നിങ്ങളുടെ പാസ്‌വേഡ് സുരക്ഷിതമാണോ?...

Posted By:

ഹാക്കിംഗ് എന്നത് പുതുമയുള്ള കാര്യമല്ല. തമാശയ്ക്കു സുഹൃത്തുക്കളുടെ പാസ്‌വേഡ് ചോര്‍ത്തുന്ന കൊച്ചു ഹാക്കര്‍മാര്‍ മുതല്‍ രാജ്യസുരക്ഷയ്ക്കായി ഭരണകൂടത്തിന്റെ പിന്തുണയോടെ വിവരങ്ങള്‍ ചോര്‍ത്തുന്ന വമ്പന്‍ ഹാക്കര്‍മാര്‍വരെ നമ്മുടെ നാട്ടിലുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് ഇന്റര്‍നെറ്റ് ഉപയോഗം സുരക്ഷിതമാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്.

അടുത്തിടെ യാഹൂവിന്റെ 450000 ത്തോളം ഉപയോക്താക്കളുടെ പാസ്‌വേഡുകള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇതേതുടര്‍ന്ന് ഒരു ഐടി സുരക്ഷാ സ്ഥാപനം നടത്തിയ പരിശോധനയില്‍ രസകരമായ ഒരു വസ്തുതയാണു കണ്ടെത്തിയത്. ഹാക്ക് ചെയ്യപ്പെട്ട പാസ്‌വേഡുകളില്‍ ഭൂരിഭാഗവും ഒരേവാക്കുകളായിരുന്നു.
പാസ്‌വേഡ്, പാസ്‌വേഡ് 1, പാസ്‌വേഡ് 2, വെല്‍കം, വെല്‍കം 1, 123456 തുടങ്ങിയവയാണു വലിയൊരുശതമാനം ആളുകളും ഉപയോഗിച്ചിരുന്നത്. എളുപ്പത്തില്‍ ഓര്‍മിക്കാവുന്നത് എന്ന നിലയ്ക്കാണ് ആളുകള്‍ ഇത്തരത്തിലുള്ള പാസ്‌വേഡുകള്‍ തെരഞ്ഞെടുക്കുന്നതെങ്കിലും അവ ഒട്ടും സുരക്ഷിതമല്ല എന്നതാണു വാസ്തവം. ചിലര്‍ പേരിന്റെയോ, സ്ഥലത്തിന്റെയോ ഒക്കെ ഭാഗങ്ങള്‍ ചേര്‍ത്താണു പാസ്‌വേഡ് ക്രിയേറ്റ് ചെയ്യുന്നത്. ഇതും ഹാക്ക് ചെയ്യാന്‍ വളരെ എളുപ്പമാണ്.

നിങ്ങളുടെ പാസ്‌വേഡ് സുരക്ഷിതമാണോ?...

സുരക്ഷിതവും ലളിതവുമായ പാസ്‌വേഡുകള്‍ എങ്ങനെ ഉണ്ടാക്കാം...

പരമാവധി നീളമുള്ള പാസ്‌വേഡുകള്‍ ഉപയോഗിക്കുക എന്നതാണ് പ്രധാനകാര്യം. പല വെബ്‌സൈറ്റുകളും എട്ടുമുതല്‍ പതിനാലുവരെ ലെറ്ററുകള്‍ പാസ്‌വേഡിനു ആവശ്യപ്പെടാറുണ്ട്. പതിനാലു ലെറ്ററുകള്‍ ഉപയോഗിച്ച് പാസ്‌വേഡ് ഉണ്ടാക്കുന്നതാണ് ഏറ്റവും ഉചിതം. ലെറ്റേഴ്‌സിന്റെ എണ്ണം കൂടുതുന്നതനുസരിച്ച് ഹാക്ക് ചെയ്യാനുള്ള സാധ്യതകളും കുറയും. പാസ്‌വേഡുകള്‍ അക്ഷരങ്ങളും അക്കങ്ങളും അടയാളങ്ങളും ചേര്‍ത്ത് രൂപപ്പെടുത്തുക എന്നതാണ് മറ്റൊരു മാര്‍ഗം. അക്ഷരങ്ങള്‍ തന്നെ വലുതും ചെറുതും ഇടകലര്‍ത്തി ഉപയോഗിക്കാം. നീളമുള്ളതും അടയാളങ്ങള്‍ ചേര്‍ത്തതുമായ പാസ്‌വേഡുകള്‍ വളരെയധികം സുരക്ഷിതമാണ്. കാരണം ഹാക്കര്‍മാര്‍ ഊഹത്തിലൂടെയാണ് പാസ്‌വേഡുകള്‍ കണ്ടെത്തുന്നത്. 1500-ലധികം അടയാളങ്ങള്‍ ലഭ്യമാണെന്നിരിക്കെ ഇവ ചേര്‍ത്ത പാസ്‌വേഡുകള്‍ അധികമാര്‍ക്കും ഹാക്ക് ചെയ്യാന്‍ കഴിയില്ല. ഇനി ഓര്‍മശക്തിയില്‍ ഭയമുള്ളവരാണെങ്കില്‍ ലെറ്ററുകള്‍ക്കൊപ്പം ഒരേ അടയാളംതന്നെ അഞ്ചോ ആറോ തവണ രേഖപ്പെടുത്തിയാല്‍ മതി. അവ ഓര്‍ത്തെടുക്കാന്‍ എളുപ്പവും ഹാക് ചെയ്യാന്‍ പ്രയാസവുമാണ്.

ഓര്‍മക്കുറവുള്ളവര്‍ക്ക് വേറെയും വഴികളുണ്ട് പാസ്‌വേഡ് സൂക്ഷിക്കാന്‍. പാസ്‌വേഡ് വാലറ്റ്, പാസ്‌വേഡ് മാനേജര്‍ തുടങ്ങിയ അപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് പാസ്‌വേഡുകള്‍ കമ്പ്യൂട്ടറില്‍ തന്നെ സുരക്ഷിതമായി സേവ് ചെയ്യാന്‍ സാധിക്കും. ഇതില്‍ രേഖപ്പെടുത്തുന്ന പാസ്‌വേഡ് ഹാക്കര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത വിധത്തില്‍ സുരക്ഷിതമായിരിക്കും. ലാസ്റ്റ് പാസ്, 1 പാസ്‌വേഡ് തുടങ്ങിയവ ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകളാണ്. ഉപയോക്താവിന് ഈ ആപ്ലിക്കേഷനുകള്‍ ഒരു മാസ്റ്റര്‍ പാസ്‌വേഡ് ഉപയോഗിച്ച് സംരക്ഷിക്കാം. ആപ്ലിക്കേഷന്‍ ആക്‌സസ് ചെയ്താല്‍ പാസ്‌വേഡ് തനിയെ പ്രത്യക്ഷമാവുകയും ചെയ്യും. പേഴ്‌സണല്‍ കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലും ഇത് പ്രയോജനകരമാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot