നാലു വ്യത്യസ്ത മോഡലുകളുമായി തോഷിബ ഡൈനാബുക്ക്

Posted By: Staff

നാലു വ്യത്യസ്ത മോഡലുകളുമായി തോഷിബ ഡൈനാബുക്ക്

തോഷിബ ഡൈനാബുക്ക് ആര്‍731 തോഷിബയുടെ ഏറ്റവും പുതിയ ലാപ്‌ടോപ്പാണ്. ജപ്പാനില്‍ പുറത്തിറങ്ങിയ ഈ പുതിയ തോഷിബ ലാപ്‌ടോപ്പ് വരും മാസങ്ങളിലായി ലോകത്തെമ്പാടും എത്തിച്ചേരും. മികച്ച കോണ്‍ഫിഗറേഷനോടെ നാലു വ്യത്യസ്ത മോഡലുകളിലായാണ് ഡൈനാബുക്ക് ആര്‍731 എത്തിയിരിക്കുന്നത്.

തോഷിബ ഡൈനാബുക്ക് ആര്‍731/39ബി, തോഷിബ ഡൈനാബുക്ക് ആര്‍731/37ബി, തോഷിബ ഡൈനാബുക്ക് ആര്‍731/36ബി, തോഷിബ ഡൈനാബുക്ക് 731/16ബി എന്നിവയാണ് ഈ നാലു മോഡലുകള്‍. ഇവ വിപണിയില്‍ വിജയം വരിക്കുമെന്നും, അതുവഴി ജപ്പാന്‍ മാര്‍ക്കറ്റില്‍ തോഷിബയ്ക്ക് നല്ലൊരു അടിത്തറ ലഭിക്കും എന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിന്‍ഡോസ് & പ്രൊഫഷണല്‍ ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് തോഷിബ ഡൈനാബുക്ക് ആര്‍731 പ്രവര്‍ത്തിക്കുന്നത്. 2.50 ജിഗാഹെര്‍ഡ്‌സ് ഇന്റല്‍ കോര്‍ i5-2520M പ്രസസ്സര്‍, ഇന്റല്‍ എച്ച്എം 65 എക്‌സ്‌പ്രെസ് ചിപ്‌സെറ്റ് ടെക്‌നോളജി, 4ജിബി റാം, ഡിവിഡി ബര്‍ണര്‍ എന്നിവയൊക്കെ ഈ പുതിയ തോഷിബ ലാപ്‌ടോപ്പുകളുടെ പ്രത്യേകതകളാണ്.

1366 x 768 പിക്‌സല്‍ റെസൊലൂഷനുള്ള 13.3 ഇഞ്ച് എല്‍സിഡി ഡിസ്പ്ലയാണിവയ്ക്ക്. വൈഫൈ, ബ്ലൂടൂത്ത്, 2.0, 3.0 യുഎസ്ബി പോര്‍ട്ട് കണക്റ്റിവിറ്റികളും ഉണ്ട്. 802.11 b/ g/ n വയര്‍ലെസ് ലാന്‍ കണക്റ്റിവിറ്റിയും ഈ നോട്ട്ബുക്ക് കമ്പ്യൂട്ടറിലുണ്ട്. വൈമാക്‌സും ഇതിന്റെ പ്രത്യേകതകളിലൊന്നാണ്.

ജിഗാബിറ്റ് എഥര്‍നെറ്റ്, എച്ച്ഡിഎംഐ ഔട്ട്പുട്ട്, ഡി-സബ്, എസ്ഡിഎക്‌സ് സി മെമ്മറി കാര്‍ഡ് സ്ലോട്ട്, സുരക്ഷയ്ക്കായുള്ള ഇന്‍ബല്‍ട്ട് ടിപിഎം സെക്യൂറിറ്റി ചിപ്പ്, ഫിന്‍ഗര്‍പ്രിന്റ് റീഡര്‍, നീണ്ട 18 മണിക്കൂര്‍ ടോക്ക് ടൈം നല്‍കുന്ന 92AA ബാറ്ററി എന്നിവയും ഈ 1.44 കിലോഗ്രാം ഭാരമുള്ള ലാപ്‌ടോപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തോഷിബ ഡൈനാബുക്ക് ആര്‍731ന്റെ പ്രതീക്ഷിക്കപ്പെടുന്ന വില 45,000 രൂപയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot