ക്വാസ്മിയോ X770, തോഷിബയുടെ ഗെയിംമിംഗ് ലാപ്‌ടോപ്പ്

Posted By: Super

ക്വാസ്മിയോ X770, തോഷിബയുടെ ഗെയിംമിംഗ് ലാപ്‌ടോപ്പ്

എന്നും ഉപഭോക്താക്കള്‍ എന്താണ് ആഗ്രഹിക്കുന്നത് എന്നതു ശരിക്കും മനസ്സിലാക്കി, ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ തന്നെ ഉപയോഗപ്പെടുത്തുന്നതില്‍ എന്നും മന്‍നിരയില്‍ ആണ് തോഷിബ. ക്വാസ്മിയോ X770യാണ് തോഷിബ ഏറ്റവും അവസാനമായി പുറത്തിറക്കിയിരിക്കുന്നത്.

കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ തല്‍പരരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പ്രത്യേകം രൂപകല്‍പന ചെയ്ത ഗെയിമിംഗ് ലാപ്‌ടോപ്പാണ് ക്വാസ്മിയോ X770. കമ്പ്യൂട്ടറിന്റെ ചരിത്രത്തില്‍ തന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത ആപ്ലിക്കേഷനുകളുമായാണ് ഈ ലാപ്‌ടോപ്പിന്റെ വരവെന്നാണ് അവകാശവാദം.

ഗെയിം കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ഒരു കൂട്ടം 3ഡി ഷട്ടര്‍ ഗ്ലാസ്സുകളോടെയാണ് ക്വാസ്മിയോ എത്തുക. അതുപോലെതന്നെ ഇന്‍വിഡിയയുടെ ഏറ്റവും പുതിയ ഗ്രാഫിക്‌സ് സാങ്കേതിക വിദ്യ, ക്വാഡ് കോര്‍ പ്രോസസ്സര്‍ എന്നിവ ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു.

4ജിബി, 6 ജിബി, 8 ജിബി എന്നിവയില്‍ ഏതു റാമും ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ട് ഈ ഗെയിമിംഗ് ലാപ്‌ടോപ്പില്‍. 17.3 ഇഞ്ച് ഹൈഡെഫനിഷന്‍ ഡിസ്‌പ്ലേയാണിതിന്റേത്.

ഗെയിമുകള്‍ക്ക് ഒരു് ത്രീ ഡയമണ്‍ഷനല്‍ ഇഫക്റ്റ് നല്‍കാന്‍ പാകത്തില്‍ 3ഡി ഫീച്ചറുകളും, 3ഡി ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന ഒരു 3ഡി വെബ് ക്യാമറയും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.

ഹര്‍മന്‍/കാര്‍ഡണ്‍ സ്റ്റീരിയോ സ്പീക്കറുകളാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ചുവപ്പ് കീബോര്‍ഡുകളും കറുപ്പ് കോട്ടിംഗുമാണ് ഈ ലാപ്‌ടോപ്പിന്. ഇതൊരു ന്യൂമെറിക് കീബോര്‍ഡാണ്. ഇതില്‍ 7 പ്രകാശിക്കുന്ന ഫെതര്‍ ടച്ച് കൊണ്ട് നിയന്ത്രിക്കാവുന്ന ബട്ടണുകളുണ്ട്.

എത്രത്തോളം മികച്ചതാണ് ഈ ഗെയിമിംഗ് ലാപ്‌ടോപ്പ് അത്രത്തോളം തന്നെ വില പിടിച്ചതുമാണ് ഇത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot