2 ഇൻ 1 വിൻഡോസ് ഹൈബ്രിഡ് അൾട്രാബുക്ക് ശ്രേണിയിൽ തരംഗമാകാൻ ഡെൽ XPS 13

Posted By: Midhun Mohan

ഡെൽ പുത്തൻ XPS 13 അൾട്രാബുക്കിലൂടെ പരിചയപ്പെടുത്തുന്നത് മികച്ച ഹൈബ്രിഡ് ഡിസൈനും മുൻനിര ഹാർഡ്‌വെയറുമാണ്.

2 ഇൻ 1 വിൻഡോസ് ഹൈബ്രിഡ് അൾട്രാബുക്ക് ശ്രേണിയിൽ തരംഗമാകാൻ ഡെൽ XPS 13

ഡെൽ ശ്രേണിയിലെ ആദ്യ 2 ഇൻ 1 വിൻഡോസ് മെഷീൻ ആയ XPS 13ൽ ഇൻഫിനിറ്റ് എഡ്ജ് ഡിസ്പ്ലേ അടങ്ങിയിരിക്കുന്നു. ഇത് ഇന്ന് ലഭിക്കുന്നവയിൽ വെച്ച് ഏറ്റവും ചെറിയ 2 ഇൻ 1 ഹൈബ്രിഡ് അൾട്രാബുക്ക് എന്ന ബഹുമതി XPS 13നു നേടി കൊടുക്കുന്നു.

11 ഇഞ്ച് ലാപ്ടോപ്പ് ഫ്രേമിൽ 13.3 ഇഞ്ച് ഡിസ്പ്ലേ ഒരുക്കുവാൻ കഴിഞ്ഞതായി കമ്പനി അവകാശപ്പെടുന്നു. ഇതിലെ ടച്ച് ഡിസ്പ്ലേ 360 ഡിഗ്രി കറങ്ങുന്നതാണ്. ഇത് ടാബ്ലറ്റ് ഫീച്ചറുകൾ നൽകുന്നു. ലെനോവയുടെ യോഗ സീരീസിന് എതിരാളിയാവുകയായാണ് XPS 13.

ജിയോയുടെ പേരില്‍ വന്‍ തട്ടിപ്പ്!

ഈ ഹൈബ്രിഡ് മെഷീൻ 2 വ്യത്യസ്ഥ രൂപകല്പനകളിലാണ് വിപണിയിലെത്തുന്നത്. സ്റ്റാൻഡേർഡ് പതിപ്പ് 1920 x 1080 മുഴുവൻ HD ഡിസ്‌പ്ലേയോടും, അടുത്ത പതിപ്പ് അൾട്രാഷാർപ്പ് 3200 x 1800 ക്വാഡ് HD+ ടച്ച്സ്‌ക്രീൻ പാനലോടും കൂടിയതാണ്.

2 ഇൻ 1 വിൻഡോസ് ഹൈബ്രിഡ് അൾട്രാബുക്ക് ശ്രേണിയിൽ തരംഗമാകാൻ ഡെൽ XPS 13

ഉപഭോക്താവിനു യഥേഷ്ടം 3.2GHz ഇന്റൽ കോർ i5-7Y54 പ്രോസസ്സറോ 3.6GHz ഇന്റൽ കോർ i7-7Y75 പ്രോസസ്സറോ തിരഞ്ഞെടുക്കാം.

പ്രോസസ്സർ 4ജിബി, 8 ജിബി, 16 ജിബി ഡ്യൂവൽ ചാനൽ എൽപിഡിഡിആർ3 റാം ഓപ്‌ഷനുകളിൽ ലഭിക്കും. സ്റ്റാൻഡേർഡ് സാറ്റ 128 ജിബിയിൽ തുടങ്ങി ഒരു ടിബി ഇന്റൽ RST PCIe SSD വരെ വർദ്ധിപ്പിക്കാവുന്ന സ്റ്റോറേജ് ലഭ്യമാണ്.

2 ഇൻ 1 വിൻഡോസ് ഹൈബ്രിഡ് അൾട്രാബുക്ക് ശ്രേണിയിൽ തരംഗമാകാൻ ഡെൽ XPS 13

ഇതിൽ ഫാൻ ഇല്ലാത്ത ചേസ് ആണ് അടങ്ങിയിരിക്കുന്നത്.

46Whr ബാറ്ററി യൂണിറ്റാണ് XPS 13നു കരുത്തു നൽകുന്നത്. ഇത് 15 മണിക്കൂർ വരെ നിലനിൽക്കും.

വെബ്ക്യാം, ഫിംഗർപ്രിന്റ് റീഡർ, തണ്ടർബോൾട്ട് 3 പോർട്ട്, ഡിസ്പ്ലേ പോർട്ട്, യുഎസ്ബി ടൈപ്പ് സി 3.1 പോർട്ട്, മൈക്രോ എസ്ഡി കാർഡ് റീഡർ, 3.5mm ജാക്ക്, ബ്ലുടൂത് v4.2, വൈഫൈ 802.11ac, മിറാകാസ്റ്റ്, ഇന്റൽ സ്മാർട്ട് കണക്റ്റ് എന്നിവ മറ്റു സവിശേഷതകളാണ്.

സ്മാര്‍ട്ട്‌ഫോണ്‍ മോട്ടോ ജി5, ജി5 പ്ലസ് വില വിവരങ്ങള്‍ പുറത്തു വന്നു!

XPS 13 കൂടാതെ കമ്പനി അവതരിപ്പിച്ച മറ്റൊന്നാണ് ഡെൽ 27 അൾട്രാതിൻ മോണിറ്റർ. ഇത് 27 ഇഞ്ച് QHD (2560x1440 പിക്സൽ) റെസല്യൂഷൻ അടങ്ങിയതാണ്. 178 ഡിഗ്രി വ്യൂയിങ് ആംഗിൾ അടങ്ങിയിട്ടുണ്ട്. 99 ശതമാനം sRGB കളർ ഗ്യാമുട്, 400 നിട്സ് ബ്രൈറ്നെസ് എന്നിവയാണ് മറ്റു പ്രത്യേകത.

60Hz റിഫ്രഷ് റേറ്റ്, യുഎസ്ബി ടൈപ്പ് സി പോർട്ട് പവർ ഡെലിവറി, HDMI 2.0 പോർട്ട്, ഓഡിയോ ലൈൻ ഔട്ട് എന്നിവയാണ് മറ്റു ആകർഷകമായ ഫീച്ചറുകൾ. ഇത് ഗെയിം കളിക്കുന്നവർക്കു സഹായകമാണ്.

ഡെൽ XPS 13 2 ഇൻ 1ന്റെ വില 69,000 രൂപയാണ്. അൾട്രാതിൻ മോണിറ്റർ 48,000 രൂപയ്ക്കും ലഭ്യമാണ്. ഈ വിലകൾ അമേരിക്കൻ വിപണിയുമായി താരതമ്യം ചെയ്താണ് നൽകിയിരിക്കുന്നത്. മറ്റു ഭാഗങ്ങളിൽ ഇവയുടെ വിൽപ്പനയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. CES 2017ലെ പ്രഖ്യാപനങ്ങൾ കൂടുതൽ വിവരങ്ങൾ നൽകും.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

Read more about:
English summary
Dell has introduced a new redesigned XPS 13 ultrabook, which is now a hybrid 2-in-1 machine with top-of-the line specifications including a Quad HD+ touch display, 4GB/8GB Ram and Intel's i7 processor.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot