കുട്ടികളുടെ ലാപ്‌ടോപ്പുമായി തോഷിബ എത്തുന്നു.

Posted By: Super

കുട്ടികളുടെ ലാപ്‌ടോപ്പുമായി തോഷിബ എത്തുന്നു.

ഇത്തവണ ക്രിസ്മസിന് കുട്ടികള്‍ക്കു സമ്മാനിക്കാന്‍ ഒരു വ്യത്യസ്തമായ
സമ്മാനവുമായെത്തുകയാണ് തോഷിബ. കുട്ടികള്‍ക്കു മാത്രമായി ഒരു ലാപ്‌ടോപ്പ്. വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല, പ്രോഫഷണലുകള്‍ക്കും കൂടിയാണിവ അവതരിപ്പിക്കുന്നത്.

ഇതൊരു വില കൂടിയ സമ്മാനമായി പോകില്ലേ എന്നു ചിന്തിക്കുന്നവരോട് ഒരു വാക്കു കൂടി, താരതമ്യേന വില കുറഞ്ഞ ലാപ്‌ടോപ്പാണ് തോഷിബ ഉദ്ദേശിക്കുന്നത്, ഗുണമേന്‍മയില്‍ വിട്ടു വീഴ്ചയില്ലാതെ തന്നെ.വില കുറവുള്ള ലാപ്‌ടോപ്പുകളുടെയും, നെറ്റ്ബുക്കുകളുടെയും ഒരു നിര തന്നെ പുറത്തിറക്കാനൊരുങ്ങുകയാണ് തോഷിബ.

ഒക്ടോബറോടെ രംഗപ്രവേശം ചെയ്യാനൊരുങ്ങുന്ന, ഇവയുടെ വില കുറവാണെന്നു കരുതി, ഗുണനിലവാരം കുറയുകയില്ല എന്നാണ് തോഷിബയുടെ അവകാശവാദം.

തോഷിബ സാറ്റലൈറ്റ് സീരീസില്‍ പെടുന്ന ഇവയ്ക്ക് സി600, എല്‍700, എല്‍735ഡി, പി700 എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്. ഇവയുടെ ഡിസ്‌പ്ലേ സ്‌ക്രീനിന്റെ വലിപ്പം 13.3 ഇഞ്ചു മുതല്‍ 17.3 ഇഞ്ചു വരെയായിരിക്കും.15.6 ഇഞ്ച് സ്‌ക്രീനോടെ വരുന്ന സാറ്റലൈറ്റ് സി600ന്റെ വില തുടങ്ങുന്നത് 17164 രൂപ മുതല്‍ ആണ്. 17.3 ഇഞ്ച് സ്‌ക്രീനിലും ഈ ലാപ്‌ടോപ്പ് ലഠഭ്യമാണ്. ആവശ്യക്കാരേറെ ഉണ്ടാകാന്‍ സാധ്യതയുള്ള ഇവ എഎംഡി, ഇന്റല്‍ ചിപ്പുകള്‍ ഇവയോടു കൂടിയായിരിക്കും വരിക. പെന്റിയം, കോര്‍ I3 സാന്‍ഡി ബ്രിഡ്ജ് പ്രോസസ്സര്‍ എന്നിവയും ഈ ലാപ്‌ടോപ്പില്‍ കാണാവുന്നതാണ്.

640 ജിബിയുടെ ഹാര്‍ഡ് ഡ്രൈവ് മെമ്മറിക്കു പുറമെ 4 ജിബി ഡിഡിആര്‍3 മെമ്മറി വരെ ഉയര്‍ത്താവുന്നതുമാണ് ഉവയുടേത്. കൂടാതെ, 2.0 വേര്‍ഷനില്‍ പെട്ട് രണ്ട് യുഎസ്ബി പോര്‍ട്ടുകളും, ഡിവിഡി മള്‍ട്ടി ഡ്രൈവുകളും ഉണ്ട്.

വിദ്യാര്‍ത്ഥികളെയും, പ്രൊഫഷണലുകളെയും ഉദ്ദേശിച്ച് രൂപം നല്‍കിയിരിക്കുന്ന ഈ ലാപ്‌ടോപ്പുകളില്‍ ഈ വിഭാഗത്തില്‍ ഏറ്റവും യോജിച്ചത് സാറ്റലൈറ്റ് എല്‍700. സ്‌ക്രീന്‍ വലിപ്പം 13.3 ഇഞ്ച്് മുതല്‍ 15.6 ഇഞ്ച് വരെയുള്ളവയുള്ട് ഈ വിഭാഗത്തില്‍.

പഴയ എല്‍635ഡി പുതിയ ഭാവത്തിലെത്തിയതാണ് തോഷിബ എല്‍735. ഏതു കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്ന ഈ ലാപ്‌ടോപ്പിന്റെ ലോഞ്ച് ഒക്ടോബര്‍ രണ്ടിനായിരിക്കും.

ഇന്റല്‍ കോര്‍ പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന തോഷിബ സാറ്റലൈറ്റ് പി700ന് ഇന്റലിന്റെ ഒരു വയര്‍ലെസ് ഡിസ്‌പ്ലേയും ഉണ്ടാകും. ഇതിന്റെ വില തുടങ്ങുന്നത് 30,983 മുതലാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot