ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ 5 കട്ടികുറഞ്ഞ ടാബ്ലറ്റുകള്‍

Posted By:

ഇന്റര്‍നാഷണല്‍ ഡാറ്റ കോള്‍പറേഷന്‍ മുന്‍പ് പുറത്തുവിട്ട റിപ്പോര്‍ട് പ്രകാരം 2014-ല്‍ ആഗോളതലത്തില്‍ വിണ്‍ഡോസ് ടാബ്ലറ്റുകളുടെ വില്‍പനയില്‍ നേരിയ പുരോഗതി ഉണ്ടാകുമെന്നാണ്. അതോടൊപ്പം ആന്‍ഡ്രോയ്ഡ് ടാബ്ലറ്റുകളുടെ വില്‍പനയില്‍ ഗണ്യമായ കുറവുണ്ടാകുന്നെും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2014- അവസാനിക്കാന്‍ ഇനിയും മാസങ്ങള്‍ ഉള്ളുകൊണ്ടുതന്നെ റിപ്പോര്‍ട് സംബന്ധിച്ച് ഒരു വിലയിരുത്തലിന് സമയമായിട്ടില്ല. മാത്രമല്ല, പുതുമയുള്ള സാങ്കേതിക വിദ്യകളുമായി വിവിധ കമ്പനികള്‍ പുതിയ ടാബ്ലറ്റുകള്‍ അവതരിപ്പിക്കുന്നുമുണ്ട്.

ആപ്പിളും സാംസങ്ങളുമുള്‍പ്പെടെയുള്ള മുന്‍നിര കമ്പനികള്‍ ആധുനിക സാങ്കേതിക വിദ്യകള്‍ക്കൊപ്പം കനം കുറഞ്ഞ ടാബ്ലറ്റുകള്‍ പുറത്തിറക്കുന്നതിനലും ഏറെ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്.

എന്തായാലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ കട്ടികുറഞ്ഞതും സാങ്കേതികമായി മികച്ചു നില്‍ക്കുന്നതുമായ 5 ടാബ്ലറ്റുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐപാഡിനോട് കിടപിടിക്കുന്ന സോണിയുടെ ടാബ്ലറ്റാണ് എക്‌സ്പീരിയ ടാബ്ലറ്റ് Z. സ്‌ക്രീന്‍ ക്വാളിറ്റിയില്‍ മികച്ചുനില്‍ക്കുന്ന ടാബ് കനത്തിന്റെ കാര്യത്തിലും ഐപാഡിനെ കടത്തിവെട്ടും. ഐപാഡ് 4-ന് 9.4 mm ആണ് കട്ടിയെങ്കില്‍ എക്‌സ്പീരിയ ടാബ്ലറ്റിന് 6.9 mm ആണ് തിക്‌നസ്.

8.4 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള സാംസങ്ങ് ഗാലക്‌സി ടാബ് പ്രൊ 8.4 -ന് മികച്ച ഡിസ്‌പ്ലെയാണ് ഉള്ളത്. കരുത്തുള്ള പ്രൊസസറും സൗകര്യപ്രദമായ യൂസര്‍ ഇന്ററഫേസും ടാബ്ലറ്റിന്റെ പ്രത്യേകതകളാണ്.
തീരെ കട്ടികുറഞ്ഞതുമാണ് ഈ ടാബ്ലറ്റ്. 7.2 mm മാത്രമാണ് തിക്‌നസ്. 325 ഗ്രാം ഭാരം.

 

ആകര്‍ഷകമായ ഡിസൈന്‍, കരുത്തുറ്റ പ്രൊസസര്‍, എണ്ണമറ്റ ആപ്ലിക്കേഷനുകള്‍ എന്നിവയുള്ള ഐപാഡ് എയറിന് കട്ടിയും തീരെ കുറവാണ്. ഐപാഡ് 4-ന് 9.4 mm ആണ് തികനസ്

 

ആന്‍ഡ്രോയ്ഡ്‌ 4.0 ഒ.എസുള്ള തോഷിബ എക്‌സൈറ്റ് 10 ടാബ്ലറ്റിന് 7.7 mm തിക്‌നസ് ആണ് ഉള്ളത്. 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ടെഗ്ര 3 പ്രൊസസര്‍ എന്നിവയും ടാബ്ലറ്റിന്റെ പ്രത്യേകതകളാണ്. ബാക്പാനല്‍ മെറ്റല്‍കൊണ്ടുള്ളതാണ്.

 

ഐപാഡ് എയറിനേക്കാള്‍ 100 ഗ്രാം ഭാരം കുറവുള്ള ആമസോണ്‍ ടാബ്ലറ്റിന് തിക്‌നസും അധികമില്ല. കൈയിലൊതുങ്ങുന്ന വിധത്തിലുള്ള ഡിസൈന്‍ ആണ്. കട്ടി കുറവാണെന്നു കരുതി ഉറപ്പിനെ യാതൊരു വിധത്തിലും ബാധിക്കുന്നില്ല.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot