തോഷിബയുടെ ഓള്‍ പര്‍പസ് ലാപ്‌ടോപ്പ്

Posted By: Staff

തോഷിബയുടെ ഓള്‍ പര്‍പസ് ലാപ്‌ടോപ്പ്

ഒരു ഓള്‍ പര്‍പസ് ലാപ്‌ടോപ്പാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ഇതാ വരുന്നു, തോഷിബ സാറ്റലൈറ്റ് L735-S3220RD. ചെറുതും ഭാരം കുറഞ്ഞതുമാണ് ഈ മള്‍ട്ടി പര്‍പസ് നെറ്റ്ബുക്ക്.

ഇതിലുപയോഗിച്ചിരിക്കുന്ന ബ്ലൂ റേ കാരണം ഇത് അത്യാവശ്യം വില കൂടിയ ഒരു ലാപ്‌ടോപ്പാണ്. ചുവപ്പ് ഡെക്കില്‍ കറുപ്പ് കീകളോടു കൂടിയ ഇതിന്റെ കീബോര്‍ഡ് കാഴ്ചയില്‍ ലാപ്‌ടോപ്പിനെ കൂടുതല്‍ ആകര്‍ഷണീയമാക്കും.

വെറും 4.3 പൗണ്ട് മാത്രം ഭാരമുള്ള തോഷിബ L735-S3220RDന്റെ ഡിസ്‌പ്ലേ സ്‌ക്രീന്‍ 13.3 ഇഞ്ച് ആണ്. 1366 x 768 പിക്‌സല്‍ വരെയുള്ള ചിത്രങ്ങള്‍ ഈ ഡിസ്‌പ്ലേ വഴി കാണാന്‍ സാധിക്കും. കോര്‍ i5-2410 M സിപിയു ആണിതിനുള്ളത്.

കനം അര ഇഞ്ചും, ഭാരം ഒരു പൗണ്ടെങ്കിലും കുറവായിരുന്നെങ്കില്‍ ഈ ലാപ്‌ടോപ്പിനെ അള്‍ട്രാ പോര്‍ട്ടബിള്‍ എന്നു വിശേഷിപ്പിക്കാമായിരുന്നു. 1080p വരെ ഫ്രെയിം റേറ്റുള്ള വീഡിയോകള്‍ ഈ ലാപ്‌ടോപ്പിലൂടെ കാണാന്‍ കഴിയും.

ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ എല്ലാ ലാപ്‌ടോപ്പുകളിലും ഉള്ള സൗകര്യങ്ങളെല്ലാം ഈ നെറ്റ്ബുക്കിലുമുണ്ട്. 2.0 വേര്‍ഷനില്‍ പെട്ട മൂന്ന് യുഎസ്ബി പോര്‍ട്ടുകള്‍, എച്ച്ഡിഎംഐ, വീഡിയോ ഔട്ട്പുട്ട് എന്നിവയും ഇതിനുണ്ട്.എച്ചഡിഎംഐ പോര്‍ട്ട് വഴി പ്രൊജക്റ്റര്‍, ടിവി എന്നിവ ഉപയോഗിച്ച് കൂടുതല്‍ വലിയ സ്‌ക്രീനില്‍ ഡിസ്‌പ്ലേ ലഭ്യമാക്കാവുന്നതാണ്. ഇവയ്‌ക്കെല്ലാം പുറമെ, കെന്‍സിംഗ്ടണ്‍ ലോക്ക് പോര്‍ട്ട്, എസ്ഡി/എംഎംസി കാര്‍ഡ് റീഡര്‍ എന്നിവയും ഉണ്ട്.

വയര്‍ലെസ് ലാന്‍ വൈഫൈ 802, 11b/g/n, 10/1000 എതര്‍നെറ്റ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയും തോഷിബ L735-S3220RDയ്ക്കുണ്ട്.

ബ്ലൂ റേ കാരണം വിന്‍ഡോസ് 7 ഹോം പ്രീമിയത്തിലാണിതു പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ പ്രീ ഇന്‍സ്റ്റാള്‍ഡ് ഡിവിഡി കോറല്‍ വിന്‍ ആണ്. ഇന്ത്യന്‍ വിപണിയില്‍ തോഷിബ L735-S3220RDന്റെ അടിസ്ഥാന മോഡലിന് 24,000 രൂപയാണ്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot