ഹൈ പെര്‍ഫോമിംഗ് നോട്ട്ബുക്കുമായി തോഷിബ

Posted By: Staff

ഹൈ പെര്‍ഫോമിംഗ് നോട്ട്ബുക്കുമായി തോഷിബ

രണ്ടാം തലമുറയില്‍ പെട്ട ഇന്റല്‍ കോര്‍ ഐ5 പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഒരു പുതിയ നോട്ട്ബുക്കുമായെത്തുകയാണ് തോഷിബ. തോഷിബ സാറ്റലൈറ്റ് സി665/008 എന്നു പേരിട്ടിരിക്കുന്ന നോട്ട്ബുക്കില്‍ കമ്പനിയ്ക്ക് വലിയ പ്രതീക്ഷയാണുള്ളത്.

പ്രവര്‍ത്തന ക്ഷമതയുടെ കാര്യത്തില്‍ ബഹുദൂരം മുന്നിലാണെന്നതിനാല്‍ ഗെയിമിംഗില്‍ തല്‍പരരായവര്‍ക്കും, സ്ഥിരമായി ഉപയോഗിക്കേണ്ടവര്‍ക്കും ഈ നോട്ട്ബുക്ക് നല്ലൊരു ചോയ്‌സ് ആയിരിക്കും എന്നതില്‍ യാതൊരു സംശയവുമില്ല. ഈ നോട്ട്ബുക്കിന്റെ മറ്റൊരു എടുത്തുപറയത്തക്ക സവിശേഷത ഇതിന്റെ, 15.6 ഇഞ്ച് സ്‌ക്രീന്‍ ആണ്.

മികച്ച ഗ്രാഫിക് സപ്പോര്‍ട്ട് ഉറപ്പു നല്‍കുന്ന എന്‍വിഡിയ ജിഫോഴ്‌സ് 315എം ഇതിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. അതുകൊണ്ടുതന്നെ സിസ്റ്റത്തിന് കേടുപാടു വരുത്താതെ തന്നെ ഹൈ ഗ്രാഫിക് ഗെയിമുകള്‍ കളിക്കാന്‍ സാധിക്കുന്നു.

2.3 ജിഗാഹെര്‍ഡ്‌സ് സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഈ നോട്ട്ബുക്കിന്റെ രണ്ടാം തലമുറ ഇന്റല്‍ കോര്‍ ഐ5 പ്രോസസ്സര്‍. 4 ജിബി റാം, 640 ജിബി ഹാര്‍ഡ് ഡിസ്‌ക് എന്നിവയും കൂടിയാകുമ്പോള്‍ ഈ പുതിയ തോഷിബ നോട്ട്ബുക്കിന്റെ ഏകദേശ രൂപം കിട്ടിക്കഴിയും.

ഡിവിഡി ബേണര്‍, വെബ് ക്യാം, ഹൈ സ്പീഡ് ബ്ലൂടൂത്ത്, വൈഫൈ, മികച്ച ബാറ്ററി ബാക്ക്അപ്പ് എന്നിവയും ഈ തോഷിബ നോട്ട്ബുക്കിന്റെ പ്രത്യേകതകളില്‍ പെടുന്നു.

ഇതിന്റെ ഭാരം 2.54 കിലോഗ്രാം ഉണ്ടെന്നതുകൊണ്ടു തന്നെ യാത്രകളിലും മറ്റും അത്യാവശ്യം അസൗകര്യം സൃഷ്ടക്കും ഈ തോഷിബ നോട്ട്ബുക്ക്. എങ്കിലും, ഇതിന്റെ നിറവും, ഡിസൈനും, ലുക്കും എന്തുകൊണ്ടും ആരെയും ആകര്‍ഷിക്കാന്‍ പോന്നതാണ്.

മികച്ച പ്രവര്‍ത്തനക്ഷമതയുള്ള നോട്ട്ബുക്ക് തികച്ചും ന്യായമായ വിലയില്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം തോഷിയുടെ ഈ പുതിയ ഉല്‍പന്നം ഒരു അനുഗ്രഹമാണ് എന്നതാണ് വാസ്തവം. 45,000 രൂയാണ് ഈ ഹൈ പെര്‍ഫോമിംഗ് നോട്ട്ബുക്കിന്റെ വില.

Please Wait while comments are loading...

Social Counting