20,000 രൂപയ്ക്ക് ഒരു തോഷിബ ലാപ്‌ടോപ്പ്

Posted By: Staff

20,000 രൂപയ്ക്ക് ഒരു  തോഷിബ ലാപ്‌ടോപ്പ്

മികച്ച ഡിസൈന്‍, ഉയര്‍ന്ന ടെക്‌നോളജി എന്നിവയുടെ കാര്യത്തില്‍ തോഷിബ എന്നും ഒരു പടി മുന്നില്‍ തന്നെയാണെന്നു തെളിയിക്കുന്ന ഒരുല്‍പന്നമാണ് തോഷിബയുടെ ഏറ്റവും പുതിയ ലാപ്‌ടോപ്പായ, തോഷിബ സി660.

തോഷിബ സി660ന്റെ ട്രാക്കപാഡ് വളരെ മികച്ചതാണ്. പുതുമയുടെ മോഡി നല്‍കി ഇറക്കിയ പഴയ ഡിസൈനാണിതെന്നു സൂക്ഷ്മ പരിശോധനയില്‍ മനസ്സിലാക്കാം. ഇതിന്റെ 1,366 x 768 പിക്‌സല്‍ റെസൊലൂഷന്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

കീബോര്‍ഡിന് ആവശ്യമായ അത്ര സ്ഥലം അനുവദിച്ചിരിക്കുന്നതുകൊണ്ട്, വളരെ ആയാസരഹിതമായി ടൈപ്പ് ചെയ്യാന്‍ സാധിക്കും. വേഗതയാര്‍ന്ന പ്രവര്‍ത്തനക്ഷമത ഉറപ്പു നല്‍കുന്ന, ഡ്യുവല്‍ കോര്‍ ഇന്റല്‍ പ്രീമിയം പ്രോസസ്സറും, 3 ജിബി റാമും ആണിതിന്റത്. അതുകൊണ്ട് തന്നെ ഉയര്‍ന്ന ഗെയിമിംഗ് അനുഭവവും ഉറപ്പാക്കാം.

തടസ്സങ്ങളില്ലാത്ത വീഡിയോ കാണല്‍, പാട്ടു കേള്‍ക്കല്‍ എന്നിവയും ഈ പുതിയ ലാപ്‌ടോപ്പിന്റെ പ്രത്യേകതയാണ്. ഡിവിഡി റൈറ്റര്‍, വിജിഎ ഔട്ട്പുട്ടുകള്‍, വ്യത്യസ്ത സൈസിലുള്ള യുഎസ്ബി പോര്‍ട്ടുകള്‍, 100 Mbsp വരെയുള്ള ലാന്‍ കണക്ഷന്‍, ബാസോടു കൂടിയ മികച്ച ശബ്ദ സംവിധാനം, 4 മണിക്കൂര്‍ ബാക്ക് അപ്പ്, പെട്ടെന്ന ചാര്‍ജ് ആവുന്ന ബാറ്ററി, ചെറിയ വില, മികച്ച മെമ്മറി, ഭാരക്കുറവ്, കൊണ്ടു നടക്കാനുള്ള എളുപ്പം തുടങ്ങിയവയെല്ലാം ഈ പുതിയ തോഷിബ സി660ന്റെ പ്രത്യേകതകളാണ്.

ഒരു ഹൈ എന്റ് ലാപ്‌ടോപ്പാണ് നിങ്ങള്‍ക്കു വേണ്ടെതെങ്കില്‍ തോഷിബ സി660 ഒരു നല്ല ചോയ്‌സ് ആയിരിക്കില്ല. എന്നാല്‍ ചെറിയ വിലയില്‍ ഒരു മീഡിയം റേഞ്ച് ലാപ്‌ടോപ്പ് വേണമെന്നുണ്ടെങ്കില്‍ തീര്‍ച്ചയായും തോഷിബ സി660 ഒരു മികച്ച് ചെയ്‌സ് തന്നെയായിരിക്കും. കാരണം ഇതിന്റെ വില വെറും 20,000 രൂപ മാത്രമാണ്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot