴ്‌സ് ജിടിഎക്‌സ് 560എം ഗ്രാഫിക്‌സ് കാര്‍ഡ് എന്നിങ്ങനെ മികച്ച ഹാര്‍ഡ്‌വെയര്‍ സപ്പോര്‍ട്ട് ഉണ്ട്.

പ്രവര്‍ത്തന മികവിനൊപ്പം വിലയും അല്‍പം കൂടുതലാണ് ഈ ലെനവോ ലാപ്‌ടോപ്പിന്.  80,000 രൂപ മുതല്‍ 1,00,000 രൂപ വരെയാണ് തോഷിബ കോസ്മിയോ എക്‌സ്770യുടെ വില.

എന്നാല്‍ ഈ ലാപ്‌ടോപ്പിന്റെ ചില പോരായ്മകളും കണ്ടില്ല എന്നു നടിക്കാവുന്നതല്ല.  3.4 കിലോഗ്രാം ഭാരമുള്ള ഈ ലാപ്‌ടോപ്പ് കൊണ്ടു നടക്കുന്നത് അത്ര എളുപ്പമാവില്ല എന്നതാണ് ഇതില്‍ പ്രധാനം.  ഡെസ്‌ക്ടോപ്പിനെ അപേക്ഷിച്ച് ലാപ്‌ടോപ്പിനുള്ള പ്രത്യേകത തന്നെ ഇവ കൊണ്ടു നടക്കാവുന്നതാണ് എന്നതാണ്.  അതുപോലെ ഇതിന്റെ നിറവും, ബാക്ക്‌ലൈറ്റ് കീബോര്‍ഡും എല്ലാം ഏറെ ആകര്‍ഷണീയം ആണെങ്കിലും മൊത്തത്തില്‍ കാഴ്ചയ്ക്ക് ആത്ര പോര എന്നതാണ് മറോറൊരു പോരായ്മ.

28 മില്ലീമീറ്റര്‍ കട്ടിയുള്ള ഈ ലാപ്‌ടോപ്പിന്റെ ഡിസൈന്‍ ഒട്ടും ഒതുക്കമില്ല.  സ്ലിം ഗാഡ്ജറ്റുകള്‍ക്ക് ഏറെ ആവശ്യക്കാരെറെയുള്ള ഇക്കാലത്ത് ഇങ്ങനെയൊരു ലാപ്‌ടോപ്പ് ആരെയും ഒന്നു പിന്നോട്ടടിപ്പിക്കും.  ഫാഷനും, സ്റ്റൈലിനും എല്ലാം ഏറെ പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്.

എന്നാല്‍ ഇതൊരു ഗെയിമിംഗ് ലാപ്‌ടോപ്പ് ആണെന്നതിനാലും, ആ അര്‍ത്ഥത്തില്‍ ഇതു നീതി പുലര്‍ത്തുന്നുണ്ട് എന്നതാനാലും ഈ പോരായ്മകള്‍ നമുക്ക് കണ്ടില്ല എന്നു നടിക്കാവുന്നതേയുള്ളൂ.  നിലവിലുള്ള മറ്റു ലാപ്‌ടോപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന്റെ ബാറ്ററി ബാക്ക്അപ്പ് ആരെയും നിരാശരാക്കും എന്നതില്‍ തര്‍ക്കമില്ല.  വെറും 2.5 മണിക്കൂര്‍ മാത്രമാണ് ഈ തോഷിബ ഗെയിമിംഗ് ലാപ്‌ടോപ്പിന്റെ ബാറ്ററി ബാക്ക്അപ്പ്.

ഇതിന്റെ എച്ച്ഡി സ്‌ക്രീനിന്റെ 3ഡി ഗുണം അനുഭവിക്കണമെങ്കില്‍ ഒരു 3ഡി കണ്ണട ഉപയോഗിക്കുക തന്നെ വേണം എന്നതാണ് ഇതിന്റെ മറ്റൊരു പ്രശ്‌നം.  3ഡി കണ്ണട ലാപ്‌ടോപ്പിന്റെ കൂടെ ലഭിക്കില്ല എന്നതിനാല്‍ കൂടുതല്‍ പണം നല്‍കി ഇവ വേറെ വാങ്ങേണ്ടി വരികയും ചെയ്യും.

ഇങ്ങനെ ഏറെ പോരായ്മകള്‍ എടുത്തു പറയാമെങ്കിലും പ്രവര്‍ത്തനക്ഷമതയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലാത്ത ഒരു ടെയിമിംഗ് ലാപ്‌ടോപ്പ് ആണ് തോഷിബ കോസ്മിയോ എക്‌സ്770.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot