ലാപ്‌ടോപ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍

|

ഉപയോഗക്രമം അനുസരിച്ച് എത്ര രൂപ വേണമെങ്കിലും ലാപ്‌ടോപ് വാങ്ങുന്നതിനു ചെലവാക്കാനാകും. 10,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വിലയുള്ള ലാപ്‌ടോപ്പ് മോഡലുകള്‍ ഇന്ന് വിപണിയിലുണ്ട്. പലരും തങ്ങളുടെ ആവശ്യം കണക്കാക്കാതെയാണ് ലാപ്‌ടോപ് വാങ്ങുന്നത്. ലാപ്‌ടോപ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ നിങ്ങളെ അറിയിക്കാനായാണ് ഈ ലേഖനം.

ലാപ്‌ടോപ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍

 

നിങ്ങളുടെ ആവശ്യം ആദ്യം കണക്കിലെടുത്ത ശേഷം വിവിധ ഇടങ്ങളില്‍ അവയുടെ വില പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. വിവിധ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകള്‍ പരിശോധിക്കുന്നതിലൂടെ സമഗ്ര വിവരം ലഭിക്കും. മാത്രമല്ല ഉപയോക്താക്കളുടെ റിവ്യൂ പരിശോധിക്കുന്നതും നല്ലതാണ്.

റാം, സ്റ്റോറേജ്, ഗ്രാഫിക്‌സ്. ഓ.എസ്, ഡിസ്‌പ്ലേ, അടക്കമുള്ള പ്രധാന സവിശേഷതകള്‍ ലാപ്‌ടോപ് വാങ്ങുന്നതിനു മുന്‍പ് പരിശോധിക്കണം. ഇതല്ലാതെ പണം നല്‍കിയാല്‍ നിരാശയാകും ഫലം. ലാപ്‌ടോപ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ അറിയാന്‍ തുടര്‍ന്നു വായിക്കൂ..

പെര്‍ഫോമന്‍സ്

പെര്‍ഫോമന്‍സ്

മികച്ച പെര്‍ഫോമന്‍സാണ് ആവശ്യമെങ്കില്‍ ഇന്റല്‍ കോര്‍ ഐ5ന്റെ എട്ടാം തലമുറ പ്രോസസ്സര്‍ തെരഞ്ഞെടുക്കവുന്നതാണ്. എന്നാല്‍ വില കൂടുതലായിരിക്കും. ബഡ്ജറ്റ് ലാപ്‌ടോപ്പാണ് ആവശ്യമെങ്കില്‍ ഐ3 പ്രോസസ്സറുള്ള ലാപ്‌ടോപ് വാങ്ങാന്‍ ശ്രദ്ധിക്കുക.

സ്റ്റോറേജ്

സ്റ്റോറേജ്

അതിവേഗ പ്രവര്‍ത്തനമാണ് ആവശ്യമെങ്കില്‍ ഹാര്‍ഡ് ഡിസ്‌ക് ശേഷി കൂടുതലുള്ള ലാപ്‌ടോപ് വാങ്ങണം. 512 ജി.ബി മുതല്‍ ശേഷിയുള്ള വാര്‍ഡ് ഡിസ്‌കുള്ള ലാപ്‌ടോപ് വാങ്ങാന്‍ ശ്രദ്ധിക്കുക.

റാം കരുത്ത്

റാം കരുത്ത്

ലാപ്‌ടോപ്പിന്റെ പെര്‍ഫോമന്‍സ് എപ്പോഴും റാം കരുത്തിനെ ആശ്രയിച്ചിരിക്കും. ഗെയിമിംഗ് ഭ്രാന്തന്മാര്‍ക്ക് 8 ജി.ബി റാം മുതലുള്ള ലാപ്‌ടോപ്പ് വേരിയന്റ് തെരഞ്ഞെടുക്കണം. സാധാരണ ഉപയോഗത്തിന് 4 ജി.ബി റാം മതിയാകും.

ഗ്രാഫിക്‌സ്, ഗെയിമിംഗ്
 

ഗ്രാഫിക്‌സ്, ഗെയിമിംഗ്

ഹൈ-എന്‍ഡ് ഗെയിമിംഗിനും കൂടുതല്‍ ശേഷിയുള്ള സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുന്നതിനും കൂടുതല്‍ ഗ്രാഫിക്‌സ് ആവശ്യമാണ്. 2 ജി.ബി മുതലുള്ള ഗ്രാഫിക്‌സ് കാര്‍ഡ് ഉപയോഗിക്കുന്നത് നല്ലതാണ്. ഗെയിമിംഗ് ലാപ്‌ടോപ്പാണ് ആവശ്യമെങ്കില്‍ 8 ജി.ബി മുതല്‍ 16 ജി.ബി വരെ റാമും മികച്ച ഗ്രാഫിക് കാര്‍ഡും ഉള്‍ക്കൊള്ളിച്ച മോഡല്‍ തെരഞ്ഞെടുക്കണം.

പണം

പണം

നിങ്ങളുടെ കൈയ്യിലുള്ള പണവും വേണ്ട ഫീച്ചറുകളും ഒത്തുനോക്കിവേണം ലാപ്‌ടോപ് വാങ്ങാന്‍. വലിപ്പം, പെര്‍ഫോമന്‍സ്, ബാറ്ററി ലൈഫ് എന്നിവ കണക്കിലെടുക്കണം.

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

1920X1080 പിക്‌സല്‍ റെസലൂഷന്‍ ഡിസ്‌പ്ലേ കരുത്തുള്ള ലാപ്‌ടോപ് വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 4കെ റെസലൂഷന്‍ വരെ ശേഷിയുള്ള ലാപ്‌ടോപ് മോഡലുകള്‍ വിപണിയില്‍ ലഭ്യമാണ്.

ഓ.എസ്

ഓ.എസ്

ലാപ്‌ടോപിലെ പ്രധാന ഘടകമാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. വിന്‍ഡോസ്, മാക് ഓ.എസ്, ഉബുണ്ടു, ഡോസ് എന്നിവ വിവിധ ഓ.എസുകളാണ്. ആവശ്യം മനസിലാക്കിവേണം തെരഞ്ഞെടുക്കാന്‍.

സവിശേഷതകള്‍

സവിശേഷതകള്‍

ഫാസ്റ്റ് ചാര്‍ജിംഗ്, ടച്ച് സ്‌ക്രീന്‍, ടൈപ്പ് സി പോര്‍ട്ട്, ബാക്ക്‌ലിറ്റ് കീബോഡ്, അള്‍ട്രാ തിന്‍ ബേസില്‍ ലെസ് ഡിസ്‌പ്ലേ എന്നിങ്ങനെ വിവിധ ഫീച്ചറുകള്‍ ലഭ്യമാണ്. ആവശ്യം പറഞ്ഞു വാങ്ങുക.

ബാറ്ററി

ബാറ്ററി

ലാപ്‌ടോപ് വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് ബാറ്ററി കരുത്ത്. ബാറ്ററി ലൈഫ് കൂടുതലുള്ള ലാപ്‌ടോപ് വാങ്ങാന്‍ ശ്രദ്ധിക്കുമല്ലോ...

വില

വില

നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് വില കൂടുകയും കുറയുകയും ചെയ്യും. ഗെയിമിംഗ് പ്രേമികള്‍ക്ക് തീര്‍ച്ചയായും കൂടുതല്‍ സവിശേഷതകളുള്ള ലാപ്‌ടോപ് ആവശ്യമാണ്. ഇത്തരം മോഡലുകള്‍ക്ക് അധികം തുക നല്‍കേണ്ടിവരും.

ചുരുക്കം

വിപണിയില്‍ പല ശ്രേണിയില്‍ ലാപ്‌ടോപ് മോഡലുകള്‍ ലഭ്യമാണ്. ഉപയോക്താവിന്റെ ആവശ്യത്തിനനുസരിച്ച് വില കൂടുകയും കുറയുകയും ചെയ്യം. അതിനാല്‍ ആവശ്യം മനസിലാക്കി മാത്രം ലാപ്‌ടോപ് വാങ്ങുക. ഓണ്‍ലൈന്‍ ചതിയില്‍പ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

Most Read Articles
Best Mobiles in India

English summary
Laptops are the priceless wares which every user cares about to the level of extremism. The users who invest a huge amount of money on these gadgets get blown to a dismal situation- only after realization of these products getting defunct quite shortly which can be fixed at free of cost until warranty period exists.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X