പരുക്കന്‍ ഉപയോഗത്തിന് ഒരു ഡഫസ്റ്റ് ടാബ്‌ലറ്റുമായി ജിടാക് എത്തുന്നു

Posted By:

പരുക്കന്‍ ഉപയോഗത്തിന് ഒരു ഡഫസ്റ്റ് ടാബ്‌ലറ്റുമായി ജിടാക് എത്തുന്നു

കാഴ്ചയില്‍ വളരെ ആകര്‍ഷണീയവും, ഈടു നില്‍ക്കുന്നതുമായ ഒരു പുതിയ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ അവതരിപ്പിച്ചിരിക്കുകയാണ് യുകെ കമ്പനിയായ ജിടാക്.  പുതിയ ജിടാക് ടാബ്‌ലറ്റിന് ഇപ്പോള്‍ തന്നെ നല്ല സ്വീകാര്യത ലഭിച്ചു കഴിഞ്ഞു. ഒരു ടഫസ്റ്റ് ടാബ്‌ലറ്റ് എന്ന ഇമേജാണ് ഇതിനു ലഭിച്ചിരിക്കുന്നത്.

ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആരു തെറിയ ടാബ്‌ലറ്റ് ആണ് ജിടാക് ഇസഡ്710 എന്നു പേരിട്ടിരിക്കുന്ന ജിടാകിന്റെ ഈ പുതിയ ഉല്‍പന്നം.  ഒരു അഞ്ചടി ഉയരത്തില്‍ നിന്നും താഴെ വീണാല്‍ പോലും ഒന്നും സംഭവിക്കില്ല ജിടാക് ഇസഡ്720 എന്നാണ് പറയപ്പെടുന്നത്.

അതായത് പരുക്കന്‍ ഉപയോഗത്തിന് ഏറ്റവും അനുയോജ്യമായ ഒരു ടാബ്‌ലറ്റ് കമ്പ്യൂട്ടറാണ് ഇത്.  ഏതും കൊടും തണുപ്പിലും, ചൂടിലും ഈ ടാബ്‌ലറ്റിന്റെ പ്രവര്‍ത്തനക്ഷമതയില്‍ കുറവുണ്ടാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ പുതിയ ടാബ്‌ലറ്റ് ഡസ്റ്റ് പ്രൂഫും വാട്ടര്‍ പ്രൂഫും കൂടിയാണെന്ന് പറയുമ്പോള്‍ ഉറപ്പിക്കാം വളരെ കാലം ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഗാഡ്ജറ്റ് ആയിരിക്കും ഇത് എന്ന്.  ഈ ചെറുതും പരുക്കനുമായ ടാബ്‌ലറ്റ് ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവര്‍ത്തിക്കുക എന്നാണ് പറയപ്പെടുന്നത്.

വലിപ്പെ ചെറുതായതുകൊണ്ടി ഇവ കൊണ്ടു നടക്കാന്‍ വളരെ എളുപ്പമായിരിക്കും.  ഇതിന്റെ സ്‌ക്രീന്‍ 7 ഇഞ്ച് ആണ്.  ഒരു എച്ച്ഡി ഫ്രണ്ട് ക്യാമറയും, ഒരു 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും ഉണ്ട് ഇതില്‍.  16 ജിബി മെമ്മറിയുളള ഇതിന്റെ മെമ്മറി വേണമെങ്കില്‍ ഇനിയും ഉയര്‍ത്താനുള്ള സംവിധാനവും ഉണ്ട്.

വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികള്‍ ഉള്ള ഈ ടാബ്‌ലറ്റില്‍ ജിപിഎസ് ജിയോടാഗിംഗ് സംവിധാനവും ഉണ്ട്.  ജിയോടാഗ് ഇസഡ്710 ടാബ്‌ലറ്റിന് എംഐഎല്‍-എസ്ടിഡി 810ജി മിലിറ്ററി ഗ്രേഡ് ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ സ്‌പെസിഫിക്കേഷനുകളെ കുറിച്ചും ഇതിന്റെ വിലയെ കുറിച്ചും അറിയാനിരിക്കുന്നേയുള്ളു.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot