ആപ്പിൾ മാക്ബുക്ക് എയർ 2022ന്റെ ഈ ഫീച്ചറുകൾ നിങ്ങളെ അതിശയിപ്പിക്കും

|

ആപ്പിളിന്റെ മാക്ബുക്ക് എയർ 2022 വിപണികളിലെത്തുക ന്യൂജനറേഷൻ എം2 ചിപ്പുകളടക്കമുള്ള അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി. അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന മാക്ബുക്ക് എയർ 2022ന് ഈയിടെ പുറത്തിറങ്ങിയ പുതിയ മാക്ബുക്ക് പ്രോ മോഡലുകളുമായി വലിയ വ്യത്യാസങ്ങളുണ്ടാവില്ലെന്നാണ് കരുതുന്നത്. പ്രതീക്ഷിക്കുന്ന പ്രധാന മാറ്റം ചിപ്പ്സെറ്റിലാണ്. നിലവിലത്തെ എം1 പ്രോ, എം1 മാക്സ് ചിപ്പ്സെറ്റുകൾ പുതിയ മാക്ബുക്കിൽ ഉണ്ടാവാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. പകരം ആപ്പിളിന്റെ പുതിയ തലമുറ എം2 ചിപ്പുകളാവും പുതിയ ലാപ്ടോപ്പിൽ ഉണ്ടാവുക. എം1 ചിപ്പുകളുടെ പിൻഗാമി എന്ന നിലയിൽ എം2 ചിപ്പുകളുടെ പ്രകടനം എത്രത്തോളം മികച്ചതാകുമെന്നതാണ് പ്രധാന കാര്യം. ടിഎസ്എംസിയുടെ 4എൻഎം പ്രോസസർ നോട്ടിൽ നിർമിച്ച എം2 ചിപ്പിന് എം1 ചിപ്പുകളെ അപേക്ഷിച്ച് കൂടുതൽ ഊർജക്ഷമതയും കപ്പാസിറ്റിയും ഉണ്ടാകുമെന്നാണ് കരുതുന്നത്. നാല് ഹൈ പെർഫോമൻസ് കോറുകളും നാല് എനർജി എഫിഷ്യന്റ് കോറുകളും അടക്കം എട്ട് കോറുകളാണ് എം2 ചിപ്പിനുള്ളത്. മെച്ചപ്പെട്ട ഗ്രാഫിക് കോറുകളും ചിപ്പിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ആപ്പിൾ മാക്ബുക്ക് എയർ 2022ന്റെ ഫീച്ചറുകൾ നിങ്ങളെ അതിശയിപ്പിക്കും

ചിപ്പ്സെറ്റിൽ വലിയ മാറ്റങ്ങളുമായി എത്തുമ്പോൾ തന്നെ ഡിസൈനിന്റെ കാര്യത്തിൽ മാക്ബുക്ക് എയർ 2022ന് ഈ വർഷമിറങ്ങിയ മാക്ബുക്ക് പ്രോ മോഡലുകളുമായി വലിയ വ്യത്യാസമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. അടുത്തിടെ പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകളും മാക്ബുക്ക് എയർ 2022 മോഡൽ മാക്ബുക്ക് പ്രോ 2021ന്റെ ഫീച്ചറുകൾ നിലനിർത്തുമെന്ന് സൂചിപ്പിക്കുന്നു. അങ്ങനെയെങ്കിൽ നേരത്തെ പ്രതീക്ഷിച്ചിരുന്നത് പോലെ വെഡ്ജ് ഡിസൈനിലാവില്ല മാക്ബുക്ക് എയർ 2022 എത്തുക. കാഴ്ചയിൽ മാക്ബുക്ക് പ്രോ 2021 തന്നെയെന്ന് തോന്നിപ്പിക്കുന്ന വിധമാകും രൂപകൽപ്പന. എങ്കിലും കൂടുതൽ മെലിഞ്ഞതും ഭാരം കുറഞ്ഞതുമായിരിക്കും. മറ്റൊരു ലീക്കിൽ സൂചിപ്പിച്ചത് പോലെ സ്ക്രീനിന് ചുറ്റും വെളുത്ത ബെസലിനും സാധ്യതയുണ്ട്. ബെസൽ മോഡലിലാണ് ലാപ്ടോപ്പ് പുറത്തിറക്കുന്നതെങ്കിൽ വെഡ്ജ് ഡിസൈൻ ഉണ്ടാവില്ലെന്നും ഉറപ്പിക്കാം.

കൂടാതെ മാക്ബുക്ക് എയർ 2022 മോഡലിൽ എസ്ഡി കാർഡ് റീഡറും എച്ച്ഡിഎംഐ പോർട്ടുകളും ഉണ്ടാകാൻ സാധ്യതയില്ല. ആപ്പിളിന്റെ പ്രോമോഷൻ ഡിസ്പ്ലേ സാങ്കേതികത പുതിയ ലാപ്ടോപ്പിൽ ഉണ്ടാകില്ലെന്നും ചില റിപ്പോർട്ടുകൾ ക്ലെയിം ചെയ്യുന്നുണ്ട്. അതിവേഗം ഡിസ്പ്ലേ ഡൈനാമിക്സ് കണ്ട്രോൾ ചെയ്യുന്നതിലൂടെ കാഴ്ച കൂടുതൽ ആസ്വാദ്യകരമാക്കുന്ന സാങ്കേതിക വിദ്യയാണ് പ്രോമോഷൻ ഡിസ്പ്ലേ സാങ്കേതിക വിദ്യ. പ്രോമോഷൻ ഡിസ്പ്ലേ സാങ്കേതികത ഉപയോഗിച്ച്, ആപ്പിളിന് മാക്ബുക്ക് പ്രോ 2021 പോലെയുള്ള മോഡലുകളിൽ റിഫ്രഷ് നിരക്ക് 120Hz വരെയായി ഉയർത്താൻ കഴിയുന്നുണ്ട്. ആപ്പിൾ ലാപ്ടോപ്പുകളിൽ ഏറ്റവും വിലകുറഞ്ഞ മോഡലുകളിലൊന്നായതിനാൽ മാക്ബുക്ക് എയറിൽ പ്രോമോഷൻ ഉണ്ടാവില്ലെന്നത് ഏറെക്കുറെ ഉറപ്പായ കാര്യമാണ്.

പ്രോമോഷൻ പോലെയുള്ള ഫീച്ചറുകളില്ലെങ്കിലും കൂടുതൽ ആകർഷകമായ അപ്ഗ്രേഡഡ് ഫ്രന്റ് ക്യാമറയുമായിട്ടാകും മാക്ബുക്ക് എയർ 2022 വിപണിയിലെത്തുക. പുതിയ റിപ്പോർട്ടുകളനുസരിച്ച് ലാപ്ടോപ്പിൽ 1080പി ക്യാമറ സെൻസറും പുതിയ ലാപ്പ്ടോപ്പിൽ ആപ്പിൾ ഉൾക്കൊള്ളിക്കാൻ സാധ്യതയുണ്ട്. ഒപ്പം യുഎസ്ബി ടൈപ്പ് സി പോർട്ടുകൾ, 30 വാട്ട് പവർ അഡാപ്റ്റർ എന്നിവയുമുണ്ടാകാം. ഒപ്പം ഒരു മിനി എൽഇഡി ഡിസ്പ്ലേയും മാക്ബുക്ക് എയർ 2022ൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലാപ്ടോപ്പ് 2022ൽ വിപണിയിലെത്തുമെന്നാണ് പൊതു ധാരണ. എങ്കിലും 2022 ആദ്യ പകുതിയിൽ മാക്ബുക്ക് പുറത്തിറക്കാൻ സാധ്യതയില്ല. 2022ന്റെ രണ്ടാം പാദത്തിലാകും മാക്ബുക്ക് എയർ 2022 വിപണിയിലെത്തുക. മാക്ബുക്ക് എയർ സീരീസിൽ പുറത്തിറങ്ങുന്നവയാണ് ആപ്പിളിന്റെ ഏറ്റവും വിലകുറഞ്ഞ ലോപ്ടോപ്പുകൾ. ആപ്പിൾ ലാപ്പുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് വലിയ പണച്ചിലവില്ലാതെ സ്വന്തമാക്കാൻ കഴിയുന്നവയും മാക്ബുക്ക് എയർ മോഡലുകൾ തന്നെ.

Best Mobiles in India

English summary
Apple's MacBook Air 2022 hits the market with amazing features including, new generation M2 chips. MacBook Air 2022, expected to be released next year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X